Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുധീര്‍ ആനന്ദ് – പ്രസന്ന കുമാര്‍ കോട്ട ചിത്രം ‘ഹൈലേസോ’ ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുധിഗാലി സുധീര്‍ എന്നറിയപ്പെടുന്ന സുധീര്‍ ആനന്ദ് നായകനായ ‘ഹൈലേസോ’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്ത്. പ്രസന്ന കുമാര്‍ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറില്‍ ശിവ ചെറിയും രവികിരണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ്. സുധീര്‍ ആനന്ദ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമായാണ് ഈ പ്രോജക്ട് ഒരുങ്ങുന്നത്. ഒരു റൂറല്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പന്‍ ഹിറ്റായ ‘ കോര്‍ട്ട്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്.

കര്‍ഷക സമൂഹങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഭാഷണ പ്രയോഗത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കപ്പലിന്റെ ആകൃതിയില്‍ ഉള്ള ലോഗോയില്‍, ഒരു സ്ത്രീയുടെ കാലിനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ ‘ട’ എന്ന അക്ഷരം രൂപപ്പെടുത്തിയാണ് ടൈറ്റില്‍ ലോഗോ ഒരുക്കിയിരിക്കുന്നത്. ആയുധം പിടിച്ചിരിക്കുന്ന ഒരു നിഗൂഢ രൂപവും അതില്‍ കാണാം. പുരാണവും ഗ്രാമീണ സ്പര്‍ശവും ഒരുമിച്ച് ചേര്‍ത്താണ് ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കിയത്. സ്വര്‍ണ്ണ കണങ്കാലുകളും കാല്‍വിരലുകളില്‍ അണിയുന്ന വളയങ്ങളും കൊണ്ട് അലങ്കരിച്ച ഒരു കാല്‍ ഒരു വലിയ ഇലയില്‍ ചവിട്ടുന്ന ദൃശ്യവും, ആ ഇലയില്‍ കോഴിയുടെയും ആടിന്റെയും തലകള്‍, പൂക്കള്‍, സിന്ദൂരം എന്നിവ ചേര്‍ത്ത് പാകം ചെയ്ത അരിയുടെ പരമ്പരാഗത നിവേദ്യവും കാണാം. ഇത് ആചാരങ്ങളെയും ത്യാഗത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ്. രക്തത്തില്‍ കുതിര്‍ന്ന ഒരു വാള്‍ ടൈറ്റില്‍ പോസ്റ്ററിന്റെ നാടകീയത വര്‍ദ്ധിപ്പിക്കുന്നു, ദിവ്യമായ ശക്തിയെയും സംഘര്‍ഷത്തെയും സൂചിപ്പിക്കുന്ന ടൈറ്റില്‍ പോസ്റ്റര്‍ കഥയുടെ തീവ്രമായ സ്വഭാവത്തെയും സൂചിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രത്യേക അതിഥികളും പങ്കെടുത്ത ഒരു ഗംഭീര ചടങ്ങിലാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്. നിഖില്‍ ടൈറ്റില്‍ അനാച്ഛാദനം ചെയ്തപ്പോള്‍, ബണ്ണി വാസു സ്‌ക്രിപ്റ്റ് നിര്‍മ്മാതാക്കള്‍ക്ക് കൈമാറി. സംവിധായകരായ വസിഷ്ഠ, ചന്ദൂ മൊണ്ടേതി, മെഹര്‍ രമേശ് എന്നിവര്‍ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. ചിത്രത്തിന്റെ മുഹൂര്‍ത്ത ഷോട്ടിന് വി.വി. വിനായക് ആണ് ക്ലാപ്പ്‌ബോര്‍ഡ് അടിച്ചത്. സംവിധായകന്‍ പ്രസന്ന കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ ആദ്യ ഷോട്ടിന് ആക്ഷന്‍ വിളിച്ചത്.

നടാഷ സിംഗ്, നക്ഷ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പ്രശസ്ത കന്നഡ നടി അക്ഷര ഗൗഡ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. മൊട്ട രാജേന്ദ്രന്‍, ഗെറ്റപ്പ് ശ്രീനു, ബേവര ദുഹിത ശരണ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിന്ത ശ്രീനിവാസ് ആണ് ചിത്രം രചിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം: സുജാത സിദ്ധാര്‍ത്ഥ്, സംഗീത സംവിധായകന്‍: അനുദീപ് ദേവ്,
എഡിറ്റര്‍: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബ്രഹ്‌മ കദളി, വരികള്‍: രാമജോഗയ്യ ശാസ്ത്രി, കോസ്റ്റ്യൂം ഡിസൈനര്‍: രഞ്ജിത ഗുവ്വാല, കൊറിയോഗ്രാഫര്‍: വിജയ് പൊലാക്കി, സ്റ്റണ്ട്: പൃഥ്വി, ലൈന്‍ പ്രൊഡ്യൂസര്‍: ഉദയ് നന്ദിപതി, മാര്‍ക്കറ്റിംഗ്: മനോജ് വല്ലൂരി (ഹാഷ്ടാഗ് മീഡിയ), പബ്ലിസിറ്റി ഡിസൈനര്‍: ധനി ആലി, പിആര്‍ഒ: ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer