സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ പണംതട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് പെൺകുട്ടിക്കെതിരേ പരാതി നൽകിയതെന്നും പോലീസ് വ്യക്തമാക്കി. രണ്ടുപരാതികളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഫെബ്രുവരി 22-നാണ് കോളേജ് വിദ്യാർഥിനിയായ 19-കാരി ഡിസ്‌കൺ സാൻഡോ, നിഖിൽ എന്നിവർക്കെതിരെ പോലീസിനെ സമീപിച്ച് പീഡനപരാതി നൽകിയത്. എന്നാൽ, ഫെബ്രുവരി 21-ന് നിഖിൽ പെൺകുട്ടിക്കെതിരെ പണം തട്ടാൻ ശ്രമിച്ചതിനും പോലീസിൽ പരാതി നൽകിയിരുന്നു. താൻ ബെംഗളൂരു രാജാജിനഗറിൽ യൂസ്ഡ് കാർ ബിസിനസ് നടത്തുന്നയാളാണെന്നാണ് നിഖിലിന്റെ പരാതിയിൽ പറയുന്നത്. ജാക്കൂറിൽ ഒരു വില്ലയും ലീസിനെടുത്ത് നടത്തുന്നുണ്ട്. ഫെബ്രുവരി 14 മുതൽ 16 വരെ സുഹൃത്തായ ഡിക്‌സൺ വില്ല വാടകയ്‌ക്കെടുത്തിരുന്നു. പ്രണയദിനത്തിൽ സുഹൃത്തുക്കൾക്ക് ഒത്തുകൂടാനെന്ന് പറഞ്ഞാണ് ഡിക്‌സൺ വില്ല വാടകയ്‌ക്കെടുത്തത്. ഫെബ്രുവരി 14-ന് അർധരാത്രി താൻ വില്ലയിലെത്തിയപ്പോൾ 19-കാരി അവിടെയുണ്ടായിരുന്നു. അവിടെവെച്ച് പെൺകുട്ടിയെ പരിചയപ്പെട്ടു. പാർട്ടിക്കിടെ പെൺകുട്ടി അടുത്തിടപഴകി. തുടർന്ന് പുലർച്ചെ നാലുമണിയോടെ മടങ്ങാനിരിക്കെ പെൺകുട്ടി തന്നെ കൊണ്ടുവിടുമോയെന്ന് ചോദിച്ചു. യാത്രയ്ക്കിടെ താൻ ‘ഷുഗർ ബേബി’യാണെന്നും ഒരു ‘ഷുഗർ ഡാഡി’യെ തിരയുകയാണെന്നും 19-കാരി പറഞ്ഞു. അത്തരത്തിലുള്ളവർ ഉണ്ടെങ്കിൽ പരിചയപ്പെടുത്തിനൽകാനും ആവശ്യപ്പെട്ടു. തുടർന്ന് രാജാജിനഗറിലെ ഒരു ബേക്കറിക്ക് സമീപത്തായാണ് പെൺകുട്ടിയെ ഇറക്കിവിട്ടതെന്നും ഇയാൾ പറഞ്ഞു.

എന്നാൽ, ഫെബ്രുവരി 18-ന് ഇതേ പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ തനിക്കെതിരേയും ഡിക്‌സണെതിരേയും പീഡനപരാതി ഉന്നയിച്ചെന്നും നിഖിലിന്റെ പരാതിയിലുണ്ട്. പിന്നാലെ രണ്ടുനമ്പറുകളിൽനിന്ന് ഫോൺകോൾ വന്നു. ഒരു ചാനലിന്റെ ക്രൈം വിഭാഗം മേധാവിയെന്ന് പറഞ്ഞ് ‘ഇമ്രാൻ’ എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട ഇയാൾ, പെൺകുട്ടിക്ക് പണം നൽകിയാൽ പ്രശ്‌നം തീർപ്പാക്കാമെന്നും പറഞ്ഞു. അല്ലെങ്കിൽ ടിവി ചാനലിലൂടെ നാണംകെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും നിഖിൽ നൽകിയ മൊഴിയിലുണ്ട്.

അതേസമയം, ഫെബ്രുവരി 14-ന് വില്ലയിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായെന്നാണ് കോളേജ് വിദ്യാർഥിനിയായ തമിഴ്‌നാട് സ്വദേശിനിയുടെ പരാതി. ഒന്നാംവർഷ ബിഎ വിദ്യാർഥിനിയായ പെൺകുട്ടി ഇൻസ്റ്റഗ്രാം വഴിയാണ് ഡിക്‌സൺ സാൻഡോയെ പരിചയപ്പെട്ടത്. ഫെബ്രുവരി 14-ന് ഇയാൾ ഒരു പാർട്ടിക്കായി വില്ലയിലേക്ക് ക്ഷണിച്ചു. സുഹൃത്തിനൊപ്പം ഇവിടെ എത്തിയപ്പോൾ നിഖിലിനെ പരിചയപ്പെടുത്തിനൽകി. തുടർന്ന് ഇരുവരും ചേർന്ന് നിർബന്ധിച്ച് ഒരു പിങ്ക് ടാബ്​ലെറ്റ് നൽകിയെന്നും ഇത് കഴിച്ചതോടെ ബോധരഹിതയായെന്നുമാണ് പെൺകുട്ടിയുടെ പരാതി. ഇതിനിടെ രണ്ടുപ്രതികളും ചേർന്ന് വില്ലയിൽവെച്ച് കൂട്ടബലാത്സംഗംചെയ്‌തെന്നും പരാതിയിലുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ഭീഷണിപ്പെടുത്തി. ഇതോടെ പോലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, ആവശ്യമായ ചികിത്സ തേടിയശേഷം സഹോദരനെ വിവരമറിയിച്ചെന്നും ഇതിനുശേഷമാണ് പോലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ നിഖിൽ, ഡിക്‌സൺ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇരുകൂട്ടരുടെയും മൊഴികൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌

Read More »
Advertisement