തൃശ്ശൂർ : കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ആർ.എം. വർമ്മയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ജനുവരി 19 തിങ്കളാഴ്ച രാവിലെ 10.30ന് ആശുപത്രി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും.
കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. മാനേജിങ് ഡയറക്ടർ പി.കെ. വിജയകുമാർ ഐആർഎസ് (റിട്ട.) അധ്യക്ഷത വഹിക്കും. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ മുഖ്യാതിഥിയാകും. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോഷി തോമസ്.കെ സ്വാഗതം പറയും. ചടങ്ങിൽ മാനേജിങ് ഡയറക്ടർ പി.പി. ഫൈസൽ, നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, സാഹിത്യകാരനും സിനിമാതാരവുമായ വി കെ ശ്രീരാമൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സന്തോഷ് സി.ആർ., കൗൺസിലർമാരായ ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, മിനി കെ.പി., ശ്രീജിത്ത് എ.എസ്. എന്നിവർ സംസാരിക്കും. ഡയറക്ടർ ഡോ. ആന്റണി പി. ഡേവിഡ് നന്ദി പറയും.










