നിലമ്പൂർ: നിലമ്പൂർ ചെട്ടിയങ്ങാടി സുന്നി ജുമാ മസ്ജിദിന്റെ നേർച്ചപ്പെട്ടി മോഷണം നടത്തി കടന്നുപോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്തായക്കുന്ന് നഹാസ് മൻസിലിൽ താമസിക്കുന്ന മുജീബ് ആണ് നിലമ്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ പ്രതി നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചില കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 12ന് രാവിലെ 10 മണിയോടെയാണ് മസ്ജിദിലെ നേർച്ചപ്പെട്ടി പൊളിച്ച് 10,000 രൂപയുടെ മോഷണം നടത്തിയത് . മോഷണം നടത്തുന്നതിന് മുമ്പ് പ്രതി പലതവണ നേർച്ചപ്പെട്ടി സമീപം വന്നു നോക്കിയിരുന്നു . രഹസ്യ വിവരത്തെ അടിസ്ഥാനമാക്കി പ്രതിയെ അറസ്റ്റ് ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.




