Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യവസായിൽ നിന്ന് ഒന്നേമുക്കാൽ കോടി തട്ടിയ പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വ്യവസായിയിൽ നിന്നും ഓൺലൈൻ സാമ്പത്തിക ഇടപാട് വഴി ഒന്നേമുക്കാൽ കോടിയോളം രൂപ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. മഞ്ചേരി പുതിയകുളം സുഫൈൽ മുക്താർ (30)ആണ് അറസ്റ്റിലായത്. ട്രഡിങ് വഴി ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വ്യവസായിയിൽ നിന്നും പലതവണകളായി 1.84 കോടി തട്ടിയെന്നായിരുന്നു കേസ്. സാമ്പത്തിക തട്ടിപ്പിലൂടെ ലഭിക്കുന്ന തുക എടിഎമ്മിലൂടെയും ചെക്കിലൂടെയും കൈവശപ്പെടുത്തിയെന്നും സൈബർ പൊലീസ് കണ്ടെത്തി.

ഇയാൾ വിദേശ രാജ്യങ്ങളിലേക്ക് നാട്ടിൽ നിന്നും വിവിധ അക്കൗണ്ടുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ അയച്ചു കൊടുക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കിട്ടുന്ന തുക ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതായിരുന്നു രീതി. അന്വേഷിച്ചെത്തിയ സൈബർ പൊലീസ് സംഘത്തെ പ്രതി ആക്രമിക്കാൻ ശ്രമിച്ചതോടെ സാഹസികമായാണ് മഞ്ചേരിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer