കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍ ഐഎഎസ് നിരീക്ഷകൻ സുബ്രത ഗുപ്തയെ ഉപദേശകനായി നിയമിച്ചിരിക്കുകയാണ് സുവേന്ദു അധികാരി. ബംഗാള്‍ എസ്‌ഐആറില്‍ പ്രത്യേക നിരീക്ഷകനായിരുന്നു സുബ്രത ഗുപ്ത. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുബ്രതയെ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. 1990 ബാച്ച് ഉദ്യോഗസ്ഥനാണ് സുബ്രത ഗുപ്ത.
നയരൂപീകരണത്തിലും ഭരണവുമായി ബന്ധപ്പെട്ട കാര്യത്തിലും ഗുപ്തയുടെ ദീര്‍ഘകാല പരിചയം സര്‍ക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശാന്തനു ബാലയെ സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. മമതാ ബാനര്‍ജിയുടെ മണ്ഡലത്തില്‍ മാത്രം അമ്പതിനായിരം പേരുടെ പേരാണ് എസ്‌ഐആറിലൂടെ വെട്ടിമാറ്റപ്പെട്ടത്.ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.






