Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident death

ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

കോഴിക്കോട്: ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. വടകര ദേശീയ പാതയിലാണ് അപകടമുണ്ടായത്. കുഞ്ഞിപ്പള്ളിയില്‍ വച്ചുണ്ടായ അപകടത്തില്‍ മാഹി ചാലക്കര സ്വദേശി മൈദക്കമ്പനി റോഡിലെ സികെ ഹൗസില്‍ റഫീഖ്(45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടെ, കനത്ത മഴയില്‍ രൂപപ്പെട്ട റോഡിലെ കുഴിയില്‍ വീണ് ഓട്ടോ മറിയുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാര്‍ റഫീഖിനെ ഉടന്‍ തന്നെ മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു

ആലപ്പുഴ: വയോധികൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. ആലപ്പുഴ തിരുമല പോഞ്ഞിക്കരയിലാണ് സംഭവം നടന്നത്. പോഞ്ഞിക്കര വട്ടപ്പറമ്പിൽ അനിരുദ്ധൻ (75) ആണ് മരിച്ചത്. നേരത്തെ താമസിച്ചിരുന്ന വീട്ടിൽ വെള്ളം കയറിയത് നോക്കാൻ പോയപ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഗ്നിശമന സേനയെത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

പാലക്കാട്: ​​​​​​റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിൻ്റെ ഡോർ ശരീരത്തിൽ തട്ടിയുണ്ടായ അപകടത്തിൽ ഒരു മരണം. മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ പ്രസന്നകുമാരിയാണ് മരിച്ചത്. മരിച്ചപ്രസന്ന കുമാരി പത്തിരിപ്പാല മണ്ണൂർ സ്വദേശിനിയാണ്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം. മെയ്‌ 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ […]
Read more

ബസപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തിൽ; ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്

തൃശ്ശൂര്‍: അമിതവേഗത്തില്‍ വന്ന ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഡ്രൈവറായ പഴയന്നൂര്‍ കോടത്തൂര്‍ തോട്ടുംകര പുന്നയ്ക്കല്‍ വീട്ടില്‍ മനോജി(39)നെയാണ് മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാര്‍ ശിക്ഷിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ശിക്ഷ. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴത്തുക മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് തുല്യമായി നല്‍കണമെന്നും […]
Read more

പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം; 25 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം ഉണ്ടായത്. ഘാനിയില്‍ നിന്നും മെന്ദറിലേക്ക് പോവുകയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ 9.20-ഓടെയാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികളും സിആര്‍പിഎഫ് ജവാന്മാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മെന്ദര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്.
Read more

അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

ഇടുക്കി: ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ തലകീഴായി മറിഞ്ഞനിലയിലാണ്.
Read more

കര്‍ണാടകയില്‍ വാഹനാപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം.റായ്ച്ചൂര്‍ അമരപുരയിലാണ് അപകടം. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം ഉണ്ടായത്. മരിച്ച നാലുപേരും തെലങ്കാന സ്വദേശികളാണ്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. അപകടത്തില്‍ ഗബ്ബുര്‍ പോലീസ് കേസെടുത്തു.
Read more

വർഷങ്ങളുടെ പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം: തീരാവേദനയായി ജിജോ

കോട്ടയം: കടപ്ലാമറ്റത്ത് നവവരന്‍ മരിച്ച സംഭവത്തില്‍ നടുങ്ങി നാട്. വര്‍ഷങ്ങളുടെ പ്രണയം പൂവണിയാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഇരുപത്തിരണ്ടുകാരന്‍ ജിജോ ജിന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഇലക്കാട് പള്ളിയില്‍ വെച്ചായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ ആവശ്യത്തിനുള്ള ചില സാധനങ്ങള്‍ വാങ്ങി കുറുവിലങ്ങാട് നിന്ന് വയലയിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ട്രാവലറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ജിജോ […]
Read more

ഹെവി ഗുഡ്സ് ട്രക്കിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ഗൂഡല്ലൂർ: ഹെവി ഗുഡ്സ് ട്രക്ക് ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ഗുഡല്ലൂർ വനദുർഗ ക്ഷേത്രത്തിന് സമീപത്തെ സാമുവലും (33) മകൻ വിജിൽ വർഷനും (7) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സാമുവലും വിജിലും, എതിരെ വരികയായിരുന്ന ഹെവി ട്രക്ക് വണ്ടിയിൽ തട്ടി റോഡിലേയ്ക്ക് വീഴുകയായിരുന്നു. ട്രക്ക് ദേഹത്ത് കയറിയിറങ്ങിയ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മലപ്പുറം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് പോലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Read more

അപകടത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: വിദ്യാര്‍ത്ഥി റോഡില്‍ രക്തം വാര്‍ന്ന് മരിച്ചു

കണ്ണൂര്‍: ബസ് ജീവനക്കാരുടെയും നാട്ടുകാരുടെ തര്‍ക്കത്തിനിടെ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥി പി ആകാശ്(20) ആണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. രാവിലെ കോളേജിലേക്ക് സ്‌കൂട്ടറില്‍ പോകവെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിയുകയും റോഡിലേക്ക് വീണ ആകാശിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് തര്‍ക്കത്തിന് കാരണമായത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കുന്നത് 15 മിനിറ്റോളമാണ് […]
Read more
Advertisement
WhiteswanTV Footer