Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: aidmk

ഷണ്മുഖം ഉൾപ്പെടെ 29 പേരെ എഐഎഡിഎംകെയിൽനിന്ന് പുറത്താക്കി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിനെ തുടർന്ന് അണ്ണാ ഡിഎംകെയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 29 നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പുറത്താക്കി. പുറത്താക്കിയവരിൽ എസ്.പി. വേലുമണി, സി.വി. ഷണ്മുഖം എന്നിവരോടൊപ്പം മുൻമന്ത്രിമാരായ ആർ. കാമരാജ്, സി. വിജയഭാസ്‌കർ, പി. തങ്കമണി എന്നിവരും ഉൾപ്പെടുന്നു. പാർട്ടി വിപ്പ് ലംഘിച്ചാണ് ഇവർ സർക്കാരിനെ പിന്തുണച്ചത്. 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള […]
Read more

ടിവികെക്ക് 145 എംഎൽഎമാരുടെ പുതിയ പിന്തുണ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം രംഗത്ത്. പാർട്ടിയിലെ 24 എംഎൽഎമാർ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് നേതാവ് സി.വി. ഷണ്മുഖം അറിയിച്ചു. ടിടിവി ദിനകരന്റെ പാർട്ടിയായ എഎംഎംകെയിലെ ഏക എംഎൽഎ എസ്. കാമരാജും നിയമസഭയിൽ ടിവികെയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം 145 ആയി. അതിനാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത് വിജയ്ക്ക് എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. എഐഎഡിഎംകെയിൽ ഇപ്പോൾ ഇപിഎസ് പക്ഷത്ത് 23 എംഎൽഎമാരും വിമതവിഭാഗത്തിൽ 24 […]
Read more

വിജയ് ഫാക്ടർ വെല്ലുവിളിയാകുന്നുസഖ്യം വിപുലീകരിക്കാൻ ഡി.എം.കെ; തമിഴകത്ത് പോരാട്ടം കനക്കുന്നു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ഗോദയിൽ കരുനീക്കങ്ങൾ സജീവമാക്കി ഭരണകക്ഷിയായ ഡി.എം.കെ. നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഉയർത്തുന്ന അപ്രതീക്ഷിത വെല്ലുവിളി മറികടക്കാൻ നിലവിലുള്ള സഖ്യം കൂടുതൽ വിപുലീകരിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം. 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസമുണ്ടെങ്കിലും, ഇത്തവണത്തെ സാഹചര്യം വ്യത്യസ്തമാണെന്ന തിരിച്ചറിവിലാണ് ഡി.എം.കെ നേതൃത്വം. ​വിജയ്‌യുടെ താരപരിവേഷവും തമിഴ്‌നാട്ടിലെ ശക്തമായ താരാരാധന പാരമ്പര്യവും വോട്ടായി […]
Read more

ഞാൻ ആരുടെയും അടിമയാകില്ല, “കപ്പ് മുഖ്യം”: ടിവികെ അധ്യക്ഷൻ വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) ഭാരവാഹി യോഗത്തിൽ ഡിഎംകെ സർക്കാരിനും എഐഎ ഡിഎംകെ മുന്നണിക്കെതിരെയും നിലപാട് വ്യക്തമാക്കി വിജയ്. താൻ മുന്നണികൾക്കൊപ്പമില്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നും വിജയ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമാണ് താൻ നടത്തുന്നത്. ടി വി കെയുടെ കടന്നുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്നെ ആർക്കും സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും, രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ലെന്നും വിജയ് തുറന്നടിച്ചു. ജനനായകൻ വിവാദത്തിലടക്കം ബിജെപി, വിജയ്‌യെ സമ്മർദത്തിലാക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. […]
Read more
Advertisement
WhiteswanTV Footer