Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ansiba Hassan

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. “അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നുവെന്നും, എന്റെ പ്രതിച്ഛായയും സ്ത്രീത്വവും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും” ലക്ഷ്മിപ്രിയ ആരോപിച്ചു. അഡ്വ. കൃഷ്ണരാജ് മുഖേന 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെടുന്ന കേസാണ് ഫയല്‍ ചെയ്യാനിരിക്കുന്നതെന്ന് നടി വ്യക്തമാക്കി. അന്‍സിബ തന്റെ 10 വയസുള്ള മകളെയും ഭർത്താവിനെയും അപമാനിക്കുന്ന വിധത്തിൽ പ്രതികരിച്ചിട്ടുണ്ട്. അന്‍സിബ പ്രതികരിച്ചത്, ചാരിറ്റി ട്രസ്റ്റായ അമ്മ ബന്ധപെട്ട വണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് […]
Read more

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല; കേസെടുക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. നടി ലക്ഷ്മിപ്രിയക്കും വനിതാ എസ്‌ഐ രേഷ്മയ്ക്കുമെതിരെ അൻസിബ നൽകിയ പരാതിയിലാണ് പൊലീസിന്റെ കണ്ടെത്തൽ. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപിക്ക് റിപ്പോർട്ട് കൈമാറി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും എസ്‌ഐ രേഷ്മയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ […]
Read more

ടിനി ടോമിനെതിരായ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിശദമായ മൊഴി നല്‍കി. പരാതി അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയിലാണെന്നാണ് പൊലീസ് അറിയിച്ചുവെന്നും അന്‍സിബ വ്യക്തമാക്കി. ടിനി ടോം രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന് തെളിവുകള്‍ തനിക്കുണ്ടെന്നും അവര്‍ ആരോപിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചതെന്നും സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അന്‍സിബ പറഞ്ഞു. ജൂണ്‍ ഒന്നിനാണ് അന്‍സിബ […]
Read more

ടിനി ടോമിനെതിരായ പരാതി; അൻസിബ നാളെ മൊഴി നൽകും

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ പരാതിയുമായി ബന്ധപ്പെട്ട് മൊഴിനൽകാനായി അൻസിബ ഹസൻ നാളെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഇന്ന് ഹാജരാകണമെന്ന് നേരത്തെ പോലീസ് നിർദേശിച്ചിരുന്നു. എന്നാൽ അൻസിബ അസൗകര്യം അറിയിച്ചതിനാൽ ഹാജരാക്കൽ നാളെത്തേക്ക് മാറ്റി. ഈ മാസം ഒന്നാം തീയതിയാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നൽകിയത്. പ്രശ്‌നം മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നതാണ്. അൻസിബയുടെ പരാതി പ്രകാരം, ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയും, ടിനി ടോമിന്റെ ഡ്രൈവറെ […]
Read more

‘അമ്മ’യിലെ വിവാദം; ആരോപണ വിധേയരും കമ്മിറ്റി അം​ഗങ്ങൾ: അൻസിബ

കൊച്ചി: അമ്മ സംഘടനയിലെ തർക്കം പരിഹരിക്കാൻ എക്സിക്യൂട്ടിവ് പ്രഖ്യാപിച്ച അഞ്ചംഗ സമിതിക്കെതിരെ പരാതിക്കാരി അൻസിബ ഹസൻ പ്രതികരിച്ചു. ആരോപണ വിധേയരായ സംഘടന പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റിയാണ് അത്ഭുതപ്പെടുത്തുന്നതെന്നും, സമിതിയിലെ മറ്റ് മൂന്ന് അംഗങ്ങൾ ആരാകും എന്നത് അറിയാൻ കാത്തിരിക്കുകയാണെന്നും അൻസിബ പറഞ്ഞു. ഇത് അനുസരിച്ച് കമ്മിറ്റിക്ക് മുന്നിൽ വിശദീകരണം നൽകുന്നതിൽ തീരുമാനമെടുക്കും. ലക്ഷ്മി പ്രിയ തനിക്കെതിരെ പരാതി നൽകിയപ്പോൾ അമ്മ സംഘടനയോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതാണ്. അന്ന് നതിംഗ് ടു ഡു വിത്ത് അമ്മ എന്നാണ് […]
Read more

നടൻ ടിനി ടോമിനെതിരെ പോലീസിൽ പരാതി നൽകി നടി അൻസിബ

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ പോലീസിൽ പരാതി നൽകി. തനിക്കെതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തുകയും വർഗീയ പരാമർശങ്ങൾ നടത്തുകയും കുടുംബത്തെ വേട്ടയാടുകയും ചെയ്യുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇൻഫോ പാർക്ക് പോലീസിനാണ് അൻസിബ പരാതി നൽകിയത്. സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ താൻ ഉന്നയിച്ച അഭിപ്രായങ്ങൾ ടിനി ടോമിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും അതിന് പിന്നാലെ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും അൻസിബ ആരോപിച്ചു. അൻസിബ തന്റെ ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം ടിനി […]
Read more

തെളിവുകളെല്ലാം കൈയ്യിലുണ്ട്; അൻസിബക്കെതിരെ ലക്ഷ്മിപ്രിയ

കൊച്ചി: നടി അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉയർന്നു. സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തിയെന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണെന്നും ഇതിന് ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബ അയച്ച ഒരു വാട്സ്ആപ്പ് സന്ദേശമാണ് തർക്കത്തിന് തുടക്കമെന്നുവും അത് തന്റെ കുടുംബജീവിതത്തെ ബാധിച്ചതിനാൽ പോലീസിൽ പരാതി നൽകേണ്ടി വന്നതാണെന്നും അവർ പറഞ്ഞു. […]
Read more

എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു; അന്‍സിബയുടെ ആരോപണങ്ങളില്‍ ടിനി ടോം

എറണാകുളം: നടി അന്‍സിബ ഹസ്സന്റെ നിയമനടപടികളെതിരെ നടന്‍ ടിനി ടോം പ്രതികരിച്ചു. “എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു” എന്നാണ് ടിനി ടോമിന്റെ പ്രതികരണം. സുഹൃത്തുക്കളോടൊപ്പം കൊച്ചി കറുകപ്പിള്ളിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കത്തിനിടെയാണ് പ്രതികരണം. അന്‍സിബ ഹസ്സന്‍ മുന്നോട്ട് വെച്ച ആരോപണങ്ങൾ അനുസരിച്ച്, ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നവൻ, മതതീവ്രവാദിയാണ്, കൂടാതെ ജിഹാദിയെന്ന് വിളിച്ചതുമാണ്. ഈ കാരണത്താലാണ് അമ്മയിൽ നിന്ന് രാജിവെച്ചതെന്ന് അന്‍സിബ വിശദീകരിച്ചു. അതേസമയം, തൃപ്പൂണിത്തുറ ഹില്‍പാലസ് എസ്‌ഐ രേഷ്മക്കെതിരെ അന്‍സിബ ഉയർത്തിയ അപമാനക്കുറ്റ […]
Read more

അന്‍സിബയുടെ പരാതി; നടി ലക്ഷ്മിപ്രിയയുടെ മൊഴിയെടുക്കും

എറണാകുളം: തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രേഷ്മ തനിക്കെതിരെ അപമാനകരമായ പെരുമാറ്റം നടത്തിയെന്ന നടി അന്‍സിബയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്‍സിബയുടെ മൊഴി രേഖപ്പെടുത്തി. നടി ലക്ഷ്മിപ്രിയയുടെ മൊഴിയും തിങ്കളാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മയുടെ മൊഴിയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴിയും ശേഖരിക്കും. ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച വാട്‌സാപ്പ് സന്ദേശം കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ചുവരുത്തി […]
Read more

പൊലീസ് സ്‌റ്റേഷനില്‍വച്ച് അപമാനിച്ചുവെന്ന പരാതി; ഇന്ന് നടി അൻസിബയുടെ മൊഴിയെടുക്കും

എറണാകുളം: എസ്‌ഐ രേഷ്മ തന്നെ പൊലീസ് സ്റ്റേഷനില്‍വച്ച് അപമാനിച്ചു എന്ന പരാതിയില്‍ ഇന്ന് നടി അൻസിബയുടെ മൊഴിയെടുക്കും. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ എസ്‌ഐയാണ് രേഷ്മ. തൃക്കാക്കര എസിപി ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. ഇത് സംബന്ധിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി നടപടിക്കായി ഡിജിപിക്ക് കൈമാറിയിരുന്നു. നടി ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച ഒരു വാട്‌സാപ്പ് സന്ദേശം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്ന് കാണിച്ച് പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ആ പരാതിയില്‍ അന്‍സിബയെ […]
Read more

Recent News

Advertisement
WhiteswanTV Footer