Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടിനി ടോമിനെതിരായ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിശദമായ മൊഴി നല്‍കി.

പരാതി അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയിലാണെന്നാണ് പൊലീസ് അറിയിച്ചുവെന്നും അന്‍സിബ വ്യക്തമാക്കി. ടിനി ടോം രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന് തെളിവുകള്‍ തനിക്കുണ്ടെന്നും അവര്‍ ആരോപിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചതെന്നും സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അന്‍സിബ പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും കുടുംബത്തെയും വ്യക്തിപരമായി വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിക്കുന്നു. കടുത്ത മാനസിക പീഡനത്തിന് ഇരയായതായും സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്നമെന്നും മോശം സന്ദേശങ്ങളോ പ്രവര്‍ത്തികളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ജിഹാദി” എന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അമ്മ സംഘടനയിലെ ചില അഭിനേതാക്കള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. നടി നീനാ കുറുപ്പ് ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍, മറ്റ് ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix