സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

വികസിത ഗുരുവായൂർ സംഗമം രാജീവ് ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കും

തൃശ്ശൂർ : ഗുരുവായൂർ, ബിജെപി സംഘടിപ്പിക്കുന്ന വികസിത ഗുരുവായൂർ സംഗമം ഡിസംബർ 2-ന് രാവിലെ 11 മണിക്ക് രുഗ്മണി റീജൻസിയിൽ നടക്കും. സംഗമം ഭരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ്‌ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത് വികസന പദ്ധതികളും ഗുരുവായൂരിന്റെ ഭാവി രാഷ്ട്രീയ ദിശയും അവതരിപ്പിക്കും. ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ 46 വാർഡ്കളിലെ എൻഡിഎ സ്ഥാനാർഥികളും പങ്കെടുക്കുന്ന യോഗത്തിൽ ഗുരുവായൂരിലെ പദ്ധതികൾ, പാർട്ടി തന്ത്രങ്ങൾ, എൻ.ഡി.എ യുടെ ശക്തമായ സാന്നിധ്യം എന്നിവ ചർച്ചചെയ്യും. പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് […]
Read more

BJP സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിച്ചു

പാലക്കാട്: തരൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഷിബിന്റെ പോസ്റ്റർ അജ്ഞാതർ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലുടനീളം തനിക്കെതിരെ രഹസ്യമായും മാനസികമായി തളർത്താനുമായി ശ്രമങ്ങൾ നടന്നതായി ഷിബൻ ആരോപിച്ചു. തന്റെ സ്ഥാപനത്തെ പൂട്ടിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ ശരിയായതിനാൽ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പരസ്യമായി ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിലൂടെ വീണ്ടും പ്രകോപനത്തിന് ശ്രമിക്കുന്നുവെന്നും ഷിബിൻ വ്യക്തമാക്കി. “എന്തിനെയാണ് അവർ ഭയപ്പെടുന്നത്? എന്നെയാണോ, ബിജെപിയുടെ മുന്നേറ്റത്തെയാണോ? ഞാൻ ജനങ്ങളുമായി ക്ഷേമപദ്ധതികൾ മുഖേന നടത്തുന്ന സമ്പർക്കം എത്ര തടസ്സപ്പെടുത്തിയാലും […]
Read more

ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മലപ്പുറം : മഞ്ചേരിയിൽ ബിജെപി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സജി ശങ്കർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് മിഥുൻ അധ്യക്ഷനായി. ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. എൻ ശ്രീപ്രകാശ്, ട്രഷറർ പി.ജി ഉദയഭാനു, മണ്ഡലം പ്രസിഡന്റ് വി.വിൻസിൻ , ജനറൽ സെക്രട്ടറിമാരായ അഭിലാഷ് അമ്പലപ്പടി, ഉണ്ണികൃഷ്ണൻ തൊഴാക്കര, ഏരിയ പ്രസിഡന്റ് ശ്രീജേഷ് പയ്യനാട്, സെക്രട്ടറി വിനോജ് കോട്ടുപറ്റ എന്നിവർ സംസാരിച്ചു. നഗരസഭയിലേക്ക് മത്സരിക്കുന്ന16 സ്ഥാനാർത്ഥികളും പങ്കെടുത്തു.
Read more

തെരഞ്ഞെടുപ്പിന്സജ്ജം; ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കോഴിക്കോട്: ഏറാമല ഗ്രാമപഞ്ചായത്ത് അഞ്ച്, ആറ് വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആദിയൂര് വന്ദേമാതരം ബസ്റ്റോപ്പിന് സമീപം ജില്ലാപഞ്ചായത്ത് അഴിയൂര്‍ ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി.വിനീഷ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവന്‍.ടി.കെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത്. കെ.പി, ബ്ലോക്ക് പഞ്ചായത്ത് ആദിയൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി സുജാത, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി ടി.ടി.കെ.ചന്ദ്രന്‍, ആറാം വാര്‍ഡ് സ്ഥാനാര്‍ഥി ഭവ്യ ലിജീഷ് എന്നിവര്‍ സംസാരിച്ചു. ഒഞ്ചിയം മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം […]
Read more

കുന്ദമംഗലം യുഡിഎഫ് വേദിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ കേസിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട് :കുന്ദമംഗലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പാലക്കാട്‌ എംൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പരാതിയെ കുറിച്ച് വടകര എം പി ഷാഫി പറമ്പിൽ പ്രതികരിച്ചു. രാഹുൽ നിയമപരമായി നടപടികൾ തുടരുന്നതായി ഷാഫി പറമ്പിൽ അറിയിച്ചു. മുൻകൂർ ജാമ്യഹർജി നൽകിയത് നിയമ നടപടികളുടെ ഭാഗം മാത്രമാണെന്നും, വിഷയം നിയമപരമായി തീർപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സി.പി.എം പ്രവർത്തനങ്ങളെതിരെ ഷാഫി പറമ്പിൽ കടുത്ത വിമർശനങ്ങളും ഉന്നയിച്ചു. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിരോധത്തിലാണെന്നും, ധാർമികത പാഠം പഠിപ്പിക്കുന്നവർ സ്വന്തം […]
Read more

ഹൈടെക് വോട്ടർ സ്ലിപ്പുമായി ബിജെപി; വികസന വാഗ്ദാനങ്ങൾ കാണാനും കഴിയും

തിരുവനന്തപുരം: വോട്ടഭ്യർഥിച്ചു വരുന്ന ബിജെപി പ്രവർത്തകർ കോർപറേഷനിൽ വിതരണം ചെയ്യുന്നത് ഹൈടെക് വോട്ടർ സ്ലിപ്. സ്ലിപ്പിൽ രണ്ട് ക്യുആർ കോഡുകളുണ്ട്. ആദ്യത്തേത് സ്കാൻ ചെയ്താൽ വോട്ടർക്ക് സ്ഥാനാർഥിയുടെ അഭ്യർഥനയുൾപ്പടെയുള്ള വികസന വാഗ്ദാനങ്ങൾ കാണാൻ കഴിയും. രണ്ടാമത്തെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വോട്ടറുടെ വോട്ടിങ് ബൂത്തിലേക്കുള്ള വഴിയുൾപ്പടെയുള്ള എല്ലാ വിവരങ്ങളും മൊബൈൽ ഫോണിൽ തെളിയും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഹൈടെക് വോട്ടർ സ്ലിപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഹൈടെക് വോട്ടർ […]
Read more

കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ 9-ാം വാർഡിൽ എൻഡിഎ കുടുംബസംഗമം നടത്തി

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ 9-ാം വാർഡിൽ എൻഡിഎയുടെ കുടുംബസംഗമം നടന്നു. 20-ഓളം കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. കുടുംബസംഗമത്തിന് കാട്ടകാമ്പാൽ പഞ്ചായത്ത് ബിജെപി പ്രസിഡന്റ് സുനീഷ് പെരുന്തുരുത്തി അധ്യക്ഷത വഹിച്ചു. ഒബി‌സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയിനൂർ, എസ്‌സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാജു പി. കെ, 9-ാം വാർഡ് സ്ഥാനാർത്ഥി സബിത സുജീഷ്, 8-ാം വാർഡ് സ്ഥാനാർത്ഥി മോനിഷ രജീഷ് എന്നിവരും മറ്റ് പ്രവർത്തകരും പങ്കെടുത്തു.
Read more

കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 2,984 പേര്‍ പുരുഷന്മാരും 3,324 പേര്‍ സ്ത്രീകളുമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 150 പുരുഷന്‍മാരും 176 സ്ത്രീകളും ഉള്‍പ്പെടെ 326 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലേക്ക് 58 പുരുഷന്‍മാരും 50 സ്ത്രീകളും ഉള്‍പ്പെടെ 108 പേരാണ് ജനവിധി തേടുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 292 പുരുഷന്‍മാരും 312 സ്തീകളും ഉള്‍പ്പെടെ 604 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ജില്ലയിലെ […]
Read more

എൻഡിഎ സ്ഥാനാർഥി പിൻവാങ്ങി

കാസർഗോഡ് : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ അഞ്ചാംവാർഡ് പുന്നക്കുന്നിൽനിന്നും മത്സരിക്കാൻ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ചിത്രാം ഗദൻ പിൻവാങ്ങി. സ്വതന്ത്രൻ രാജു മത്തായിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സ്ഥാനാർഥി പിൻവാങ്ങിയത്. സ്ഥാനാർത്ഥിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും രാജു മത്തായി പറഞ്ഞു.
Read more

പനത്തടി പഞ്ചായത്ത്‌ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

കാസർഗോഡ് : പനത്തടി പഞ്ചായത്തിൽ ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷൻ ബളാംതോട് മിൽമ ഹാളിൽ നടന്നു. ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ബാബുരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് മണ്ഡലം ബിജെപി ജനറൽ സെക്രട്ടറി കെ കെ വേണുഗോപാൽ അധ്യക്ഷനായ ചടങ്ങിൽ പനത്തടി ബിജെപി യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്തിൽ മത്സരിക്കുന്ന മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികൾക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മേലത്ത് മനുലാൽ സംസാരിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.