സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

മുകേഷ് മാറുമ്പോൾ കൊല്ലത്താര്…? ; ചിന്തയും ബിന്ദു കൃഷ്ണയും ഏറ്റുമുട്ടും..?

തുടർച്ചയായി രണ്ടു തവണയായി ചലച്ചിത്ര താരവും സിപിഎം നേതാവുമായ എം മുകേഷ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊല്ലം നിയോജകമണ്ഡലം. സിപിഎമ്മിന് കൃത്യമായ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലത്തിൽ കാലങ്ങളായി ഇടതു സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചു കയറുന്നത്. മുകേഷിന്റെ അവസാന വിജയത്തിലൂടെ തുടർച്ചയായി നാലം വട്ടവും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 2072 വോട്ടിനാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടും ലഭിച്ചു. ബിജെപിയുടെ എം. സുനിലിന് 14252 വോട്ടാണ് ലഭിച്ചത്. […]
Read more

വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകളേക്കാൾ മൃദുലമാക്കും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥി രമേശ് ബിധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകളെപ്പോലെ മൃദുലമാക്കുമെന്നായിരുന്നു ബിജെപി സ്ഥാനാർഥിയായ രമേശ് ബിദൂരിയുടെ വിവാദ പരാമർശം. പ്രചാരണത്തിനിടെയായിരുന്നു ബിധൂരിയുടെ മോശം പരാമര്‍ശം.ചൊവ്വാഴ്ചയാണ് മുന്‍ എംപി കൂടിയായ ബിധുരിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി ബിധൂരി സമ്മതിച്ചിട്ടുണ്ട്. . ബിജെപി നേതാവ് ഹേമ മാലിനിയെ കുറിച്ച് ലാലു പ്രസാദ് യാദവ് സമാനമായ പരാമര്‍ശം നടത്തിയിരുന്നുവെന്ന് […]
Read more

അപകീർത്തി കേസ്: ശോഭാ സുരേന്ദ്രന് സമൻസ്

തിരുവനന്തപുരം: അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ് അയച്ച് കോടതി. മാർച്ച്‌ 28 ന് കോടതിൽ നേരിട്ട് ഹാജരാകാനാണ് ഗോകുലം ഗോപാലൻ നൽകിയ പരാതിയിൽ തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് ഒന്നിന്റെ ഉത്തരവ്. പണം നൽകി തന്നെ സ്വാധീനിക്കാൻ ​ഗോകുലം ​ഗോപാലൻ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം. എന്നാൽ, ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ​ഗോകുലം ​ഗോപാലൻ തള്ളിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് […]
Read more

മണിപ്പൂരിൽ അക്രമം രൂക്ഷം; പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ചു

ഇംഫാൽ: മണിപ്പൂരിൽ കാങ്‌പോക്‌പി ജില്ലയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിച്ചു. സൈബോൾ ഗ്രാമത്തിൽ നിന്ന് കേന്ദ്രസേനയെ നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അക്രമാസക്തരായ ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി ഓഫീസിന് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു. ആക്രമണത്തിൽ എസ്‌പിക്കും സഹ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഓഫീസ് വളപ്പിലെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എസ്പി മനോജ് പ്രഭാകറിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അദ്ദേഹം ആക്രമണം നിയന്ത്രിക്കാൻ ശ്രമിച്ചു. ഡിസംബർ 31 ന് സൈബോൾ […]
Read more

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ബി ജെ പി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-നുമുൻപ്‌

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-ന് മുൻപ്‌. ഈ മാസം അവസാനം തന്നെ ദേശീയ അധ്യക്ഷനെ തീരുമാനിക്കും. ദേശീയ അധ്യക്ഷനെയും സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ കൗൺസിൽ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രനേതാക്കൾ പറഞ്ഞു. ഈ തെരഞ്ഞെടുപ്പുകളിൽ മേൽനോട്ടം വഹിക്കാൻ നേതാക്കന്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്കാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യന് മേഘാലയയുടെയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരന് നാഗാലാൻഡിന്റെയും ചുമതലയാണ്. ലക്ഷദ്വീപ് ചുമതല പൊൻ രാധാകൃഷ്ണനാണ്.
Read more

‘ഇനി ശോഭക്കാലം’? സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം

സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടൻ നിയമിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് വനിതാ നേതാവ് കൂടിയായ ശോഭ സുരേന്ദ്രനെ ആണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. […]
Read more

ഒടുവിൽ ഒറ്റക്കായ പി സി ചാക്കോ

ഒരുപാട് വഴികൾ മാറി മാറി സഞ്ചരിച്ച് ഒടുവിൽ എൻസിപി ശരത് പവാർ വിഭാഗത്തിലെത്തി ഒടുവിൽ പെരുവഴിയിൽ ആയിരിക്കുകയാണ് പി സി ചാക്കോ. എല്ലാകാലത്തും അധികാരത്തിന്റെ അകത്തളങ്ങളിൽ അടക്കിവാണിരുന്ന ചാക്കോയ്ക്ക് ഇന്നുള്ളത് അത്ര നല്ല കാലമല്ല. എവിടെ തൊട്ടാലും അതൊക്കെ വലിയ വിനാശമാകുന്ന ദുരവസ്ഥയാണ് നിലവിൽ ചാക്കോയ്ക്ക്. എൻസിപിഎസിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയാകുന്നു. പല സാഹചര്യങ്ങളിലും വ്യത്യസ്ത നിലപാടുകൾ ആയിരുന്നു വിഷയത്തിൽ ചാക്കോ സ്വീകരിച്ചിരുന്നത്. ഒരു ഘട്ടത്തിൽ ശശീന്ദ്രനൊപ്പം നിൽക്കുകയും പിന്നീട് തോമസ് കെ […]
Read more

ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയില്‍, അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാവുമായ ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഷായുമായുള്ള നിര്‍ണായക കൂടിക്കാഴ്ച. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ കൂടിക്കാഴ്ച്ചയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് […]
Read more

സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം

സവർക്കറുടെ പേരിലുള്ള കോളേജ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് ക്ഷണം. ഡൽഹി സർവലാശാലയ്ക്ക് കീഴിലെ സവർക്കരുടെ പേരിലുള്ള കോളേജിൻ്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കല്ലിടൽ ചടങ്ങ് നിർവഹിക്കുമെന്ന് റിപ്പോർട്ടുകൾ. എക്സിക്യൂട്ടീവ് കൗൺസിൽ 2021 ൽ അം​ഗീകരിച്ച ന‍ജ്ഫ്​ഗഡിലെ സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം നൽകിയിട്ടുണ്ടെന്നും പിഎം ഓഫീസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സ‍ർവലാശാല അധികൃതർ അറിയിച്ചു.
Read more

ബിഡിജെഎസ് യുഡിഎഫിലേക്ക്…?

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ തുടരുന്ന ബിഡിജെഎസ് അധികം വൈകാതെ യുഡിഎഫിലേക്ക് ചേക്കേറാൻ സാധ്യത. പാർട്ടി രൂപീകരിച്ചത് മുതൽക്കേ എൻഡിഎ മുന്നണിയിൽ ആയിരുന്ന ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഒരു പാർട്ടി എന്ന നിലയിൽ ബിഡിജെഎസിന് എൻഡിഎ മുന്നണിയിൽ നിലനിൽക്കുന്നിടത്തോളം കാലം യാതൊരു മുന്നേറ്റവും സൃഷ്ടിക്കുവാൻ കഴിയില്ലെന്ന തിരിച്ചറിവാണ് പ്രധാന കാരണം. മറ്റൊരു കാര്യം ഭൂരിഭാഗം ബിഡിജെഎസ് അനുകൂലികളും ബിജെപിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നു എന്നതാണ്. ബിഡിജെസിലെ 90 ശതമാനത്തിലേറെ പ്രവർത്തകരും എസ്എൻഡിപിയിലുള്ളരാണ്. അവർക്കെല്ലാം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.