മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന ആവശ്യം; സിഖ് വോട്ടുകളില്‍ കണ്ണുവെയ്ക്കാനുള്ള കോൺഗ്രസ് തന്ത്രമെന്ന് ബിജെപി
ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് രാജ്യത്തെ ഏറ്റവും വലിയ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ഈ ആവശ്യം ശക്തമാക്കിയത്. തെലങ്കാന നിയമസഭയുടെ ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നതായും പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന പ്രമേയം […]
Read more

