പാലക്കാട് ധോണിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു
പാലക്കാട്: ധോണിയില്‍ കാര്‍ കത്തി ഒരു മരണം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് റോഡരികില്‍ കാറിന് തീപിടിച്ചത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂര്‍ വേലിക്കാട് റോഡിലാണ് സംഭവം. കാര്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടെതാണ് കാര്‍. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി്. ആത്മഹത്യയാണോ എന്നകാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയാണ്.
Read more