പറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
തിരൂർ: മലപ്പുറം താനാളൂരിൽ പാറക്കുളത്തിൽ മീൻപിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 2 വിദ്യാർത്ഥികൾ മരിച്ചു. താനാളൂർ അയ്യായ റോഡ് സ്വദേശികളായ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. സ്കൂൾ അവധിയായതിനാൽ താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനായി എത്തിയതായിരുന്നു കുട്ടികൾ. മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ […]
Read more

