Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പിന്തുണ തേടി വൈക്കം എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു

വൈക്കം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, വൈക്കം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ഇന്നലെ രാവിലെ 10.30-ഓടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയാണ് അദ്ദേഹം പിന്തുണ തേടിയത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായും അജിത്ത് കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും സമുദായ നേതാക്കളെയും നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടന്നത്. ​മുൻപ് ജനപ്രതിനിധി ആയിരുന്ന കാലത്തും തന്റെ പൊതുപ്രവർത്തന വേളകളിലും വെള്ളാപ്പള്ളി നടേശൻ തന്നോട് വലിയ […]
Read more

95 സീറ്റുകളില്‍ കോണ്‍ഗ്രസ്, ലീഗിന് 27, ബേപ്പൂരില്‍ TMC; സീറ്റുകള്‍ ധാരണയായെന്ന് വിഡി സതീശന്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 95 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കി. തൃക്കരിപ്പൂര്‍ സീറ്റ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറി. പയ്യന്നൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്പി കഴിഞ്ഞ തവണ മത്സരിച്ച […]
Read more

എംപിമാര്‍ വേണ്ട; വീണ്ടും ആവര്‍ത്തിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ പരി​ഗണിക്കരുതെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർലമെന്റ് അം​ഗങ്ങൾക്ക് ഒരിക്കലും മത്സരിക്കാൻ അവസരം കൊടുക്കരുത്. അങ്ങനെ ആരെയെങ്കിലും പരി​ഗണിച്ചാൽ കൂടുതൽ ആളുകൾ വരും. അത് ഒഴിവാക്കാൻ എംപിമാർ ആരെയും പരി​ഗണിക്കേണ്ടതില്ലെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. ഇങ്ങനെ പറയുന്നതിനാൽ കെ സുധാകരന് തന്നെ കാണുന്നത് ചതുർത്ഥിയാണ്. നിലവിൽ എംപിമാർക്ക് അവരുടേതായ ചുമതലകൾ ഉണ്ട്. അത് കൃത്യമായി നിർവ്വഹിച്ചാൽ മാത്രം മതി. എംപിമാർ മത്സരിക്കണമെന്ന് പറയുന്ന രണ്ട് മണ്ഡലങ്ങൾ, കോന്നിയും കണ്ണൂരും സ്ഥാനാർഥികളെ […]
Read more

പിഷാരടിക്ക് ഉള്ളതും സികെ ജാനുവിന് ഇല്ലാത്തതും ജാതി പ്രിവിലേജ്; ദിനു വെയില്‍

കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍. പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിക്ക് ഉള്ളതും സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്ന് ജാതി പ്രിവിലേജാണെന്ന് ദിനു വെയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. വൈക്കത്ത് നിന്നും കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്ന സണ്ണി കപിക്കാടിന് സീറ്റുണ്ടായിരുന്നില്ല. കെ ബിനിമോനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. സി കെ ജാനുവിനും സീറ്റ് നല്‍കിയില്ല. പിന്നാലെ […]
Read more

കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വാദിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പോര് ശക്തമാകുന്നു. അവശേഷിക്കുന്ന 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ദില്ലിയിൽ രാത്രി മുഴുവൻ മാരത്തൺ ചർച്ചകൾ തുടരുകയാണ്. കെ. സുധാകരൻ മാധ്യമങ്ങളെ കാണുന്നത് തടയാൻ നേതൃത്വത്തിന്റെ ശ്രമം തുടരുന്നുവെന്നാണ് വിവരം. കണ്ണൂർ സീറ്റ് ലഭിക്കാത്ത പക്ഷം അദ്ദേഹം പരസ്യ പ്രതികരണവുമായി രംഗത്തെത്താനിടയുണ്ട്. പാർട്ടിക്കുള്ളിലെ ഭിന്നതയാണ് സ്ഥാനാർത്ഥി നിർണയം കൂടുതൽ സങ്കീർണ്ണമാക്കുന്നത്. കൊച്ചിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിയാസിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായി […]
Read more

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കോൺഗ്രസിന്റെ ശേഷിക്കുന്ന 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. ഇതിനുമുമ്പ് 55 സീറ്റുകളിലേക്കുള്ള ആദ്യഘട്ട പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്തിമ തീരുമാനത്തിനായി ദില്ലിയിൽ മാരത്തൺ ചർച്ചകൾ പുരോഗമിക്കുകയാണ്. ആദ്യഘട്ട പട്ടികയിൽ എംപിമാർക്ക് ഇടം ലഭിക്കാത്തത് ശ്രദ്ധേയമായി. അതേസമയം, കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ കെ. സുധാകരൻ ഉറച്ച നിലപാട് തുടരുകയാണ്. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ തന്റെ നിലപാട് പ്രഖ്യാപിക്കാനാണ് സാധ്യത. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് അദ്ദേഹം. പാർട്ടിക്കുള്ളിലെ ഭിന്നതകളും […]
Read more

ഒടുവില്‍ അത് വന്നു! കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അനിശ്ചിതത്വം നിലനില്‍ക്കുന്ന കണ്ണൂരും നേമവും കോന്നിയും ഒന്നും ഈ പട്ടികയില്‍ ഇല്ല. ആദ്യ പട്ടികയില്‍ എംപിമാര്‍ ആരുമില്ല എന്നതാണ് ശ്രദ്ധേയം. അക്കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരില്‍ വി ഡി സതീശന്‍, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മന്‍ , സുല്‍ത്താന്‍ ബത്തേരിയില്‍ ഐ […]
Read more

ജെസ്‌ന തിരോധാനം : അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ; എരുമേലിയിൽ പ്രത്യേക ഓഫീസ് തുറക്കുന്നു

കാഞ്ഞിരപ്പള്ളി : കേരളത്തെ നടുക്കിയ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനക്കേസിൽ നിർണ്ണായക നീക്കവുമായി സി.ബി.ഐ. കേസ് അന്വേഷണം തുടരുന്നതിന്റെ ഭാഗമായി എരുമേലി പൊതുമരാമത്ത് വകുപ്പ് അതിഥിമന്ദിരത്തിൽ സി.ബി.ഐ പ്രത്യേക ഓഫീസ് തുറക്കുന്നു. ഇതിനായി അനുവദിച്ച രണ്ട് മുറികളുടെ താക്കോൽ തിങ്കളാഴ്ച വൈകീട്ട് അധികൃതർ കൈമാറി. രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കും. മാർച്ച് ഒമ്പതിനാണ് ഓഫീസ് സജ്ജമാക്കാൻ സർക്കാർ ഉത്തരവായത്. ​ജെസ്‌നയെ കാണാതായിട്ട് ഈ മാസം 22-ന് എട്ട് വർഷം തികയുകയാണ്. 2018 മാർച്ച് 22-നാണ് കാഞ്ഞിരപ്പള്ളി […]
Read more

സഖാക്കളെ ഒറ്റിക്കൊടുക്കുന്നു, രൂക്ഷമായ സ്ത്രീവിരുദ്ധത’ : ടി.കെ. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് എം.വി. നികേഷ് കുമാർ

കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ടി.കെ. ഗോവിന്ദന്റെ വിമത നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എം.വി. നികേഷ് കുമാർ. തളിപ്പറമ്പിലെ സ്ഥാനാർത്ഥി പി.കെ. ശ്യാമളയെയും പേരാവൂരിലെ സ്ഥാനാർത്ഥി കെ.കെ. ശൈലജയെയും ലക്ഷ്യം വെച്ചുള്ള ഗോവിന്ദന്റെ പ്രസ്താവനകളിൽ സ്ത്രീവിരുദ്ധതയുടെ രൂക്ഷഗന്ധമാണെന്ന് നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു അസംബ്ലി മണ്ഡലത്തിൽ വെറുതെ പേരിന് മത്സരിക്കാൻ വേണ്ടി വനിതാ സഖാക്കളെ ഒറ്റിക്കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നികേഷ് ആരോപിച്ചു. ​പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്യുന്ന ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ […]
Read more

വിജയ് ഫാക്ടർ വെല്ലുവിളിയാകുന്നുസഖ്യം വിപുലീകരിക്കാൻ ഡി.എം.കെ; തമിഴകത്ത് പോരാട്ടം കനക്കുന്നു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ഗോദയിൽ കരുനീക്കങ്ങൾ സജീവമാക്കി ഭരണകക്ഷിയായ ഡി.എം.കെ. നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഉയർത്തുന്ന അപ്രതീക്ഷിത വെല്ലുവിളി മറികടക്കാൻ നിലവിലുള്ള സഖ്യം കൂടുതൽ വിപുലീകരിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം. 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസമുണ്ടെങ്കിലും, ഇത്തവണത്തെ സാഹചര്യം വ്യത്യസ്തമാണെന്ന തിരിച്ചറിവിലാണ് ഡി.എം.കെ നേതൃത്വം. ​വിജയ്‌യുടെ താരപരിവേഷവും തമിഴ്‌നാട്ടിലെ ശക്തമായ താരാരാധന പാരമ്പര്യവും വോട്ടായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix