Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

കോണ്‍ഗ്രസിലെ തമ്മിലടി; ഒടുവില്‍ സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി…?

സംസ്ഥാനം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുമെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും ആവേശത്തോടെ മുന്നണികളും പാര്‍ട്ടികളും കാത്തിരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിനെയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും പ്ലസ് പോയിന്റ് ആയി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നിലമ്പൂരിലെ വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രവര്‍ത്തികളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഇപ്പോള്‍ ഉണ്ടാവുന്നത്. നേതാക്കള്‍ക്കിടയില്‍ വലിയ തോതിലുള്ള തമ്മിലടി രൂപപ്പെട്ടിരിക്കുന്നു. നിലമ്പൂരിലെ വിജയം ഏതുതരത്തിലാണോ പ്രവര്‍ത്തകരെ ആവേശത്തില്‍ ആക്കിയത്, അതിനേക്കാള്‍ ഏറെ […]
Read more

ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തക‍‍ർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. വീണാ ജോ‍ർജിൻ്റെ പത്തനംതിട്ടയിലെ കുടുംബവീട്ടിലേക്ക് ശവപ്പെട്ടിയുമായി യുത്ത് കോൺ​ഗ്രസ് പ്രതിഷേധം നടത്തി. […]
Read more

അജയ് തറയിലിന്റെ ഖദര്‍ പരാമര്‍ശത്തില്‍ പ്രതികരണവുമായി അബിന്‍ വര്‍ക്കി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ ഖദർ പരാമർശത്തിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കാലത്തിന് അനുസരിച്ച് കോലം മാറണമെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി പോലും മറ്റു വസ്ത്രങ്ങള്‍ അണിയുന്നുണ്ടെന്നും ഖദറിന് ചെലവ് കൂടുതലാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഖദര്‍ മാത്രം അണിയണമെന്ന് പറയുന്നവര്‍ കാലത്തിന്റെ മാറ്റൊലി കേള്‍ക്കാത്തവരാണെന്നും ഖദര്‍ ധരിക്കുന്ന ആളാണ്, പക്ഷേ ഖദര്‍ മാത്രം ധരിക്കുന്ന ആളല്ല എന്നും അബിൽ വർക്കി കുറിപ്പിൽ പറഞ്ഞു. യുവനേതാക്കള്‍ […]
Read more

ശശി തരൂർ2026 ൽ BJP യുടെമുഖ്യമന്ത്രി സ്ഥാനാർത്ഥി ?

കോൺഗ്രസ് പാർട്ടിയിൽ നിന്നുകൊണ്ട് നിരന്തരം ‘മോദി സ്തുതി’ നടത്തുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂർ എം.പിക്ക് ബിജെപി കേന്ദ്ര നേതൃത്വം എന്ത് സ്ഥാനമായിരിക്കും നൽകാൻ പോകുന്നത് എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോൾ തന്ത്രങ്ങൾ മെനയുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ഒറ്റപ്പെട്ടതോടെ, ‘ഇരുതോണിയിൽ കാൽ വെച്ച്’ ശശി തരൂർ എം.പി ഉയർന്ന സ്ഥാനങ്ങൾക്കായി വിലപേശുകയാണെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ […]
Read more

കോണ്‍ഗ്രസില്‍ സ്ഥാനംലഭിക്കുന്നത് ജാതിയും മതവും നോക്കി, എല്‍ഡിഎഫില്‍ അങ്ങനെയല്ല : ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടി മതവും ജാതിയും നോക്കിയാണ് സ്ഥാനമാനങ്ങള്‍ നല്‍കുന്നതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.അത് നല്ലൊരു പരിപാടിയല്ലെന്നും കഴിവുള്ളവരെയാണ് സ്ഥാനാര്‍ഥിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ക്രിസ്ത്യാനി, മുസ്ലീം, ഹരിജന്‍, ബ്രാഹ്‌മണന്‍ എന്നിങ്ങനെ നോക്കി സീറ്റുകള്‍ നല്‍കുന്നതെന്നും ധര്‍മജന്‍ ചോദിച്ചു. എന്നാല്‍ എല്‍ഡിഎഫ് അങ്ങനെയല്ല. അവര്‍ ക്രിസ്ത്യന്‍ മണ്ഡലത്തില്‍ ക്രിസ്ത്യാനിയെ തന്നെ നിര്‍ത്താറില്ല. മറ്റ് ഏതെങ്കിലും വിഭാഗത്തിലുള്ളവരെ നിര്‍ത്തും. അത് എല്‍ഡിഎഫിന്റെ വിജയമാണെന്ന് കോണ്‍ഗ്രസുകാരനായ താന്‍ പറയില്ല. എന്നാലും അവര്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കും. കോണ്‍ഗ്രസിലെ ചില കാര്യങ്ങള്‍ തനിക്ക് […]
Read more

അൻവർ വിഷയത്തിൽ ‘നോ കമന്‍റ്സ്’; വി ഡി സതീശൻ

പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തിന് ‘നോ കമന്‍റ്സ്’ എന്ന് മറുപടി നൽകി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങളെ മറന്നുപോയ സർക്കാരിനുള്ള ഓർമ്മപ്പെടുത്തലാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞതെന്നും ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ പോയാൽ അതിന്റെ ഗുണം കോൺഗ്രസിനാണെന്നും വി ഡി സതീശൻ പറഞ്ഞു. വർഗീയ വാദികളാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്നതാണ് എൽഡിഎഫിന്റെ വാദം. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വർഗീയവാദികൾ ആണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്. വർഗീയ […]
Read more

ശശി തരൂരിന്‍റെ മോദി സ്തുതി: ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ

‍ഡൽഹി: തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ. ഓപ്പേറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നടത്തിയ വിദേശ പര്യടനത്തെ കുറിച്ച് വിശദീകരിച്ചെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ കഴിവുകളെ തരൂര്‍ പ്രശംസിക്കുന്നത്. ഇതിന് പിന്നാലെ തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്‍റെ മോദി സ്തുതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിലൂടെ തരൂർ ലക്ഷ്യമിട്ടത് രാഹുൽ ഗാന്ധിയെയെന്നാണ് ബിജെപി വിലയിരുത്തല്‍. രാഹുലിന്‍റെ നയങ്ങൾക്ക് സ്വന്തം പാർട്ടിയിൽ പോലും സ്വീകാര്യതയില്ലെന്നും ബിജെപി വ്യക്തമാക്കി
Read more

നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാമർശത്തിൽ കോൺഗ്രസിന് അതൃപ്തി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ ശശി തരൂർ എംപി നടത്തിയ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി.നിലമ്പൂരിലെ യുഡിഎഫ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത് ചില വ്യക്തിപരമായ താല്പര്യങ്ങളുടെ പേരിലാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. ശശി തരൂരിന്റെ വിമർശനങ്ങളെ അവഗണിക്കാനാണ് നേതാക്കളുടെ തീരുമാനം. താര പ്രചാരകരുടെ പട്ടികയിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് പരിപാടികളിൽ ക്ഷണിക്കാതിരുന്നതെന്നാണ് തരൂർ ക്യാമ്പിലെ മറു ചോദ്യം. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂര്‍ തള്ളിയത് […]
Read more

മാധ്യമങ്ങളോട് പ്രതികരിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്

രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെ പി സി സി നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം. ശശി തരൂരിനെതിരായ പ്രതികരണത്തിലാണ് കെപിസിസിയുടെ വിലക്ക്. നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാല്‍പര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യമാണെന്നും അദ്ദേഹം വിമർശിച്ചു. കുറച്ചധികം നാളുകളായി തരൂരിന്റെ സ്നേഹവും കൂറുമൊക്കെ മോദിയോടും ശരീരം കോൺഗ്രസ്സിലുമാണെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. […]
Read more

തരൂരിന്റെ വാദം തെറ്റ്; കോൺ​ഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ തരൂർ എട്ടാമത്

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം നിരാകരിക്കുന്ന കോൺ​ഗ്രസിന്റെ താരപ്രചാരകരുടെ പട്ടിക പുറത്ത്. പട്ടികയിൽ ശശി തരൂരും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയിൽ എട്ടാമതാണ് തരൂരിന്റെ പേര്. കെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി, ദീപാദാസ് മുൻഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്. കൊടിക്കുന്നേൽ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയിൽ പത്താമതുമാണ്. യുഡിഎഫ് കൺവീനർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix