Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ ശക്തന് താത്കാലിക ചുമതല നൽകിയത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. താൽക്കാലിക അധ്യക്ഷനെ തെരഞ്ഞെടുത്തത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാൻ എൻ ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്.
Read more

നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും’, കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ ഫോൺ സംഭാഷണം

തിരുവനന്തപുരം: കോൺഗ്രസിനെയും യുഡിഎഫ് നേതൃത്വത്തെയും വെട്ടിലാക്കി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവിയോട് വിശദാംശം തേടാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഫോൺ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. […]
Read more

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ യോഗം വിളിച്ച് കോൺഗ്രസ്

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചതിന് പിന്നാലെ യോഗം വിളിച്ച് കോൺഗ്രസ്. ഇരുസഭകളിലെയും എംപിമാർ യോഗത്തിൽ പങ്കെടുത്തു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പാർലമെൻറ് ഹൗസ് കോംപ്ലക്സിലാണ് യോഗം ചേർന്നത്. ഇന്നലെ രാത്രി വളരെ അപ്രതീക്ഷിതമായാണ് സാമൂഹ്യമാധമത്തിലൂടെ ജ​ഗ്ദീപ് ധൻകർ രാജി വച്ചവിവരം അറിയിച്ചത്. ആരോ​ഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജ​ഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റം​ഗങ്ങൾക്കും നന്ദി പറഞ്ഞു. ജ​ഗ്ദീപ് […]
Read more

ഒരേയൊരു ഉമ്മൻ ചാണ്ടി..

കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ഉമ്മൻചാണ്ടി വേർപിരിഞ്ഞിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇനി ഇതുപോലൊരു നേതാവ് രാഷ്ട്രീയ കേരളത്തിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. തന്റെ ഭരണകാലത്ത് എല്ലാ ജനങ്ങളും തന്റെ പ്രതിരൂപങ്ങളായി കണ്ടിരുന്ന ഒരു ജനനേതാവ്. ആൾക്കൂട്ടങ്ങളെ എപ്പോഴും ഇഷ്ടപ്പെടുന്ന, അതിൽ തെല്ലും അസ്വസ്ഥതകൾ കാട്ടിയിട്ടില്ലാത്ത ഉമ്മൻചാണ്ടിയെ ആൾക്കൂട്ടത്തിനിടയിൽ അല്ലാതെ തനിച്ച് കണ്ടിട്ടുള്ളവർ നന്നേ കുറവാണ്. തന്റെ അവസാന നാളുകളിലും രോഗ ശയ്യയിൽ കിടക്കുമ്പോഴും നിമിഷപ്രിയയുടെ മോചനത്തിനടക്കം വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ നാം കണ്ടിട്ടുള്ളതാണ്. പരാജയമെന്തെന്നറിയാതെ കോട്ടയത്തെ […]
Read more

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്; അനുസ്മരണസമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലാണ് അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളിയങ്കണത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനംചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായായിരുന്നു കാര്‍മികൻ. വിവിധ മെത്രാപ്പൊലീത്താമാരും വൈദികരും പങ്കെടുത്തു. കുര്‍ബാനയെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കബറിങ്കല്‍ […]
Read more

ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണമെന്ന് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ അഞ്ചു വർഷമായി ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും ജനങ്ങളുടെ ഈ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരമായ അവകാശവും ആണെന്നും രാഹുൽഗാന്ധി കത്തിൽ വ്യക്തമാക്കുന്നു. Content: Rahul Gandhi […]
Read more

ഷൊര്‍ണൂര്‍ സീറ്റ് ഉറപ്പിച്ചു; പി കെ ശശി കോണ്‍ഗ്രസിലേക്ക്

ഏറെ നാളുകളായി സിപിഎം നേതൃത്വവും മുന്‍ എംഎല്‍എ പി കെ ശശിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കാതെ തുടരുകയായിരുന്നു. ഇപ്പോഴിതാ ഇടത് രാഷ്ട്രീയം ഉപേക്ഷിച്ച് പി കെ ശശി കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയുടെ ചില സമീപനങ്ങളെ തുറന്നുകാട്ടി അദ്ദേഹം കഴിഞ്ഞദിവസം തന്റെ തട്ടകമായ മണ്ണാര്‍ക്കാട് നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്. കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് കടുത്ത വിമര്‍ശനമായിരുന്നു ശശി പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. 2024 പ്രതിസന്ധിയുടെ കാലമെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ […]
Read more

സമരം ഓർമിപ്പിച്ച് പി ജെ കുര്യൻ; സൂര്യനെല്ലി ഓർമിപ്പിച്ച് സൈബർ കോൺഗ്രസ്

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്.എഫ്.ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത് വന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാമെന്നും ആയിരുന്നു വിമർശനം.താൻ പറഞ്ഞത് കേൾക്കാതിരുന്നതിനാൽ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തിയിരുന്നു. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്ന് പിജെ കുര്യൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമർശനം. എതിർ പ്രചാരണങ്ങൾക്കിടയിലും […]
Read more

യുഡിഎഫ് യോഗം ഇന്ന്; മുന്നണി വിപുലീകരണം ചർച്ചയാകും

കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും, മുന്നണി വിപുലീകരണവുമാകും പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും ചർച്ചയാകും. കേരള കോൺഗ്രസ് എമ്മിനെയും ആർ ജെ ഡിയെയും മുന്നണിയിലെത്തിക്കുന്നതതടക്കം ചർച്ചയായേക്കും. ആരോഗ്യവകുപ്പിനെതിരെയുള്ള തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും. Content: UDF meeting today; Front expansion to be discussed
Read more

നടൻ ജോയ് മാത്യു 2026ൽ യുഡിഎഫ് സ്ഥാനാർത്ഥി…?

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയപാർട്ടികളെയും മുന്നണികളെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. അധികാരത്തിൽ തുടരുക ഇടതിനെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമായ ഒന്നാണ്. തുടർച്ചയായി രണ്ടുതവണയായി അധികാരത്തിന് പുറത്തു നിൽക്കുന്ന യുഡിഎഫിന് കേരളത്തിൽ ഭരണത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന പ്രശ്നമാകും. ഇപ്പോൾ തന്നെ അധികാരമില്ലാത്ത എല്ലാ പ്രശ്നങ്ങളും യുഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കും ഉണ്ട്. അതിന്റെ ഒന്നും ആവർത്തനത്തിന് യുഡിഎഫ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ബിജെപിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. രാജീവ് ചന്ദ്രശേഖർ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix