സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങി; കൊല്ലത്ത് സിപിഐ സമര പന്തൽ പൊലീസ് പൊളിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും പ്രഖ്യാപിച്ച പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും സമരക്കാർ പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്. സമരത്തെ നേരിടാൻ ഡയസ് നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകിയിരുന്നു. ഭരണപക്ഷവും […]
Read more

സിപിഎമ്മിന്റെ സാമ്പത്തിക കണക്ക്; വരവ് 167.63 കോടി, ചെലവ് 127.28 കോടി

ന്യൂഡൽഹി: 2023–24 സാമ്പത്തിക വർഷത്തെ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി രൂപയും ചെലവ് 127.28 കോടി രൂപയും ആണെന്ന്കണക്ക്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങൾ പരാമർശിക്കുന്നത്. 2022–23 ൽ 141.66 കോടി രൂപയായിരുന്നു വാർഷിക വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 25.97 കോടി രൂപയുടെ വർധനയുണ്ടായി. 2023–24 ൽ സിപിഐയുടെ വാർഷിക വരുമാനം 19.54 കോടി രൂപയും ചെലവ് 13.80 കോടി രൂപയുമാണ്. 2022–23 ൽ നിന്ന് 4.22 കോടി രൂപയുടെ […]
Read more

ഞെട്ടിക്കുന്ന കൊള്ള; കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രതിരോധത്തിന് വേണ്ടി പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പിപിഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാൾ 300 ഇരട്ടി കൂടുതല്‍ പണം നല്‍കി പിപിഇ കിറ്റ് വാങ്ങി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 […]
Read more

സംസ്ഥാനത്ത് നാളെ പണിമുടക്ക്; ‘കൈകാര്യം’ ചെയ്യാനൊരുങ്ങി സർക്കാരും

തിരുവനന്തപുരം: സർക്കാരിന്റെ വിവിധ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്കിനോട് അനുഭാവ സമീപനം കാട്ടാതെ പ്രതിഷേധമുന ഓടിക്കുവാനുള്ള സർക്കാർ നടത്തുന്നത്. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോൺഗ്രസിന്റെയും പ്രതിപക്ഷ സംഘടനകളുടെയും സർവീസ് സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശികകള്‍ പൂര്‍ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ചതു പിന്‍വലിക്കുക, മെഡിസെപ് […]
Read more

ജീവൻ വെയ്പ്പിച്ച പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ സർക്കാരിന് അറിയാമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: നിശ്ചലമായ ഒരു പദ്ധതിക്ക് ജീവൻ നൽകുവാൻ സർക്കാരിന് അറിയാമെങ്കിൽ ജീവൻ വെയ്പ്പിച്ച പദ്ധതികൾ ലക്ഷ്യത്തിലേക്ക് എത്തിക്കുവാനും അറിയാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിൽ ടി ജെ വിനോദ് എംഎൽഎ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയപാത 66 ആയി ബന്ധപ്പെട്ട എംഎൽഎയുടെ ചോദ്യത്തിന് ആയിരുന്നു മന്ത്രിയുടെ ആധികാരികമായ മറുപടി. ഇടപ്പള്ളി കുന്നുപുറം മുതല്‍ വരാപ്പുഴ പാലം വരെയുള്ള ഭാഗത്ത് കണ്ടെയ്നര്‍ ജംഗ്ഷന്‍, കുന്നുംപുറം ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ യഥാക്രമം ഫ്ലൈഓവര്‍,വെഹിക്കുലാര്‍ അണ്ടര്‍പാസ് എന്നിവ നല്‍കിയിട്ടുണ്ടെന്നും […]
Read more

‘കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്’, പ്രതിഷേധിച്ച് പ്രതിപക്ഷം, വാക്ക്ഔട്ട്

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും വാക്ക്ഔട്ട് നടത്തി. വിഷയത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ ആണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്നും വാക്ക്ഔട്ട് നടത്തിയത്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് ചോദിച്ചു. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ […]
Read more

കൂത്താട്ടുകുളം നഗരസഭ വിഷയം: കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിലെന്ന് എഫ്ഐആർ

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിലാണെന്ന് എഫ്ഐആർ. വനിതാ കൗൺസിലറടക്കം കലയുടെ തട്ടിക്കൊണ്ടു പോകലിന് കൂട്ടുനിന്നുവെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു. കലാ രാജു വന്ന കാർ തടഞ്ഞത് തട്ടിക്കൊണ്ടു പോകണം എന്ന ഉദ്ദേശത്തോടെയാണെന്നും എഫ് ഐ ആറിൽ പറയുന്നു. ഏരിയാ സെക്രട്ടറിയടക്കം ചിലർ കൗൺസിലറെ മർദ്ദിച്ചതായി ആരോപണമുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ ആരോപണങ്ങൾക്കു പിന്നാലെ കൂത്താട്ടുകുളത്ത് ഇന്ന് സി.പി.ഐ.എം വിശദീകരണയോഗം സംഘടിപ്പിക്കുന്നു. കൂത്താട്ടുകുളം നഗരസഭയിലെ സംഭവങ്ങൾക്കു പിന്നാലെ […]
Read more

അവിശ്വാസ പ്രമേയത്തിനിടെ തന്നെ തട്ടിക്കൊണ്ടുപോയെന്ന് കല രാജു; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ സിപിഎം തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും കല മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് പറഞ്ഞാണ് അവർ ഭീഷണിപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിൻ്റെ പ്രതികരണം. തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണ്. തന്നോട് വളരെ മോശം ഭാഷയിൽ സംസാരിച്ചുവെന്നും വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ചെയ്തുവെന്നും കല രാജു വ്യക്തമാക്കി. തൻ്റെ വസ്ത്രം […]
Read more

പെരിയ ഇരട്ടക്കൊലക്കേസ്; നിയമ പോരാട്ടത്തിനായി വീണ്ടും പിരിവ് നടത്തി സിപിഎം

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവ് നടത്തി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന തരത്തിലാണ് പണപ്പിരിവ്. കേസിൽ ശിക്ഷ ലഭിച്ചവർക്ക് ഉൾപ്പെടെയുള്ള നിയമ പോരാട്ടങ്ങൾക്ക് വേണ്ടിയാണ് തുക പിരിച്ചെടുക്കുന്നത്. 500 രൂപ വീതമാണ് പിരിവ്. ജോലിയുള്ള സിപിഎം അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളം നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണം. ഈ രീതിയിൽ 2 കോടി രൂപ സമാഹരിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
Read more

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തില്‍ നിർണായക തീരുമാനവുമായി സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് പുതിയ തീരുമാനം. ഇതിനായി ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയും ആണ് രൂപീകരിച്ചത്. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം വേണമെന്നത് ദുരന്ത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ഇക്കാര്യത്തിലാണ് സർക്കാർ ഇപ്പോൾ നിർണായക നടപടി കൈക്കൊണ്ടത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.