Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

നാളെ കോളേജുകളിൽ എസ്എഫ്ഐ പഠിപ്പുമുടക്കും

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസിലറുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ നാളെ എസ്എഫ്‌ഐ പഠിപ്പ് മുടക്കും. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരെയുള്ള എസ്എഫ്ഐ സമരം പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വി സി ക്കെതിരെ ബാനറുയര്‍ത്തി എസ്എഫ്ഐ പ്രതിഷേധിച്ചത്. തുടര്‍ന്ന് സര്‍വകലാശാല കവാടത്തിനു മുന്നില്‍ ഉപരോധം നടത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Read more

ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് അവതാരകൻ; പരിഹസിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പൊതുപരിപാടിക്കിടയിൽ രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് പ്രശസ്ത വ്യവസായി രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്. രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തത്. ചെന്നിത്തലയെ സ്വാഗതം പറഞ്ഞത് രാജ് മോഹൻ ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് സ്വാ​ഗതം പറയുന്നതിനിടയിലാണ് […]
Read more

2026ൽ കോട്ടയം യുഡിഎഫ് കോട്ടയാകും…?

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. തെരഞ്ഞെടുപ്പിലേക്കുള്ള കാലയളവ് കുറഞ്ഞുവരുന്നതനുസരിച്ച് പാർട്ടികളും മുന്നണികളും പരമാവധി കളം നിറയുകയാണ്. രാഷ്ട്രീയ വിവാദങ്ങൾ സജീവമാക്കി നിർത്തുന്നതിന് പ്രതിപക്ഷ പാർട്ടികളും സർക്കാരിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ച് മുഖം രക്ഷിക്കുന്നതിന് ഭരണപക്ഷവും കിണഞ്ഞ് പരിശ്രമിക്കുകയാണ്. കേരളം ആരു ഭരിക്കും എന്നതിൽ നിർണായകമായ ചെലുത്താറുള്ള ജില്ലകളിൽ ഒന്നാണ് കോട്ടയം. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാല, കടുത്തുരുത്തി, വൈക്കം തുടങ്ങിയ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം ജില്ല. ഇതിൽ നാല് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് […]
Read more

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും; നികേഷ് കുമാർ ജില്ലാ കമ്മിറ്റിയിൽ

കണ്ണൂർ: സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. എം വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 11 പുതുമുഖങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. […]
Read more

‘അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം’: പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂരിലും പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയ പ്രസംഗം ന്യായീകരിക്കാൻ കഴിയാത്തതാണെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.
Read more

നിലമ്പൂരിൽ യുഡിഎഫ് പാട്ടുംപാടി ജയിക്കും

ഈ വർഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപ് നിലമ്പൂരിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതകളുണ്ട്. മുന്നണികളും രാഷ്ട്രീയപാർട്ടികളും എല്ലാം നിലമ്പൂരിലെ പോരാട്ടത്തിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നു. അതി വാശിയേറിയ പോരാട്ടത്തിനാകും നിലമ്പൂർ സാക്ഷ്യം വഹിക്കുക. നിലമ്പൂർ എംഎൽഎ സ്ഥാനം പി വി അൻവർ രാജിവെച്ചതോടെയാണ് മറ്റൊരു നിയമസഭ ഉപതെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുന്നത്. പാലക്കാട്,ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ട് അധികം നാളുകൾ ആകുന്നില്ല. വീണ്ടുമൊരു ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെയാണ്. അത് രാഷ്ട്രിയ പാർട്ടികൾക്ക് ആണെങ്കിലും […]
Read more

കോതമംഗലത്ത് കോൺഗ്രസ് മത്സരിക്കും…?; KSU പ്രസിഡന്റ്‌ സ്ഥാനാർഥിയാകും

കോതമംഗലത്ത് ‘കൈപ്പത്തി’ ആണെങ്കിൽ യുഡിഎഫ് കരകയറുമെന്ന് എഐസിസി സർവ്വേയിലും കണ്ടെത്തിയതായി സൂചന. എറണാകുളം പൊതുവേ യുഡിഎഫിന് മേൽക്കൈ ഉള്ള ജില്ലയാണെങ്കിലും കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരും കോതമംഗലത്തുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയമാണ് യുഡിഎഫ് നേരിടുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ് എന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് പിജെ […]
Read more

കാലിക്കറ്റ് എ സോണ്‍ കലോത്സവത്തിനിടെ ഏറ്റുമുട്ടി കെഎസ്‌യുവും എംഎസ്എഫും

പാലക്കാട്‌: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഒരേ മുന്നണിയിലുള്ള കെ എസ് യു- എം എസ് എഫ് പ്രവർത്തകർ തമ്മിലായിരുന്നു സംഘര്‍ഷം. ജഡ്ജ്മെന്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ഒരേ മുന്നണിയിലുള്ളവര്‍ തന്നെയാണ് തമ്മിലടിച്ചത്. സംഘാടകരായ എം എസ് എഫ് നേതാക്കളും കെ എസ് യു ഭരണത്തിലുള്ള ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ മത്സരാര്‍ഥികളും യൂണിയന്‍ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റം ആണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Read more

മലയോര ജാഥയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന മലയോര ജാഥയിൽ നിലമ്പൂരിൽ ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് മുൻ എംഎൽഎ പി.വി അൻവർ. മലയോര മേഖലയിലെ വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകാത്തത് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കുമാണ്. മേഖലയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നര വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസ് ആർഎസ്എസിന് വേണ്ടി പണിയെടുക്കുകയാണ്. മലപ്പുറം ജില്ലയെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ലയാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. പിണറായിക്കുവേണ്ടി വേണ്ടി സംസാരിച്ച് 8 വർഷം […]
Read more

കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കലാ രാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു, തട്ടി കൊണ്ടുപോയിട്ടില്ലെന്നും സിപിഎം നേതാക്കളുടെ ജാമ്യഹർജിയിലെ വാദം. രാഷ്ട്രീയ സമ്മർദം മൂലമാണ് കൗൺസിലർ ഈ പരാതി നൽകിയതെന്ന അവകാശവാദവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ, കേസിൽ ഉൾപ്പെട്ട നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം, ഏരിയാ […]
Read more

Recent News

Advertisement
WhiteswanTV Footer