സന്ദീപ് വാര്യര്‍ക്കെതിരായ സിപിഐഎമ്മിന്റെ പത്രപ്പരസ്യവിവാദം കത്തുന്നു
സന്ദീപ് വാര്യര്‍ക്കെതിരായ സിപിഐഎമ്മിന്റെ പത്രപ്പരസ്യവിവാദം കത്തുന്നു. സന്ദീപ് ബിജെപിയില്‍ ആയിരിക്കെ നടത്തിയ പരാമര്‍ശങ്ങള്‍ എടുത്ത് പറഞ്ഞ് സുന്നി മുഖപത്രങ്ങളിലാണ് പരസ്യം എന്നതാണ് വിവാദത്തിന് കാരണം. സിഎഎ നടപ്പാക്കും എന്നത് ഉള്‍പ്പെടെയുള്ള പഴയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി സിറാജ്, സുപ്രഭാതം പത്രങ്ങളുടെ പാലക്കാട് എഡിഷനിലാണ് പരസ്യം. വര്‍ഗീയ ധ്രുവീകരണമാണ് സിപിഐഎം ലക്ഷ്യമിട്ടതെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതേസമയം, പരസ്യത്തിന് ജില്ലാ ഭരണകൂടത്തിന്റെ മോണിറ്ററിംഗ് സെല്ലിന്റെ അനുമതി ഉണ്ടായിരുന്നില്ല എന്ന വാര്‍ത്ത പുറത്തു വന്നത് സിപിഐഎമ്മിന് തിരിച്ചടിയായി. പത്രപ്പരസ്യത്തെ ന്യായീകരിച്ച് മന്ത്രി […]
Read more

