സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ; പി പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി സിപിഐഎം നേതാവ് പി പി ദിവ്യയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ സമ്മര്‍ദം ഉണ്ടെന്നാണ് വിവരം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി കോടതി ചൊവ്വാഴ്ചയാണ് വിധി പറയുന്നത്. എന്നാല്‍ അതുവരെ കാത്തിരിക്കുന്നത് ഉചിതമാകില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
Read more

പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു

പാലക്കാട്: പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗമായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. തന്നെ പോലെ സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും […]
Read more

ദുരിതാശ്വാസ നിധി: കിട്ടിയത് 548 കോടി, നയാപൈസ ചെലവാക്കിയില്ല

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ഒക്ടോബർ 22 വരെ എത്തിയത് 548,40,37,173 കോടി. കിട്ടിയ പണം മുഴുവനും ഖജനാവിൽ തന്നെ ഇപ്പോഴും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് 1,129.74 കോടിയും 2018, 2019 ലെ പ്രളയത്തിൽ 4,970.29 കോടിയും ലഭിച്ചിരുന്നു. കോവിഡ് സഹായധനത്തിൽ 1,111.15 കോടിയും പ്രളയത്തിന് കിട്ടിയ സഹായത്തിൽ 4,738.77 കോടിയും ചെലവഴിച്ചിട്ടുണ്ട്. കോവിഡ് ധനശേഖരണവും പ്രളയകാലത്തെ ധനശേഖരണവുമെല്ലാം കണക്കിന്റെ […]
Read more

സിപിഎമ്മിന്റെ വർഗ്ഗീയ ഒളിഅജണ്ട ജനം തിരിച്ചറിയും: ആർ വൈ എഫ്

പാലക്കാട്: സിപിഎം കേരളത്തിൽ ബിജെപിയ്ക്ക് അനുകൂലമായി നടപ്പിലാക്കുന്ന ഒളിഅജണ്ട പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്ന്ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ പറഞ്ഞു. ആർവൈഎഫ് പാലക്കാട് നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബാധിയ്ക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് ഉപതെരഞ്ഞെടുപ്പിൽസിപിഎം- ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. കേരളത്തിൻ്റെ യുവജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആർ വൈ […]
Read more

‘ദിവ്യ’രാകുന്ന പ്രതികൾ

മിഥുൻ നാഥ് അധികാര രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യം നവീന്‍ ബാബു എന്ന സത്യസന്ധനായ സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവനെടുത്തിട്ട് ഇന്ന് ഒരാഴ്ച തികയുകയാണ്. ആ മരണത്തിന് ഉത്തരവാദിയായ സിപിഐഎം വനിതാ നേതാവ് ഇന്നും നിയമനടപടികള്‍ക്ക് വിധേയമാകാതെ കാണാമറയത്താണ്. മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാപ്പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതിചേര്‍ത്തെങ്കിലും ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തലശേരി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റിന് […]
Read more

പാലക്കാട് മുന്‍തൂക്കം ബിജെപിക്കോ ?

എല്‍ഡിഎഫും യുഡിഎഫും അരങ്ങുവാഴുന്ന കേരളരാഷ്ട്രീയത്തിലേക്ക് ഒരു മൂന്നാം മുന്നണിയായി ബിജെപിയെ ഉയര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന പാലക്കാട്, ഇത്തവണ പാലക്കാട് ബിജെപി തലയുയര്‍ത്തുമോ, അതോ കോണ്‍ഗ്രസ് പിടിച്ചുവാങ്ങിയിടത്തില്‍ കോണ്‍ഗ്രസ് തന്നെ തുടരുമോ, ഇനി അതുമല്ല, കളംമാറി ചവിട്ടിയ സരിനിലൂടെ ഇടതുമുന്നണി നേടുമോ…? മാറിമറിയുന്ന രാഷ്ട്രീയഭൂപടത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലം. നാല് പതിറ്റാണ്ടിലധികമായി ബിജെപിക്ക് 10 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലം. സിപിഐഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ട് […]
Read more

അൻവറും സതീശനും നേർക്കുനേർ

മിഥുന്‍ നാഥ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചരണം സജീവമാക്കിയതോടെ പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ചൂട് പിടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് പുറമെ പിവി അന്‍വര്‍ എംഎല്‍എ യുടെ സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥികളും രണ്ടിടത്തും മത്സരരംഗത്തുണ്ട്. പാലക്കാടാണ് ഇത്തവണ പോരാട്ടം തീപാറുന്നത്. സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന കോണ്‍ഗ്രസിന് ശക്തമായ പോരാട്ടമാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയാണ് മുഖ്യഎതിരാളി. ഒപ്പം സ്വന്തം പാളയത്തില്‍ […]
Read more

വയനാട് ഉപതെരഞ്ഞെടുപ്പ് ; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാർഥികള്‍

കൽപ്പറ്റ : ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വയനാട് ഇതുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാർഥികളാണ്. സ്വതന്ത്ര സ്ഥാനാർഥി ഷെയ്ക്ക് ജലീല്‍ നാമനിര്‍ദേശപത്രിക നല്‍കി. ഒക്ടോബർ 18ന് സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ, പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നത്. നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28ന് നടക്കും. ഒക്ടോബര്‍ 30ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.
Read more

മുതിർന്ന സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

കൊച്ചി : മുതിർന്ന സി.പി.എം നേതാവും എറണാകുളം ജില്ലാകമ്മറ്റി അംഗവുമായ കെ.ജെ ജേക്കബ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് നാലുമണി മുതൽ എറണാകുളം ലെനിൻ സെൻ്ററിലെ പൊതുദർശനത്തിന് ശേഷം കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ നടക്കും. സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ്, ബാംബു കോർപറേഷൻ ചെയർമാൻ, […]
Read more

പി.പി ദിവ്യ ഇപ്പോഴും കാണാമറയത്ത് തന്നെ; ഇന്ന് നിർണായകം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർത്ത സിപിഎം നേതാവ് പി.പി ദിവ്യ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം.മുൻ‌കൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. മുൻ‌കൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.