സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്‍റെ നീക്കം അപകടകരം ; കെ.ബി ഗണേഷ്‌ കുമാർ

കൊല്ലം : ബാലാവകാശ കമ്മീഷൻ മദ്രസകൾക്കെതിരെ നടത്തുന്ന നീക്കം അപകടകരമാണെന്ന് മന്ത്രി കെ.ബി ഗണേഷ്‌ കുമാർ. മതപഠനമാണ് മദ്രസകളിൽ നടക്കുന്നതെന്ന ചിന്ത മണ്ടത്തരമാണ്. മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠനക്ലാസ് എന്നാക്കണം – കെ.ബി ഗണേഷ്‌ കുമാർ കുഞ്ഞുങ്ങൾക്ക് ഖുർആൻ്റെ അറിവ് പകർന്ന് നൽകുന്നതാണ് മദ്രസകൾ. ഇതേ രീതിയിൽ ക്രിസ്തുമതത്തിൽ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ബൈബിൾ ആണെന്നും ക്രിസ്തുമതം അല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അള്ളാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് […]
Read more

ബായ് ബായ് സിപിഐ ; കുട്ടിനാട്ടില്‍ സി.പി.ഐയിൽ കൂട്ടരാജി

ആലപ്പുഴ : കുട്ടനാട്ടിലെ സിപിഐ-യിലും കൂട്ടരാജി. പാലക്കാടിന്‍റ കൂട്ടരാജിക്ക് പിന്നാലെയാണ് കുട്ടനാടും കൂട്ടരാജിയില്‍ എത്തിനില്‍ക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സി.പി.ഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നുവെന്നാണ് റിപ്പോർട്ട്. സി.പി.ഐ വിട്ടവരെ സി.പി.എം ജില്ല സെക്രട്ടറി ആർ.നാസറിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു. സി.പി.എമ്മിനെതിരെ വിമർശനമുന്നിയിച്ച് സി.പി.ഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ടെന്നാണ് അറിയുന്നത്. ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സി.പി.ഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി […]
Read more

മാസപ്പടി കേസ് ; വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ

കൊച്ചി : കരിമണല്‍ മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ. അന്വേഷണം ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുമ്പോഴാണ് എസ്.എഫ്.ഐ.ഒ(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) വീണയു​ടെ മൊഴി രേഖപ്പെടുത്തിയത്. മറ്റൊരു ഡീലിന്റെ ആരംഭമാണോ ഇതെന്നാണ് സംശയിക്കുന്നത് എന്നാണ് വിഷയത്തിൽ കെ. മുരളീധരൻ പ്രതികരിച്ചത്. ഡീൽ അനുസരിച്ചാണെങ്കിൽ എസ്.എഫ്.ഐ.ഒ അന്വേഷണം മുന്നോട്ടുപോകില്ലെന്നും മുരളീധരൻ പറഞ്ഞു. ​​”മൊഴിയെടുപ്പിൽ സംശയമുണ്ട്. തൃശൂരിൽ കണ്ടതുപോലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്പര ധാരണയാണിത്. ചോദ്യം ചെയ്യൽ മാത്രമേ നടക്കുന്നുള്ളൂ. […]
Read more

ഗവർണർ ഇന്ന് രാജ്യ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും കനക്കുന്നതിനിടെ ഗവർണർ ഇന്ന് രാജ്യ തലസ്ഥാനത്തേക്ക്. ഡൽഹിയിൽ എത്തുന്ന ഗവർണർ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിനിധികളെ വിവരം അറിയിക്കും. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുവെന്ന പരാമർശം സംബന്ധിച്ചുള്ള റിപ്പോർട്ട് രാഷ്ട്രപതിക്ക് ഇ-മെയിൽ വഴിയാകും അയക്കുക. ഈ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് രാജ്ഭവൻ അറിയിച്ചു. ചീഫ് സെക്രട്ടറിക്കും, ഡി.ജി.പിക്കും രാജ്ഭവനിൽ വിലക്ക് ഏർപ്പെടുത്തിയ ഗവർണർ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം […]
Read more

മാസപ്പടി കേസ് ; മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്ത് SFIO

ചെന്നൈ : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് SFIO. ഏജൻസി കേസ് ചെന്നൈയിൽ വെച്ചാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മാസപ്പടി കേസിൽ അന്വേഷണം പൂർത്തിയായെന്നാണ് സൂചന. വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ പുറത്ത് വന്നതിന് പിന്നാലെയാണ് വീണയുടെ പിന്നാലെയുള്ള സംശയങ്ങള്‍ നീളുന്നത്. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. 2017ൽ […]
Read more

നഴ്‌സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും ; വി.ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ അറിയിപ്പ്. ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. സിലബസിൽ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെ കാപ്പിറ്റേഷന്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ കേരളത്തിൽ ഉണ്ട്. അത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും – ശിവൻകുട്ടി […]
Read more

മേയറുകുട്ടീ….വിട്ടോട്ടാ….

മാസങ്ങള്‍ക്ക് മുന്‍പുള്ള കഥയാണിത്… കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍മാസം 27-ന്. തിരുവനന്തപുരം നഗരത്തിന്റെ സ്വന്തം മേയറൂട്ടിക്കും കണവനും പറ്റിയൊരു വലിയ അക്കിടിയും ശേഷമുള്ള കഥകളും നാട്ടില്‍ പാട്ടാണല്ലോ. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുമായുള്ള പോരാട്ടവും അധികാരത്തിന്റെ അഹന്തയില്‍ ഒരു രാത്രിയില്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകളുമൊന്നും കേരളക്കര മറന്നു കാണില്ല. മേയറെയും സി പി എമ്മിനേയും വെല്ലുവിളിച്ചുകൊണ്ട് നിയമ പോരാട്ടത്തിനിറങ്ങിയ യദു എന്ന ബസ് ഡ്രൈവറായിരുന്നു ഏപ്രില്‍ മാസത്തിലെ വാര്‍ത്താ താരം. യദുവിനെ പൂട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം […]
Read more

മന്ത്രി കെ.ബി ഗണേഷ്‍കുമാറിനെതിരെ നാറ്റ്പാക് ഉദ്യോഗസ്ഥൻ രംഗത്ത്

തിരുവനന്തപുരം : കാർയാത്രയിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം റദ്ദാക്കാൻ വിളിച്ച യോഗത്തിൽ പ​ങ്കെടുത്ത ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിച്ചുവെന്നാരോപിച്ച് മന്ത്രി കെ.ബി ഗണേഷ്‍കുമാറിനെതിരെ നാറ്റ്പാക് ഉദ്യോഗസ്ഥൻ. നാറ്റ്പാക്കിലെ ഹൈവേ എൻജിനീയറിങ് ഡിവിഷൻ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബുവാണ് മന്ത്രിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സാ​​​​​​ങ്കേതിക പരിസ്ഥിതി കൗൺസിന്റെ ആസൂത്രണ ഗവേഷണ സ്ഥാപനമാണ് നാറ്റ്പാക്. കൊച്ചുകുട്ടിക്ക് പോലും മനസിലാകുന്ന തരത്തിൽ വിഷയം അവതരിപ്പിച്ച ഉദ്യോഗസ്ഥരെ, തലപ്പത്തിരിക്കുന്ന ഇതേ കുറിച്ച് ലവലേശം […]
Read more

പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സജീവമായി രംഗത്തുണ്ടാകും ; പി.വി അൻവർ

പാലക്കാട് : തെരഞ്ഞെടുപ്പായാലും ഉപതെരഞ്ഞെടുപ്പായാലും ഡി.എം.കെ ഇനി സജീവമായി രംഗത്തുണ്ടാകും. പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പി.വി. അൻവർ എം.എൽ.എ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഉണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡി.എം.കെയും ആശയത്തോട് യോജിക്കുന്ന സംവിധാനം ജനങ്ങളുടെ മുന്‍പിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുക. പാലക്കാടിൽ ബി.ജെ.പി-സി.പി.എം ധാരണ […]
Read more

പുതിയ ‌പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ അധ്യാപകരെ സ്ഥിരപ്പെടുത്താനാകില്ല ; വി. ശിവൻകുട്ടി

തിരുവനന്തപുരം : പുതിയ ‌പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ അധ്യാപകരെ സ്ഥിരപ്പെടുത്താനാകില്ലെന്ന്​ മന്ത്രി വി. ശിവൻകുട്ടി. ഇവരെ ദിവസവേദനാടിസ്ഥാനത്തില്‍ മാത്രമേ നിയമിക്കാനാകൂ എന്ന് മന്ത്രി അറിയിച്ചു. സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞാൽ അധ്യാപകർ പുറത്തുപോവേണ്ടി വരും. അതിനാൽ ഒന്നാം ക്ലാസ് മുതൽ കു‌ട്ടികളെ നിർബന്ധമായും സ്കൂ‌ളിലെത്തിക്കാൻ അധ്യാപകരും പി.ടി.എ.യും ശ്രമിക്കണം. കുട്ടികൾ കൊഴിഞ്ഞു പോകുമ്പോൾ മാത്രം ഓടിന‌ടന്ന് ജനപ്രതിനിധികളെ കണ്ടി‌ട്ട് കാര്യമില്ല. – മന്ത്രി പറഞ്ഞു. പ്രൊട്ടക്ടഡ് അധ്യാപകർക്ക് നിയമാനുസൃതമായ സംരക്ഷണം നൽകുമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.