സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ കണ്ടതില്‍ അസാധാരണത്വമില്ല ; മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള നിരുത്തരവാദപരമായ ശ്രമങ്ങൾക്ക് ഉദാഹരണമാണ് മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്നതെന്ന കുറിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ […]
Read more

കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

തിരുവനന്തപുരം : പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂടിലേയ്ക്ക് നീങ്ങുകയാണ് കേരളം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. യുവ നേതാക്കളെ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും മത്സരിക്കാൻ താൽപര്യം ​പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുൽ ആയിരിക്കും സ്ഥാനാർഥിയെന്ന് നേരത്തേ ഷാഫി പറമ്പിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ പലർക്കും അസ്വാരസ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിന് പരിഹാരമായിട്ടുണ്ട്. […]
Read more

ക്ലിഫ് ഹൗസിൽ തിരക്കിട്ട നീക്കങ്ങള്‍ ; മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ

തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ വീഴ്ചകൾ നിരത്തിയ റിപ്പോർട്ട് ഡി.ജി.പി ഇന്നലെ സർക്കാറിന് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. റിപ്പോർട്ടിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബ് മുഖ്യമന്ത്രിയെ കാണാൻ സമയം തേടി. […]
Read more

കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു ; നരേന്ദ്രമോദി

മുംബൈ : കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുകയാണെന്ന വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്‍റേത് ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണെന്നും പാർട്ടിയെ ഭരിക്കുന്നത് അർബൻ നക്സലുകളാണെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്‍റെ അജണ്ട നടപ്പാക്കാൻ സമുദായങ്ങൾക്കിയിൽ കോൺഗ്രസ് മനഃപൂർവം ഭിന്നത വളർത്തുകയാണ്. ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ അജണ്ട പരാജയപ്പെടുമെന്ന് അവർക്കറിയാം. കോൺഗ്രസിന്റെ അജണ്ടകൾ പരാജയപ്പെടുത്താൻ ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചുനിൽക്കണം – മോദി പറഞ്ഞു. […]
Read more

ചെന്നൈയിൽ വൻ പ്രതിഷേധം ; വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യം

ചെന്നൈ: ഫെഡറേഷൻ ഓഫ് തമിഴ്നാട് ഓർഗനൈസേഷന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തില്‍ 2014ലെ വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രതിഷേധം. ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിന് സമീപം നടന്ന പ്രകടനത്തിൽ പതിനായിരങ്ങളാണ് പ​ങ്കെടുത്തത്. വഖഫ് ബോർഡുകളെ സ്തംഭിപ്പിക്കാനും വഖഫ് സ്വത്തുക്കൾ കൈയേറാനുള്ള ഭരണഘടനാ വിരുദ്ധമായ വിവേചനപരമായ വ്യവസ്ഥകൾ അടങ്ങുന്ന വഖഫ് ഭേദഗതി ബിൽ 2024 പിൻവലിക്കണമെന്നാണ് എല്ലാ നേതാക്കളും ഒന്നിച്ച് ആവശ്യപ്പെട്ടത്. ഫെഡറേഷൻ പ്രസിഡന്റ് മൗലാന പി.എ. ഖാജാ മുഹിയുദ്ദീൻ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന […]
Read more

പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചു ; സി.കെ പത്മനാഭൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുതെന്നും സി.കെ പത്മനാഭൻ വ്യക്തമാക്കി. പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ.എം.എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ. – സി.കെ പത്മനാഭൻ ചോദിച്ചു. പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർഥ കുറ്റക്കാരെ […]
Read more

പാർട്ടി രൂപീകരിക്കുക എന്നത് അൻവർ കാണിക്കുന്ന ഇന്‍റർനാഷണൽ മണ്ടത്തരം ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : മലബാറിൽ അൻവറിന് സി.പി.എമ്മിനെ ഭയപ്പെടുത്താൻ സാധിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.വി അൻവർ എം.എൽ.എയുടെ പിന്നാലെ കൂടാൻ ആളുണ്ടാകുമെന്നും മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കൈയിൽ നിന്ന്പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പല കാര്യങ്ങൾക്കും ഉത്തരം പറയാൻ സർക്കാറിന് സാധിക്കുന്നില്ല. സർക്കാർ പല കാര്യങ്ങളും ചെയ്തതിനെ പറ്റി അൻവറിനും പറയാൻ കഴിയുന്നില്ല. അൻവർ ഉന്നയിക്കുന്ന പല കാര്യങ്ങളിൽ, മലബാറിൽ പ്രത്യേകിച്ച് […]
Read more

മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക ; കോണ്‍ഗ്രസിന്‍റെ ജനകീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം : പത്രമാധ്യമത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിലെവിവാദ പരാമര്‍ശത്തെതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ നിശബ്ദതയും ചേര്‍ത്ത്, മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക, തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ സി.​പി.​എം-​ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ക്രി​മി​ന​ല്‍വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ സ​ര്‍ക്കാ​ര്‍ പൊ​തു​വി​പ​ണി​യി​ല്‍ ഇ​ട​പെ​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ണ്‍ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യി ഒ​ക്ടോ​ബ​ര്‍ അ​ഞ്ച്​, ഇന്ന് മു​ത​ല്‍ 20 വ​രെ ‘ജ​ന​ദ്രോ​ഹ സ​ര്‍ക്കാ​റി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നുവെന്ന്​ […]
Read more

ട്രെയിനിന്‍റെ എൻജിന്‍ തയ്യാര്‍ ; പി വി അന്‍വര്‍ എംഎല്‍എയുടെ സമ്മേളനം നാളെ

മ​ല​പ്പു​റം : വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഎമ്മിനോട് വിടപറഞ്ഞ് പുറത്തെത്തിയ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​വു​മാ​യി മുന്നോട്ട് തന്നെ പോകുമ്പോള്‍ കാത്തിരുന്നു നിലപാടുകള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് യുഡിഎഫ്. നാളെ വൈ​കീ​ട്ട് ആ​റ് മണിക്ക്​ മ​ഞ്ചേ​രി​യി​ലാണ് പ വി അൻവറിന്‍റെ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് അൻവറിന്‍റെ വിലയിരുത്തല്‍. പു​തി​യ പാ​ർ​ട്ടി​യു​ടെ ന​യ​രേ​ഖ സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​മെ​ന്നും​ അ​ദ്ദേ​ഹം പ​റ​യു​ന്നു. പാ​ർ​ട്ടി​യു​ടെ പേ​രോ കൊ​ടി​യോ പ്ര​ഖ്യാ​പി​ക്കി​ല്ല. ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കി, ര​ജി​സ്​​ട്രേഷ​ൻ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​കും പാ​ർ​ട്ടി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.