Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് ശശി കീഴടങ്ങി

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി കീഴടങ്ങി. കുറ്റിച്ചൽ പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിൽ വൈകിട്ട് മൂന്നരയോടെയാണ് അദ്ദേഹം കീഴടങ്ങിയത്. ഫെബ്രുവരി 28-നായിരുന്നു സംഭവം. വെള്ളനാട് വാളിയറയിലെ ഒരു വീട്ടുവളപ്പിലെത്തിയ മുള്ളൻപന്നിയെ ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് അടിച്ചു കൊന്നുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം മുള്ളൻപന്നി ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ജീവിയാണ്. ഇതിനെ കൊല്ലുകയോ ആക്രമിക്കുകയോ […]
Read more

‘പാലക്കാട് സിപിഎം ജയിക്കുമെന്ന് പ്രതിപക്ഷ നേതാവിന് പരിഭ്രാന്തി’: എംബി രാജേഷ്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തള്ളി മന്ത്രി എം. ബി. രാജേഷ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവിന്റെ പണിയല്ലന്നും , പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയിലാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടുകാരനായ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് ഇത്തവണ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. പൂർണ്ണ ആത്മവിശ്വാസത്തോടെ തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ മുന്നിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ […]
Read more

ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചു; പിണറായി വിജയൻ

തിരുവനന്തപുരം: ജി. സുധാകരനും ടി.കെ. ഗോവിന്ദനും പാർട്ടിയോട് വഞ്ചന കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ഇവർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജി. സുധാകരനെ പാർട്ടി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും എല്ലാ ഘട്ടങ്ങളിലും അദ്ദേഹത്തിന് നല്ല പരിഗണന നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 75 വയസ്സെന്ന പ്രായപരിധി പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനമാണെന്നും അത് എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പാർട്ടി ഇപ്പോഴും […]
Read more

എംപിമാർ നിയമസഭയിലേക്ക്? കോൺഗ്രസിൽ പോര് മുറുകുന്നു : പിണറായിക്കെതിരെ ധർമ്മടത്ത് ഷാഫി പറമ്പിൽ എത്തിയേക്കും

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് ക്യാമ്പിൽ നാടകീയ നീക്കങ്ങൾ അരങ്ങേറുകയാണ്. നിലവിലെ നാല് എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്. എന്നാൽ ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനും രാഹുൽ ഗാന്ധിയും തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതിയ വിവരമനുസരിച്ച് ചൊവ്വാഴ്ചയായിരിക്കും ഈ നിർണ്ണായക ചർച്ച […]
Read more

ജി സുധാകരൻ സിപിഎം വിട്ടുവന്നാൽ കോൺഗ്രസ് ഒപ്പം നിൽക്കും: എ എ ഷുക്കൂർ

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ സിപിഎം വിട്ട് മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണ നൽകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ. സുധാകരൻ യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ചാൽ ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഷുക്കൂർ പറഞ്ഞു. മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ജി. സുധാകരനോടൊപ്പം ഉണ്ടാകുമെന്നും സുധാകരൻ സ്ഥാനാർത്ഥിയായാൽ അമ്പലപ്പുഴയിൽ യുഡിഎഫ് ജയിക്കുമെന്നും ഷുക്കൂർ പറഞ്ഞു. സിപിഎം നേതാക്കൾ പാർട്ടിയിലെ തെറ്റായ രീതികളെ വിമർശിച്ച് പുറത്തുവരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ജി. […]
Read more

നിലമ്പൂരിൽ യു. ഷറഫലി സിപിഎം സ്വതന്ത്ര സ്ഥാനാർഥി

മലപ്പുറം: മലപ്പുറത്ത് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച ധാരണയായതിനാണ് സൂചന. ജില്ലാ നേതൃത്വം ഷറഫലിയെ മത്സരിക്കണമെന്ന് സമീപിച്ചതിനാൽ അനുകൂല പ്രതികരണം ലഭിച്ചു എന്നാണ് വിവരം. ശേഷിച്ചവർഷം ഉപതിരഞ്ഞെടുപ്പിൽ ഷറഫലി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതാവിനെ മത്സരിപ്പിക്കാനുള്ള തീരുമാനം കൊണ്ടാണ് സ്വരാജ് രംഗത്തിറങ്ങിയത്. അതേസമയം, ഇനി നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥിയായി ഷറഫലി പരിഗണിക്കപ്പെടുന്നുണ്ട്. ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ […]
Read more

സ്വതന്ത്രനായി മത്സരിക്കും, ഭീഷണിയുണ്ടായാൽ നേരിടുമെന്ന് സി സി മുകുന്ദൻ: സിസി മുകുന്ദൻ

തൃശ്ശൂർ: നാട്ടിക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹിക്കുന്നതായി എംഎൽഎ സി.സി. മുകുന്ദൻ വ്യക്തമാക്കി. ഭീഷണിയുണ്ടായാലും ഭയപ്പെടാതെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി നടപടി സ്വീകരിച്ചാൽ ചില കാര്യങ്ങൾ തുറന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, സി സി മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സിപിഐ തള്ളിയ മുകുന്ദനെ പാർട്ടി സ്വീകരിക്കേണ്ടതില്ലെന്നും അദ്ദേഹം “സ്ക്രാപ്” ആണെന്നും ചില നേതാക്കൾ വിമർശിച്ചു. ഈ വിമർശനങ്ങൾക്ക് മറുപടിയായി, […]
Read more

മമ്മൂട്ടിക്കെതിരായ സിപിഎം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്

കൊച്ചി: 25 വർഷത്തിലധികമായി കൈരളി ടിവിയുടെ സാരഥ്യം വഹിക്കുന്ന മഹാനടൻ മമ്മൂട്ടിക്കെതിരെ സിപിഎം സൈബർ പോരാളികൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന ആക്രമണം ഹിംസാത്മകമായ ക്രൂരതയാണ്.വയനാട്ടിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുപണം ഉപയോഗിച്ചാണെന്ന സത്യം പറഞ്ഞതിൻ്റെ പേരിലാണ് സിപിഎം മമ്മൂട്ടിക്കെതിരെ തിരിഞ്ഞത്. വയനാട്ടിലെ ടൗൺഷിപ്പിൽ മമ്മൂട്ടി നടത്തിയ സ്വകാര്യ സന്ദർശനത്തെ പാർട്ടിയുടെ പ്രചരണ ആയുധമാക്കി മാറ്റാൻ അദ്ദേഹത്തിൻ്റെ അകമ്പടിക്കാരായി എത്തിയ സിപിഎം ജില്ലാ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴാണ് മമ്മൂട്ടി നീരസം പ്രകടിപ്പിച്ചത്. കേരള […]
Read more

തൃശ്ശൂർ ജില്ലയിലെ സി.പി.എമ്മിന്റെ അന്തിമ സ്ഥാനാർഥിപ്പട്ടികയായി

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സി.പി.എം മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. വെള്ളിയാഴ്ച രാവിലെ ചേർന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാർത്ഥിപ്പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ജില്ലാ കമ്മിറ്റി പട്ടിക ഏകകണ്ഠേന അംഗീകരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം എം.എം. വർഗീസ് അധ്യക്ഷനായി. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ പട്ടിക റിപ്പോർട്ട് ചെയ്ത് ഔദ്യോഗിക […]
Read more

സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

കണ്ണൂർ: സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. വെള്ളൂരിലെ റിട്ട. ജില്ലാ ബാങ്ക് മാനേജറായ വി. രാമചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ വെള്ളൂർ പുതിയങ്കാവ് റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രൻ മരണപ്പെടുകയായിരുന്നു. സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്റെ സഹോദരനാണ് മരിച്ച വി. രാമചന്ദ്രൻ. പയ്യന്നൂരിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ടും രക്തസാക്ഷി ധനരാജ് […]
Read more
Advertisement
WhiteswanTV Footer