Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറിയും തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക സ്കൂൾ വാർഡ് സ്ഥാനാർഥിയുമായിരുന്ന എസ്എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയായതിനാലാണ് പാർട്ടി വിട്ടതെന്നും, പാർട്ടിയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മാറ്റം ആവശ്യമായതിനാൽ ഈ തീരുമാനം എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടുനിന്ന ബിജുവിനെതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കടകംപള്ളിയെ തോൽപ്പിക്കാൻ ബിജു പ്രവർത്തിച്ചുവെന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. മുൻ സിഐടിയു ഏരിയ […]
Read more

എൽഡിഎഫിന്റെ അർഥം സിപിഎം മനസ്സിലാക്കണം; ബിനോയ് വിശ്വം

തിരുവനന്തപുരം: ഇടതുമുന്നണിയിലെ സി.പി.എമ്മും സി.പി.ഐ.യും പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ച് തർക്കം നിലനിൽക്കുന്നു. പ്രശ്‌നപരിഹാരത്തിനായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നടത്തിയ ചർച്ച ഫലപ്രദമാകാതിരുന്നതായി റിപ്പോർട്ട്. അരമണിക്കൂറിലധികം നീണ്ട ചർച്ചയ്ക്കും ശേഷവും, ഇരു പാർട്ടികളും അവരുടെ നിലപാടിൽ ഉറച്ചുനിന്നത് മുന്നണിയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചു. സിപിഐ മുന്നണിയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി സഹകരിക്കാൻ തയ്യാറാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സിപിഎം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് നൽകാൻ തയ്യാറില്ലെന്ന് […]
Read more

‘ചര്‍ച്ച പരാജയം’; വിട്ടുവീഴ്ച ചെയ്യാതെ സിപിഐയും സിപിഐഎമ്മും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെ ചൊല്ലി സിപിഐയും സിപിഐഎമ്മും തമ്മിൽ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സൗഹാർദപരമായ ചര്‍ച്ചയായിരുന്നുവെങ്കിലും അന്തിമ ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. “സിപിഐയുടെ നിലപാട് സിപിഐ എടുത്തിട്ടുണ്ട്, സിപിഐഎമ്മിന്റെ നിലപാട് സിപിഐഎം എടുത്തിട്ടുണ്ട്. എല്‍ഡിഎഫിൽ സിപിഐയ്ക്ക് നൽകുന്ന പ്രാധാന്യം സിപിഐഎമ്മും നൽകണം. നിലപാട് എന്താണെന്ന് സിപിഐഎം വ്യക്തമാക്കട്ടെ. മുന്നണിയുടെ നല്ല മുന്നോട്ടുപോക്കിന് സിപിഐ ഒപ്പമുണ്ട്, പക്ഷേ വിട്ടുവീഴ്ചയ്ക്കില്ല,” എന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവും ഉപനേതാവും […]
Read more

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച; വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതായി കാണിക്കുന്ന വ്യാജ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സിപിഎം അനുഭാവിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് അത്തോളി പോലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിലൂടെ സമൂഹത്തിൽ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പ്രകടനത്തിനിടെ നശിപ്പിച്ചു; സിപിഎമ്മിന്റെ ചെലവിൽത്തന്നെ മുഖ്യമന്ത്രിയുടെ ബോർഡ് പുനഃസ്ഥാപിച്ചു

എറണാകുളം: മരടിൽ സിപിഎം പ്രവർത്തകർ നശിപ്പിച്ച കോൺഗ്രസ് സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽ വീണ്ടും സ്ഥാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് മരട് കൊട്ടാരം ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോർഡാണ് നേരത്തെ നശിപ്പിക്കപ്പെട്ടത്.മേയ് 27-ന് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി. പരിശോധനയിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് ബോർഡ് നശിപ്പിക്കപ്പെട്ടതെന്ന് ആരോപണം ഉയർന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ […]
Read more

സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ വി.ഡി സതീശൻ: കെ കെ രാകേഷ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നുവെന്ന് രാഗേഷ് പറഞ്ഞു. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും രാഗേഷ് വിമർശനം ഉന്നയിച്ചു. കേരളത്തിലെ […]
Read more

വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ്‌ യുഡിഎഫിന്റേത്‌: സിപിഎം

തിരുവനന്തപുരം: യു‍ഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സർക്കാരാണെന്ന് തെളിയിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. ബി‌ജെപിയെയും കേന്ദ്ര സർക്കാരിനെയും ഒരു വാക്ക് പോലും വിമർശിക്കാത്ത സമീപനമാണ് നയപ്രഖ്യാപനത്തിലുണ്ടായതെന്ന് സിപിഎം പ്രസ്താവനയിൽ ആരോപിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളോടും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കുറയ്ക്കുന്ന നടപടികളോടും യു‍ഡിഎഫ് സർക്കാർ യോജിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിമർശനമുണ്ട്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം നയപ്രഖ്യാപനത്തിൽ ആവർത്തിച്ചുവെന്നും സിപിഎം പറഞ്ഞു. എന്നാൽ റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം 5,429 കോടി രൂപ […]
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു അടക്കം 13 സിപിഎം പ്രവർത്തകർ റിമാൻഡിൽ

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ 13 പ്രതികളെ ജൂൺ 12 വരെ റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വാദം കേൾക്കും. ഇതിനിടെ ആക്രമണത്തിൽ പങ്കെടുത്ത സിപിഎം പ്രവർത്തകൻ ദിനകരിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇ.ഡിയുടെ വാഹനത്തിന്റെ ചില്ലിൽ കൈകൊണ്ടും പിന്നീട് വലിയ വടികൊണ്ടും ദിനകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദിനകരിനെ കണ്ടെത്താനായി പൊലീസ് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ […]
Read more

പിണറായി ഇടപെട്ടു; 3 വർഷത്തിനുശേഷം ബിനീഷിന് പാർട്ടിയിൽ അംഗത്വം

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്ന് വർഷത്തിന് ശേഷം പാർട്ടി അംഗത്വം തിരിച്ചുനൽകി. നിരവധി തവണ അപേക്ഷ നൽകിയിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായ സാഹചര്യത്തിലാണ് ഇപ്പോൾ പാർട്ടി തീരുമാനം വന്നത്. ലഹരിക്കേസിൽ പേര് വന്നതിനെ തുടർന്ന് ബിനീഷിന്റെ അംഗത്വം നേരത്തെ റദ്ദാക്കിയിരുന്നു. പിന്നീട് 2023ൽ കേസിൽ നിന്ന് കുറ്റവിമുക്തനായെങ്കിലും പാർട്ടി അംഗത്വം തിരിച്ചുനൽകാൻ സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നാല് തവണ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നാണ് […]
Read more

എറണാകുളത്തെ സിപിഎം മാർച്ചിനെതിരെ നടപടി; പി രാജീവും എം സ്വരാജും അടക്കം പ്രതികൾ

കൊച്ചി: സംസ്ഥാനത്ത് ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സി.പി.ഐ(എം) നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് നടപടി. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix