Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

പ്രശസ്ത കലാകാരനെ കോൺഗ്രസ്സ് അപമാനിച്ചു: സി.പി.എം.

കോഴിക്കോട് : പ്രശസ്ത കലാകാരനായ വി.എം. വിനുവിനെ പോലെയുള്ള ഒരു വ്യക്തിയെ യഥാർത്ഥത്തിൽ കോൺഗ്രസ്സ് അപമാനിക്കുകയാണ് ചെയ്തതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. എൽ.ഡി.എഫിന്റെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. അതുകൊണ്ട് ഞങ്ങൾ അതിനു പിന്നാലെ പോകുന്നില്ലെന്നും മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർപ്പട്ടികയിൽ പേര് ചേർത്തേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വമാണ്. അതിൽ വീഴ്ച പറ്റിയെന്ന് ഡിസിസി പ്രസിഡന്റ് തന്നെ സമ്മതിച്ചു. കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും മെഹബൂബ് ആരോപിച്ചു.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 25000 രൂപ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50000 രൂപയുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും ഇടയില്‍ സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോയായ എല്ലാ ചെലവുകളുടെയും പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണ്. ചെലവ് നടന്ന തീയതി, ചെലവിന്റെ […]
Read more

നാദാപുരത്ത് നേതൃത്യത്തോട് തെറ്റി തിരിഞ്ഞ് സിപിഎം പ്രവർത്തകർ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒന്നാം വാര്‍ഡിനെ ചൊല്ലി സിപിഐ-സിപിഐഎം തര്‍ക്കം. സിപിഐക്ക് നല്‍കിയ സീറ്റില്‍ സിപിഐഎം വാട്‌സ്ആപ്പിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിപിഐക്ക് വിട്ട് നല്‍കിയ ഒന്നാം വാര്‍ഡിലാണ് സിപിഐഎമ്മിലെ ഒരു വിഭാഗം ഇന്നലെ രാത്രിയില്‍ ഒതയോത്ത് വിജയനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നേതൃത്വത്തെ തള്ളിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സിപിഐ നാദാപുരം ലോക്കല്‍ സെക്രട്ടറി ദിനേശനെയാണ് നേതൃത്യം ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദിനേശന്‍ തന്നെ മത്സരിക്കുമെന്ന് സിപിഐ, സിപിഐഎം പ്രാദേശിക നേതൃത്വങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ […]
Read more

സിപിഎംന്റെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ ആറാം വാർഡ് പാവടിയിൽ മത്സരിക്കാൻ അഡ്വക്കേറ്റ് അശ്വതി ദേവീദാസ്. സിപിഐഎം കൊല്ലംകോട് ഏരിയ കമ്മിറ്റി അംഗവും കെ എസ് കെ ടി യു പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവിദാസിന്റെ മകളാണ് അശ്വതി. ഇരുപത്തിയൊന്ന് കാരിയായ അശ്വതി തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. ഇപ്പോൾ കണ്ണൂർ ലോ കോളേജിലെ കോളേജിലെ എൽഎൽഎം വിദ്യാർത്ഥിനിയാണ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു.
Read more

എൻസിപിക്കും ഐഎൻഎല്ലിനും വേണ്ട; മഞ്ചേശ്വരം ഏറ്റെടുത്ത് സി പി എം

കാസർഗോഡ് : ജില്ലാ പഞ്ചായത്തിൽ മഞ്ചേശ്വരം ഡിവിഷനിൽ എൻ സി പി മത്സരിക്കാൻ തയ്യാറാകാത്തതിനാൽ ഡിവിഷനിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതിലൂടെ ജില്ലാ പഞ്ചായത്തിലെ 2 ഡിവിഷനുകളിൽ അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തനിച്ചു മത്സരിക്കാനാണ് എൻസിപി ഒരുങ്ങുന്നത്. ജില്ലാ പഞ്ചായത്തിൽ മഞ്ചേശ്വരം ഡിവിഷനാണ് എൻ സി പി ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ എൻസിപി മത്സരിച്ചു ജയിച്ച പിലിക്കോട് ഡിവിഷൻ ഇത്തവണ ആർജെഡിക്ക് നൽകിയതിനാൽ ഡിവിഷൻ നൽകാൻ സാധ്യമല്ലെന്ന് എൽഡിഎഫ് നേതൃത്വവും എൻസിപിയെ അറിയിച്ചിരുന്നു. ഇതേ […]
Read more

കടക്ക് പുറത്ത്: ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫും വിമത സ്ഥാനാര്‍ത്ഥിയുമായ കെ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയായ കെ ശ്രീകണ്ഠനെ പാര്‍ട്ടി പുറത്താക്കി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗംമാണ് ഇയള്‍. ഉള്ളൂരില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠന്‍, ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ്. അതേസമയം, തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുമെന്ന് കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്.
Read more

കാവനൂർ ചുവപ്പിക്കാൻ ഇടത് സഖ്യം ; എല്ലാ വാർഡിലും സ്ഥാനാർഥികളായി

മലപ്പുറം : അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി പിടിവലിയില്ല. ഓരോ വാർഡിലെയും സാധാരണക്കാരോട് പോലും അഭിപ്രായം തേടി ഏറെ തയ്യാറെടുപ്പുകളുമായി ഇടത് സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. നിലവിലെ യു ഡി എഫ് ഭരണത്തിന് മുമ്പ് കാവനൂർ അനുഭവിച്ച ഇടത് കാറ്റിനു വേഗം കൂട്ടാൻ ഏറ്റവും പ്രഗത്ഭരായ ആളുകളെ തന്നെ ലിസ്റ്റിലേക്ക് കണ്ടുപിടിക്കാൻ ഇടതു പക്ഷത്തിനായി. യുഡിഎഫ്-എൽഡിഎഫ് ബലാബലം വരുന്ന കാവനൂർ പഞ്ചായത്തിൽ ഒന്നോ രണ്ടോ സീറ്റിന്റെ വ്യത്യാസത്തിലാണ് പലപ്പോഴും മുന്നണികൾക്ക് ഭരണം ലഭിക്കുന്നതും നഷ്ടപ്പെടുന്നതും. മറ്റു മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ […]
Read more

കൊറ്റനാട് പന്ത്രണ്ടാം വാർഡിൽ ജനവിധി തേടി സുനിതമാർ

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വാർഡിലെ സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ പേരായാലോ?. അത്തരത്തിലൊരു രസകരമായ തെരഞ്ഞെടുപ്പ് വിശേഷമാണ് കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലുള്ളത്. ഇവിടെ ‘സുനിതമാർ’ തമ്മിലാണ് മത്സരം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാർത്ഥികളെല്ലാം സുനിതമാരാണ്. എൻ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പി എ സുനിത എൽഡിഎഫിനായി ജനവിധി തേടുമ്പോൾ എ കെ സുനിതയാണ് എൻഡിഎക്കായി മത്സരിക്കുന്നത്. പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേർക്കും രണ്ട് അക്ഷരങ്ങൾ മാത്രമാണ് ഇനീഷ്യലായും വരുന്നത്. ഇനീഷ്യലിലും സാമ്യതയുണ്ട്. […]
Read more

മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം; ടീന ജോസിനെതിരെ പോലീസ് കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് കേസ് എടുത്തത്. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം ചെയ്തുള്ള കമന്റിട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം […]
Read more

ആരോപണങ്ങൾക്ക് പിന്നിൽ ചില പ്രേത്യേക താൽപര്യക്കാർ; ശൈലജ ടീച്ചർ

കോഴിക്കോട്: കണ്ണൂര്‍ പാലത്തായില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്ന സമയം ഇടപെട്ടില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് എംഎൽഎ കെകെ ശൈലജ. കേസില്‍ ബിജെപി നേതാവായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിച്ചിരുന്നു. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും ചില നിക്ഷിപ്ത താൽപര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നുമാണ് എംഎല്‍എ പ്രതികരിച്ചത്. അന്വേഷണത്തിലെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബത്തിനൊപ്പമാണ് നിന്നതെന്നും എംഎല്‍എ കണ്ണൂരില്‍ വച്ച് പറഞ്ഞു. പെണ്‍കുട്ടിയെ കൗണ്‍സില്‍ ചെയ്തവര്‍ മോശമായി പെരുമാറിയെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer