Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

സിപിഎമ്മിന്‍റെ കെണിയാണ്, ഒരു കോണ്‍ഗ്രസ് പ്രവർത്തകനും വീഴരുത്: ടി സിദ്ദിഖ്

വയനാട്: രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചുവരവ് കേരളത്തിലെ യുഡിഎഫിന്റെ വിജയത്തിലൂടെയായിരിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് നടക്കുന്ന മുഖ്യമന്ത്രി ചർച്ച സിപിഎമ്മിന്റെ കെണിയാണെന്നും സിദ്ദിഖ് ആരോപിച്ചു. ഈ ചർച്ചയിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപരമായ പ്രചാരണമാണ് സിപിഎം നടത്തിയതെന്നും, ഇത് കോൺഗ്രസിന് ഗുണകരമായതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി […]
Read more

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഏരിയാ സെക്രട്ടറിയെ അടക്കം 53 പ്രവർത്തകർ സിപിഐയിലേക്ക്

എറണാകുളം: എറണാകുളത്ത് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഐയിൽ അംഗത്വം എടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഷാജു ജേക്കബിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇതിനുമുമ്പ് തന്നെ പാർട്ടിയുമായി അദ്ദേഹത്തിന് പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മറ്റ് സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് […]
Read more

ഡിഎംകെയെതിരെ സിപിഎം വിമർശനം; ഇടതു പാർട്ടികളെ അവഗണിച്ചതായി ബാലകൃഷ്ണൻ

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുൻപേ ഡിഎംകെയെതിരെ സിപിഎം വിമർശനവുമായി രംഗത്ത്. ഇടതു പാർട്ടികൾക്ക് യഥാർത്ഥ പ്രാധാന്യം നൽകിയില്ലെന്നും, അവരെ അഞ്ച് സീറ്റുകളിലേക്ക് ഒതുക്കിയെന്നുമാണ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കെ. ബാലകൃഷ്ണന്റെ ആരോപണം. ഈ തെരഞ്ഞെടുപ്പിൽ യുവാക്കളിൽ വലിയ രാഷ്ട്രീയ ഉണർവ് പ്രകടമായിരുന്നുവെന്നും, മാറ്റത്തിനായുള്ള ആഗ്രഹം ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രണ്ടക്ക സാമ്പത്തിക വളർച്ചയുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, അതിൽ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്നും, എന്നാൽ അവർക്കായി എന്താണ് സർക്കാർ ചെയ്തതെന്ന് ചോദ്യം ചെയ്തു. എക്സിറ്റ് പോളുകൾ […]
Read more

അയൽക്കാർ തമ്മിലുള്ള പ്രശ്നം സിപിഎം- ബിജെപി ഏറ്റുമുട്ടലായി; പോലീസുകാരന് പരിക്ക്

തിരുവനന്തപുരം: നെട്ടയം മലമുകളിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവം അക്രമത്തിലേക്കും പോലീസിന് നേരെയുണ്ടായ കല്ലേറിലേക്കും ലാത്തിച്ചാർജിലേക്കും നീങ്ങി. കല്ലേറിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ബന്ധുക്കളും അയൽക്കാരുമായ സുനിലും ബിനുവും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് തുടക്കമായത്. ഒരു പെൺകുട്ടിയെ അസഭ്യം പറഞ്ഞുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സുനിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് മടങ്ങുമ്പോൾ മലമുകളിൽ ഒരു സംഘം തടഞ്ഞ് മർദിച്ചു. പരിക്കേറ്റ സുനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. […]
Read more

പാർട്ടിയിൽനിന്ന് മാറിയതോടെ വലിയൊരു ഭാരം ഒഴിഞ്ഞു: ജി സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാനും എംഎൽഎ എച്ച്. സലാമും രാഷ്ട്രീയ ക്രിമിനൽ കുറ്റങ്ങൾ വിളംബരം ചെയ്യുകയാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി ചെറിയാനും സലാമും കൂട്ടാളികളും ചേർന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും സുധാകരൻ പറഞ്ഞു. അടുത്തിടെ ഇരുവരും നടത്തിയ പരാമർശങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. പി. കൃഷ്ണപിള്ള സ്മാരകം തകർക്കാൻ താനും പങ്കെടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സുധാകരൻ വ്യക്തമാക്കി. അത്തരമൊരു പ്രവർത്തനത്തിൽ താൻ […]
Read more

ആർഎസ്എസ്– ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ കേസ്; 10 സിപിഎമ്മുകാർക്ക് 25 വർഷം തടവ്

കണ്ണൂർ: തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ്–ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ് ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി പ്രതികൾക്കെതിരെ വധശ്രമവും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിഞ്ഞതായി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ടവരിൽ തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ. പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗം പി.വി. ബാബുരാജ്, ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, […]
Read more

വി കുഞ്ഞികൃഷ്ണന് അനുകൂല എഫ്ബി പോസ്റ്റിട്ടയാളുടെ കാർ കത്തിച്ചു; സമാധാനയോഗം വിളിച്ച് എഡിഎം

കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ രാഷ്ട്രീയ അക്രമങ്ങൾ ശക്തമാകുന്നു. മാതമംഗലം പേരൂലിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തയാളുടെ കാർ അക്രമികൾ കത്തിച്ചു. കാങ്കോൽ കരിങ്കുഴിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡും തീവെച്ച് നശിപ്പിച്ചു. മയ്യിലിൽ മുസ്‌ലിം ലീഗ് ഓഫീസ് തകർക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പ്രദേശത്ത് അക്രമസംഭവങ്ങൾ തുടരുകയാണ്. നേരത്തേ സിപിഎം രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് തെളിവുകൾ പുറത്തുവിട്ട വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരിൽ സിപിഎം പ്രവർത്തകൻ ടി. പുരുഷോത്തമന്റെ […]
Read more

അനുമതിയില്ലാതെ ഓപ്പൺ വോട്ട്: കണ്ണൂരിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ അനുമതിയില്ലാതെ ഓപ്പൺ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. അഴീക്കോട് പഞ്ചായത്ത് അംഗമായ സി. ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വോട്ടെടുപ്പ് നടപടികളിൽ അനുമതിയില്ലാതെ ഇടപെട്ട് ഓപ്പൺ വോട്ട് ചെയ്തുവെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അനുമതിയില്ലാതെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം […]
Read more

സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസിൽ ആറ് എസ്‌ഡിപിഐ പ്രവർത്തകരെ കോടതി വെറുതേവിട്ടു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലായ് 23നായിരുന്നു സലിമിന്റെ കൊലപാതകം. കൊലപാതകത്തിന് പിന്നിൽ സിപിഎം പാർട്ടിയാണ് എന്ന് സലിമിന്റെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. ഫസൽ വധക്കേസിലെ ചില രഹസ്യ വിവരങ്ങൾ സലിം പുറത്തു പറയുമോ എന്ന ഭയമാണ് കൊലപാതകത്തിനുള്ള കാരണം, കേസ് പുനരന്വേഷണം വേണം എന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിൽ സിബിഐ അന്വേഷണം […]
Read more

സിപിഎമ്മും എസ്ഡിപിഐയുമായി പരസ്യധാരണ: രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യ ധാരണ ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തല പറയുന്നു, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്ഡിപിഐയുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നത്. വേങ്ങര, മങ്കട എന്നിവിടങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായവരാണ് ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ. എസ്‍ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more
Advertisement
WhiteswanTV Footer