‘മുന്നണിയെ നയിക്കാന്‍ ഇന്നും പിണറായി മാത്രമേ ഉള്ളൂ’: ടി കെ ഗോവിന്ദൻ
കണ്ണൂർ: മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയന് മാത്രമാണ് കഴിയുകയെന്ന് സിപിഐഎം എംഎൽഎ ടി.കെ. ഗോവിന്ദൻ. നിലവിലെ നേതൃത്വത്തിൽ പിണറായിക്ക് പകരം മറ്റൊരു നേതാവുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയാകാൻ യോഗ്യതയുള്ള നിരവധി പേർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വത്തിൽ അണികൾക്കിടയിൽ കടുത്ത അവിശ്വാസം രൂപപ്പെട്ടിട്ടുണ്ട്. നേതൃത്വം ഇക്കാര്യം തിരിച്ചറിയണം. പാർട്ടിയിലെ അതൃപ്തിയുള്ളവരെ കണ്ടെത്തി പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. […]
Read more