Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് പുറത്ത്; ജോഷ് ഇംഗ്ലിസ് ഓസ്ട്രേലിയയെ നയിക്കും

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് കണങ്കാൽ പരിക്ക് മൂലം പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടർന്ന് മാർഷ് ചികിത്സയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരിക്കുകയാണ്. നിലവിൽ അദ്ദേഹം പെർത്തിൽ വിദഗ്ധ പരിശോധനകളും ചികിത്സയും തുടരുന്നു. മാർഷിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും. ഇത് അദ്ദേഹത്തിന്റെ രണ്ടാം ക്യാപ്റ്റൻസിയാണ്, മുൻപ് പാകിസ്ഥാനെതിരേയും ടീമിനെ നയിച്ചിട്ടുണ്ട്. പരമ്പരയിൽ ഓസ്‌ട്രേലിയയുടെ സ്ഥിരം ക്യാപ്റ്റനായ പാറ്റ് […]
Read more

ആര്‍സിബിക്ക് തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് ജേക്കബ് ബെതല്‍ പുറത്ത്

ഐപിഎല്‍ 2026 പ്ലേ ഓഫുകൾ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വലിയ തിരിച്ചടി. ഇടംകൈ ബാറ്റർ ജേക്കബ് ബെതല്‍ പരിക്കിനെ തുടർന്ന് ശേഷിക്കുന്ന സീസൺ മത്സരങ്ങളിൽ നിന്ന് പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ലീഗ് മത്സരത്തിൽ ബെഥേലിന് പരിക്ക് കാരണം കളിക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഡൈവ് ചെയ്ത് ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിരലിനാണ് പരിക്ക് സംഭവിച്ചത്. പരിക്കിനുള്ള തുടർചികിത്സയ്ക്കായി താരം ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിർണായക മത്സരത്തിനിറങ്ങാനിരിക്കെ […]
Read more

സഞ്ജു ഡക്ക്; പ്ലേ ഓഫ് കാണാതെ സിഎസ്കെ പുറത്ത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ. തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോൾ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മാത്യു ഷോര്‍ട്ട് 14 പന്തില്‍ 24 […]
Read more

അമ്മയ്ക്കുവേണ്ടി; ആഘോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

രാജസ്ഥാൻ റോയസിന്റെ താരമായ പതിനഞ്ചുവയസ്സുകാരന്റെ പ്രകടനം കണ്ടുള്ള അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് ശേഷം വൈഭവ് സൂര്യവംശി വ്യത്യസ്‍തമായ ആഘോഷ പ്രകടനം നടത്തിയിരുന്നു. അതിനെ പറ്റി പിന്നീട് ചോദ്യങ്ങൾ ഉയർന്നെങ്കിലും അത് വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എന്നാൽ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈഭവ്. രണ്ട് കൈയിലെയും വിരലുകള്‍ ചേര്‍ത്തുവെച്ച് ഇംഗ്ലീഷിലെ എ എന്ന അക്ഷരമാണ് സൂര്യവംശി ഉയര്‍ത്തിക്കാണിച്ചിരുന്നത്. താരത്തിന്റെ ആഘോഷരഹസ്യം അറിയാന്‍ തിടുക്കത്തിലായ ക്രിക്കറ്റ് പ്രേമികള്‍ […]
Read more

ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക്, പ്ലേ ഓഫ് ആര് നേടും?

ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ പ്ലേ ഓഫിലേക്ക് ഏതൊക്കെ ടീമുകൾ എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ രണ്ടാം പകുതിയായിരുന്നു ഇത്തവണ ഐപിഎല്‍. ആദ്യപകുതിയിൽ വീണവര്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുകയൂം, കുതിച്ചവര്‍ കിതയ്ക്കുകയും ചെയ്ത കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. ഇനി മൂന്ന് സ്ഥാനങ്ങള്‍ അവശേഷിക്കുന്നു, അവസാന നാലില്‍ എത്തിപ്പെടാൻ ഏഴ് ടീമുകളും. 13 റൗണ്ടുകള്‍ക്കൊടുവില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ സംഘമായി നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വര്‍ഷത്തെ കാത്തിരിപ്പ് അഹമ്മദാബാദില്‍ അവസാനിപ്പിക്കുമ്പോള്‍ […]
Read more

ശ്രീലീല ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ?

മുംബൈ: നടി ശ്രീലീലയും ക്രിക്കറ്റ് താരം തിലക് വർമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരണം. കഴിഞ്ഞ ദിവസം ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്‌സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമാണ് ഇരുവരെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ വ്യാപകമായത്. മത്സരം കാണാൻ ശ്രീലീലയുടെ അമ്മ സ്വർണ്ണലത എത്തിയതും, തിലക് വർമയുടെ പേരുള്ള ജേഴ്‌സി നടി ധരിച്ചതായും ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടൊപ്പം, മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ സഹതാരം സൂര്യകുമാർ യാദവ് തമാശയായി “അവൻ […]
Read more

ടോപ് 10 ൽ തിരിച്ചെത്തി സഞ്ജു; ക്ലാസൻ ഒന്നാം സ്ഥാനത്ത് തന്നെ

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ വീണ്ടും ഇടപിടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്. ഇന്നലെ ചെന്നൈക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ […]
Read more

പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങൽ; ലഖ്‌നൗവിന് മുന്നിൽ മുട്ടുകുത്തി സി എസ് കെ

ലക്നൗ: ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ ലക്നൗ മറികടന്നു. 38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്കോറര്‍. അവസാന നാലോവറില്‍ 24 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനേഴാം […]
Read more

ചരിത്ര തോല്‍വി; പാകിസ്ഥാനെ നാണം കെടുത്തി ബംഗ്ലാദേശ്

ധാക്ക: ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് വിജയവുമായി ബംഗ്ലാദേശ്. ധാക്കയിലെ ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാനെ 104 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചത്. അവസാന ദിനം രണ്ടാം ഇന്നിംഗ്സില്‍ 268 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ 163 റണ്‍സിന് പുറത്തായി.. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പാകിസ്താനെതിരെ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ജയമാണിത്. 2024 വരെ പാകിസ്താനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്താനില്‍ നടന്ന പരമ്പരയില്‍ […]
Read more

ക്രിക്കറ്റ് മതി, വ്‌ളോഗിങ് വേണ്ടാ; അര്‍ഷ്ദീപ് സിങ്ങിനോട് ബിസിസിഐ

ക്രിക്കറ്റിലും വ്‌ളോഗിങ്ങിലും ഒരേപോലെ കഴിവ് തെളിയിച്ച ആളാണ് പഞ്ചാബ് കിങ്‌സ് താരം അര്‍ഷ്ദീപ് സിങ്. ഓരോ മത്സരത്തിന് ശേഷവും രസകരമായ കണ്ടന്റുകള്‍ വെച്ചാണ് താരം വ്‌ളോഗ് ചെയ്യുന്നത്. എന്നാൽ ഇനിമുതൽ ക്രിക്കറ്റ് മാത്രം കളിച്ച മതി വ്‌ളോഗിങ് വേണ്ടാ എന്ന് അര്‍ഷ്ദീപിനോട് പറഞ്ഞിരിക്കുകയാണ് ബിസിസിഐ. യുസ്‌വേന്ദ്ര ചാഹൽ വിമാനത്തിലിരുന്ന് വേപ് ഉപയോഗിക്കുന്ന വിഡിയോ പുറത്തുവന്നതാണ് ബിസിസിഐയുടെ നിര്‍ദേശത്തിന് കാരണം. പഞ്ചാബ് കിങ്‌സ് ടീം അഹമ്മദാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലിരുന്ന് യുസ്‌വേന്ദ്ര ചാഹല്‍ വേപ്പ് ഉപയോഗിച്ചത്. ഇത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix