Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

പട്ടാപ്പകൽ വിദ്യാർത്ഥനിയെ തള്ളയിട്ട് മാല കവർന്നു

പാലക്കാട്: പട്ടാപ്പകൽ വിദ്യാർത്ഥനിയെ തള്ളയിട്ട് മാല കവർന്നു. പാലക്കാട് അകത്തേത്തറയിലാണ് സംഭവം. വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല മോഷ്ടിച്ച ശേഷം മോഷ്ടാക്കൽ കാറിൽ കടന്നു കളയുകയായിരുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. കാർ വാളയാർ ടോൾ പ്ലാസ കടക്കുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. പൊട്ടിച്ചെടുത്ത മാല പക്ഷേ സ്വർണമായിരുന്നില്ല.
Read more

ഭാ​ര്യ​യെ​യും വീ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച യുവാവും സഹായികളും പിടിയിൽ

തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയുമായിരുന്ന യുവാവും രണ്ട് സഹായികളും പോലീസ് പിടിയിലായി. പെട്ട സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി.എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാടിൽ നിന്ന് പിടിയിലായത്. തുമ്പ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ […]
Read more

ബിഹാറിൽ നാരങ്ങ പറിച്ചതിന് എട്ടു വയസ്സുകാരനെ തല്ലിക്കൊന്നു

പാട്ന: മരത്തിൽ നിന്ന് നാരങ്ങ പറിച്ചെന്നാരോപിച്ച് എട്ടുവയസ്സുകാരനെ അയൽവാസി മർദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ പുർണിയ ജില്ലയിലെ ബൈസി മേഖലയിലാണ് ദാരുണ സംഭവം നടന്നത്. മുഹമ്മദ് സനോവർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അയൽവാസിയായ മുഹമ്മദ് മസൂദിന്റെ പറമ്പിലെ മരത്തിൽ നിന്ന് സനോവർ നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് മസൂദ് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതി […]
Read more

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറു തീർത്ഥാടകർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് ആറു തീർത്ഥാടകർ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റതായും, ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. സാംഗ്ലി ജില്ലയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. ക്ഷേത്രത്തിലെ ഉത്സവചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. കനത്ത കാറ്റിൽ ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന തകരഷീറ്റുകൾ പറന്നുപോകുകയും നിർമാണത്തിലിരുന്ന മതിൽ ഭക്തരുടെ മേൽ തകർന്നുവീഴുകയുമായിരുന്നു. മഴയിൽ നിന്ന് രക്ഷപ്പെടാനായി മതിലിനോട് ചേർന്ന് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ സ്ത്രീകളും […]
Read more

വെള്ളം കുടിച്ചതിനെ ചൊല്ലി വിവാഹവേദിയിൽ ദളിത് യുവാക്കൾക്ക് മർദനം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിനെ ചൊല്ലി രണ്ട് ദളിത് യുവാക്കൾക്ക് മർദനമേറ്റെന്ന പരാതി. ഗൗലാപാർ മേഖലയിലെ ദേവൽ മല്ല ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.വിവാഹവേദിയിൽ സംഗീത സംവിധാനം നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം സമീപത്തുണ്ടായിരുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരൻ ഉമേഷ് ചന്ദ്രയെയും മർദിച്ചതായാണ് പരാതി. ഉമേഷ് നൽകിയ പരാതിയിൽ, ഏകദേശം പത്ത് പേർ ചേർന്ന് ശുഭത്തെ ആക്രമിച്ചുവെന്നും ഗുരുതരമായി […]
Read more

ആറ്റിങ്ങലിൽ ഭാര്യയെയും കുഞ്ഞിനെയും മർദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. അയിലം നെല്ലിമൂട് സ്വദേശിയായ സജിക്കെതിരെയാണ് നടപടി. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തിയ സജി ഭാര്യയെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വാളിന്റെ പിടി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കും മുതുകിനും അടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് ആരോപണം. രണ്ടര വയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞതായും പരാതിയിൽ പറയുന്നു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നാലുവർഷം മുമ്പാണ് ഇവരുടെ വിവാഹം […]
Read more

ജെറ്റ് സ്കി ഉപയോഗിച്ച് സഞ്ചാരികളെ ശല്യം ചെയ്തു; ഏഴുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ജെറ്റ് സ്കികൾ ഉപയോഗിച്ച് മറ്റ് സഞ്ചാരികളെ ശല്യം ചെയ്ത കേസിൽ ഏഴുപേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് വിവരം അറിയിച്ചത്. സമുദ്ര സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ചാണ് ഇവർ അപകടകരമായി ജെറ്റ് സ്കികൾ ഓടിച്ചതെന്നും ഇതിലൂടെ മറ്റ് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും അധികൃതർ വ്യക്തമാക്കി. തീരപ്രദേശങ്ങളിലെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജെറ്റ് […]
Read more

പിങ്ക് പൊലീസിന്റെ വിഡിയോ ചിത്രീകരിച്ച്​ അപമാനിച്ച യുവാവ് പിടിയിൽ

കൊല്ലം: ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരെ പിന്തുടർന്ന് മൊബൈൽഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഉദ്യോഗസ്ഥരെ അപമാനിക്കുകയും ജോലിയിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവും വ്ലോഗറുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ഈ മാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം രാവിലെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് മുന്നിൽ ഗതാഗതനിയന്ത്രണ ഡ്യൂട്ടിയിലായിരുന്ന കൊല്ലം റൂറൽ ജില്ലയിലെ പിങ്ക് പട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരായ അങ്കിത, […]
Read more

മോഷണം പോയ സ്വർണം മാപ്പപേക്ഷയോടെ തിരികെ നൽകി; അരിയന്നൂർ കവർച്ചാ കേസിൽ പ്രതി പിടിയിൽ

തൃശൂർ:ഗുരുവായൂർ അരിയന്നൂരിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷണം നടത്തിയ എട്ട് പവൻ സ്വർണം മാപ്പപേക്ഷയോടൊപ്പം തിരികെ നൽകിയ പ്രതിയെ ഒടുവിൽ പോലീസ് പിടികൂടി. മുണ്ടത്തിക്കോട് സ്വദേശി സുധീഷ് ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്. വീട്ടിൽ നിന്ന് മൊത്തം പത്ത് പവൻ സ്വർണമാണ് ഇയാൾ കവർന്നിരുന്നത്. ഇതിൽ എട്ട് പവൻ സ്വർണം തിരികെ ഏൽപ്പിച്ച പ്രതി, ബാക്കി രണ്ട് പവൻ താൻ വിറ്റുപോയെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും അപേക്ഷിച്ചുകൊണ്ടുള്ള കത്തും സ്വർണ്ണത്തിനൊപ്പം […]
Read more

ടിസിഎസ് കേസ്: ഇരകളായത് അധികവും ജെൻസീ യുവതികൾ

ന്യൂഡൽഹി: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) യൂണിറ്റുമായി ബന്ധപ്പെട്ട കേസിൽ ജോലിസ്ഥല അതിക്രമങ്ങളും ഭീഷണിപ്പെടുത്തലും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ദേശീയ വനിതാ കമ്മിഷൻ (NCW) റിപ്പോർട്ട്. കമ്മിഷൻ ചെയർപേഴ്സൺ വിജയ രഹത്കറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിരവധി വനിതാ ജീവനക്കാർ നൽകിയ പരാതികളിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. നാസിക് സന്ദർശിച്ച സമിതി പരാതിക്കാർ, പോഷ് നിയമപ്രകാരം പ്രവർത്തിക്കുന്ന ആഭ്യന്തര സമിതി അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, സാക്ഷികൾ എന്നിവരുമായി സംസാരിച്ചു. ജോലിസ്ഥലത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix