Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

അവയവക്കടത്ത് കേസ്;കൊച്ചിയിലും അന്വേഷണം വ്യാപിപ്പിക്കുന്നു

കൊച്ചി:വ്യാജരേഖ ചമച്ച് നടത്തിയ അനധികൃത അവയവക്കൈമാറ്റ കേസിൽ അന്വേഷണം ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. എറണാകുളം റൂറലിന് പുറമെ കൊച്ചി സിറ്റി കേന്ദ്രീകരിച്ചും പ്രത്യേക സംഘം അന്വേഷണം നടത്തും. ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതലയെന്നും മൂന്ന് ജില്ലകളിലായി അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ് പി കെ എസ് സുദർശൻ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ നിന്ന് പിടിയിലായ മുഖ്യപ്രതി നജീബ് കല്ലട്ര കഴിഞ്ഞ മൂന്ന് വർഷമായി ഈ മാഫിയാ ശൃംഖലയുടെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാളുടെ […]
Read more

ഉത്തർപ്രദേശിൽ മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മാതാപിതാക്കൾ

ലക്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ മകനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളും കുടുംബാംഗങ്ങളും പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന മകന്റെ നിരന്തര ഉപദ്രവമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ദിദൗലി മേഖലയിലെ നാസിർപൂർ ഗ്രാമവാസിയായ ദുഷ്യന്ത് (32) ആണ് കൊല്ലപ്പെട്ടത്. മെയ് 9-ന് ശ്യാംപൂർ ഗ്രാമത്തിന് സമീപത്തെ വനമേഖലയിലെ വരണ്ട കനാലിൽ നിന്നാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. മകനെ കൊലപ്പെടുത്തിയതായി സംശയം പ്രകടിപ്പിച്ച് പിതാവ് പ്രീതം സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു […]
Read more

മുക്കുപണ്ടമെന്നു കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും

കാസർകോട്: വീട്ടിൽ നിന്ന് 45 പവൻ സ്വർണവും 50,000 രൂപയും കവർന്ന മോഷ്ടാക്കൾക്ക് പറ്റിയ വലിയ അബദ്ധം. മുക്കുപണ്ടമാണെന്ന് കരുതി മോഷ്ടാക്കൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് വില കൂടിയ ഡയമണ്ട് നെക്ലേസും കമ്മലുമാണെന്ന് പൊലീസ് കണ്ടെത്തി. പൂച്ചക്കാട് തെക്കേപുറം അരയാൽ തറയിലെ അബ്ദുൾ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച ഉച്ചയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതി. വീട്ടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണവും […]
Read more

മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ്; 3 പേർ പിടിയിൽ

മലപ്പുറം: തിരൂരിൽ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്. തിരൂർ ഏറ്റിരിക്കടവിലുള്ള ‘ഔറാ വെൽനെസ്’ എന്ന മസാജ് സെന്ററിന്റെ നടത്തിപ്പുകാരനാണ് സൗദ്. തെക്കൻ കുറ്റൂർ കരിമ്പന സ്വദേശി മനോജിനെ വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് ഇവർ ഹണിട്രാപ്പിൽപ്പെടുത്തി ആക്രമിച്ചതെന്നാണ് […]
Read more

ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യയും കാമുകനും പിടിയിൽ

മഹാരാഷ്ട്ര: യവത്മാൽ ജില്ലയിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കാവ്ദി മോറെയും കാമുകൻ വിഷ്ണു കാഡുവിനെയുമാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഗജാനൻ മോറെ ചികിത്സയിലാണ്. ഭാര്യയുടെയും കാമുകന്റെയും ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിയാണ് കൊലപാതകശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മെയ് 3-ന് രാത്രി ഗജാനൻ ഉറങ്ങിക്കിടക്കുമ്പോൾ പ്രതികൾ ശരീരത്തിൽ അലുമിനിയം കമ്പി ചുറ്റി അതിന്റെ മറ്റേ അറ്റം വൈദ്യുതി ലൈനിൽ ബന്ധിപ്പിച്ച് കറന്റ് കടത്തിവിടുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ […]
Read more

മധ്യപ്രദേശിൽ അഴുകിയ മൃതദേഹം മാലിന്യ ട്രാക്ടറിൽ കയറ്റി കുഴിച്ചുമൂടി

ദാമോഹ്: മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടറിൽ കയറ്റി കുഴിച്ചുമൂടി. തെണ്ടുഖേഡയ്ക്ക് സമീപമുള്ള വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം അലക്ഷ്യമായി സംസ്കരിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. നാലോ അഞ്ചോ ദിവസം പഴക്കമുണ്ടായിരുന്ന മൃതദേഹം നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം വീണ്ടും പുറത്തെടുത്ത് തുടർനടപടികൾ ആരംഭിച്ചു. മരിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ […]
Read more

ബംഗളൂരുവിൽ വീട്ടുജോലിക്കാരിക്ക് നേരെ പീഡനമെന്ന് പരാതി; ദമ്പതികൾക്കെതിരെ കേസ്

ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബംഗളൂരു ക്യാമ്പസിനുള്ളിലെ വീട്ടിൽ ജോലി ചെയ്തിരുന്ന മണിപ്പൂർ സ്വദേശിനിയായ യുവതി ക്രൂര പീഡനത്തിനിരയായതായി പരാതി. ഭക്ഷണവും മൊബൈൽ ഫോണും നിഷേധിച്ച് കഴിഞ്ഞ ആറുവർഷമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നാണ് 23കാരി പൊലീസിൽ നൽകിയ മൊഴി. ക്യാമ്പസിൽ താമസിക്കുന്ന അമർ, അൻഷു ദമ്പതികളുടെ വീട്ടിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. 2021 ജൂൺ മുതൽ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. അസുഖബാധിതയായപ്പോഴും ഭക്ഷണം നിഷേധിച്ചിരുന്നതായും പുറത്തുള്ളവരുമായി സംസാരിച്ചാൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും […]
Read more

യു​വാ​വി​നെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചു; പ്ര​തി പിടി​യി​ല്‍

തിരുവനന്തപുരം: അയൽവാസിയായ കിടപ്പുരോഗിയെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പനത്തുറ വടക്കേ കൂനംതുറുത്തി സ്വദേശിയായ ഹരി (34) ആണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പാച്ചല്ലൂർ സ്വദേശി സുരേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 3.30ഓടെയാണ് സംഭവം നടന്നത്. അയൽവാസിയായ കിടപ്പുരോഗിയെ ഹരി ആക്രമിക്കുന്നത് കണ്ടപ്പോൾ സുരേഷ് ഇടപെട്ടു തടയാൻ ശ്രമിച്ചു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. […]
Read more

സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകം;മൂന്ന് പ്രൊഫഷണൽ കൊലയാളികൾ പിടിയിൽ, പ്രതികളെ കുടുക്കിയത് യുപിഐ പേയ്‌മെന്റ്

ലഖ്‌നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രാഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രൊഫഷണൽ കൊലയാളികളെ പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ബിഹാർ പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ പിടികൂടി. നോർത്ത് 24 പർഗാനാസിലെ വീടിന് സമീപം വെച്ച് ബുധനാഴ്ച രാത്രിയാണ് ചന്ദ്രനാഥ് രാഥ് അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ദേഹത്തിന് നേരെ പതിയിരുന്ന സംഘം വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം […]
Read more

വിവാഹവീട്ടിൽ ചിക്കൻ കറി വസ്ത്രത്തിൽ വീണതിനെച്ചൊല്ലി തർക്കം; യുവാവ് കൊല്ലപ്പെട്ടു

ലക്‌നൗ: വിവാഹ ആഘോഷത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂറിലാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്രയ്ക്കിടെ വസ്ത്രത്തിൽ ചിക്കൻ കറി വീണതിനെച്ചൊല്ലിയുണ്ടായ ചെറിയ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്. വാക്കുതർക്കം ഉടൻ തന്നെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അക്രമമായി മാറുകയായിരുന്നു. സംഘർഷത്തിനിടെ വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത് കുമാർ എന്ന യുവാവ് കൊല്ലപ്പെട്ടു. കൂടാതെ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix