Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി. ഗീത അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകൻ അഡ്വ. വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. പിറവന്തൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലാണ് (ബോയ്സ് ഹോം) സംഭവം നടന്നത്. അടൂർ സ്വദേശികളായ കുട്ടികൾക്കാണ് […]
Read more

ജീൻസ് ധരിച്ചതിനെച്ചൊല്ലി തർക്കം; പിതാവിന് നേരെ വെടിയുതിർത്ത 21കാരി അറസ്റ്റിൽ

അമൃത്സർ: ജീൻസ് ധരിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബ തർക്കത്തിനിടെ പിതാവിന് നേരെ വെടിയുതിർന്ന 21കാരിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഖൽചിയാൻ സ്വദേശിനിയായ സ്നേഹ്ദീപ് കൗറാണ് പിതാവ് പർമീന്ദർ സിംഗിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗിനെ അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മേയ് 14നു രാവിലെയായിരുന്നു സംഭവം. ജീൻസും ടോപ്പും ധരിക്കുന്നതിനെ പിതാവ് എതിർത്തതിനെ തുടർന്നാണ് വീട്ടിൽ തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമായതോടെ യുവതി പിതാവിന് നേരെ […]
Read more

ബെംഗളൂരുവിലെ തടാകക്കരയിൽ അസ്ഥികൂടം കണ്ടെത്തി

ബെംഗളൂരു: സർജാപൂരിന് സമീപമുള്ള മുഗളൂരിലെ വറ്റിവരണ്ട തടാകക്കരയിൽ നിന്ന് യുവതിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാനെത്തിയ നാട്ടുകാരാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൾ ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെ പരിശോധനയിൽ തടാകത്തിനകത്തും സമീപ പ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന നിലയിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തി. തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികൾ എന്നിവയ്ക്കൊപ്പം കീറിയ സാരിത്തുണിയും സ്ത്രീകളുടെ ചെരുപ്പും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തലയോട്ടിയിൽ നിന്ന് വേർപെട്ട നിലയിലായിരുന്ന താടിയെല്ലിലെ മുൻവശത്തെ അഞ്ച് പല്ലുകൾ നഷ്ടമായ […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച;മുഖ്യസൂത്രധാരന്മാരിൽ ഒരാൾകൂടി പിടിയിൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക പങ്കുവഹിച്ച മുഖ്യസൂത്രധാരിൽ ഒരാൾ കൂടി പിടിയിലായി. പൂനെ സ്വദേശി മനീഷ ഗുരുനാഥ് മന്ധാരയെയാണ് സിബിഐ ഇന്ന് അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷയുടെ ബോട്ടണി, സുവോളജി ചോദ്യപേപ്പറുകൾ തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇവർ. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിടങ്ങളിൽ റെയ്ഡ് നടത്തിയതായായി സിബിഐ അറിയിച്ചിരുന്നു. കേസിൽ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ മറ്റൊരു മുഖ്യസൂത്രധാരനായ പി.വി കുൽക്കർണിയെയും കഴിഞ്ഞ ദിവസം സിബിഐ […]
Read more

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത് ശ്രമം; 2.3 കിലോ ലഹരിവസ്തു പിടികൂടി

കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് കൊറിയർ മാർഗം കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനിയുടെ രണ്ട് പാഴ്സലുകളിൽ നിന്നായി 2.3 കിലോഗ്രാം ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. ‘ബോഡി വാഷ്’ എന്ന പേരിൽ ഷിപ്പിംഗ് രേഖകളിൽ രേഖപ്പെടുത്തിയിരുന്ന പാഴ്സലുകൾ പരിശോധിക്കുമ്പോൾ കസ്റ്റംസ് സംഘത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കുപ്പികൾക്കുള്ളിൽ സുതാര്യ ദ്രാവകം കണ്ടെത്തി. സാമ്പിളുകൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് പരിശോധനയ്ക്കായി അയച്ചതോടെ, അത് മാരക […]
Read more

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ ക്രൂരമായ കൂട്ടബലാത്സംഗം

ന്യൂഡൽഹി:രാജ്യത്തെ ഒന്നടങ്കം വീണ്ടും ഭീതിയുടെ നിഴലിലാഴ്ത്തിക്കൊണ്ട് സമാനതകളില്ലാത്ത ഒരു ക്രൂരതയ്ക്ക് കൂടി ഡൽഹി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ ഔട്ടർ റിങ് റോഡിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ വെച്ച് മുപ്പത്തിയാറുകാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. സഹോദരന്റെ വീട്ടിലെ ആവശ്യങ്ങൾ കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷം റാണി ബാഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ സംഭവം വർഷങ്ങൾക്ക് […]
Read more

ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയോട് മോശം പെരുമാറ്റം; പ്രൊഫസർ കസ്റ്റഡിയിൽ

ലഖ്‌നൗ: പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ലഖ്‌നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തുശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിങ്ങിനെയാണ് ഹസൻഗഞ്ച് പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. പ്രൊഫസറും വിദ്യാർത്ഥിനിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സംഭാഷണത്തിനിടെ പ്രൊഫസർ വിദ്യാർത്ഥിനിയോട് അശ്ലീല രീതിയിൽ സംസാരിക്കുകയും പരീക്ഷയിൽ സഹായം നൽകാമെന്നും ചോദ്യപേപ്പർ ചോർത്തി നൽകാമെന്നും വാഗ്ദാനം ചെയ്തതായും പരാതിയിൽ […]
Read more

പെട്രോൾ തുകയെച്ചൊല്ലിയ തർക്കം; തിരുവനന്തപുരം പമ്പിൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം: കുളത്തൂർ ഇൻഫോസിസ് ക്യാമ്പസിന് സമീപത്തെ പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് പമ്പ് ജീവനക്കാരായ ഉണ്ണിയെയും രാജീവനെയും മർദ്ദിച്ചത്. സംഘം ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ നിറച്ചിരുന്നു. പണം നൽകുന്നതിനിടെ പെട്രോൾ അടിച്ച തുകയെ ചൊല്ലി കാറിലുണ്ടായിരുന്നവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പെട്രോൾ നിറച്ച ജീവനക്കാരനായ ഉണ്ണിയോട് എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചതെന്ന് ചോദിച്ചു. മറുപടിയിൽ തൃപ്തരാകാതിരുന്ന സംഘം ഉണ്ണിയെ […]
Read more

ഡൽഹിയിൽ ഓടുന്ന ബസിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ യുവതി നേരിട്ടത് ക്രൂര പീഡനം. ബസ് കാത്തുനിന്ന യുവതിയെ കബളിപ്പിച്ച് വാഹനത്തിനുള്ളിലേക്ക് വിളിച്ചുകയറ്റിയ ശേഷം ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സഹോദരന്റെ വീട് മാറാൻ സഹായിച്ചതിന് ശേഷം മടങ്ങിവരുന്നതിനിടെയാണ് സംഭവം. ഔട്ടർ റിങ് റോഡിലെ സരസ്വതി വിഹാർ ഭാഗത്ത് ബസ് കാത്തുനിൽക്കുമ്പോൾ സമയം ചോദിച്ച യുവതിയോട് ബസിനുള്ളിലേക്ക് കയറി സംസാരിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അകത്ത് കയറിയ ഉടൻ ബസ് മുന്നോട്ടെടുത്തു. ബസിലുണ്ടായിരുന്ന ഒരാൾ യുവതിയെ പിൻഭാഗത്തേക്ക് തള്ളിക്കൊണ്ടുപോയി പീഡിപ്പിച്ചു. […]
Read more

സൂപ്പർമാർക്കറ്റ് ഉടമയെ ക്രൂരമായി മർദിച്ച സംഭവം; അച്ഛനും മകനും അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളറട നിലമാംമൂട്ടിലെ സൂപ്പർമാർക്കറ്റ് ഉടമയെ ആക്രമിച്ച കേസിൽ അച്ഛനും മകനും പൊലീസ് പിടിയിലായി. ശനിയാഴ്ച രാത്രി സൂപ്പർമാർക്കറ്റ് അടയ്ക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. മാരകായുധങ്ങളുമായി എത്തിയ പ്രതികൾ സൂപ്പർമാർക്കറ്റ് ഉടമ ദിപിൻകുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിപിൻകുമാർ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ദിപിൻകുമാറിന്റെ പരാതിയിൽ വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതികളുടെ പങ്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് സുനിൽകുമാർ (39), മകൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix