Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

ഒൻപത്കാരന്റെ മരണമറിയിച്ചുള്ള പോസ്റ്ററിന് താഴെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: പുന്നപ്രയിൽ സൈക്കിൾ കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒൻപത് വയസുകാരനെതിരെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു പുന്നപ്ര സ്വദേശിയായ മുഹമ്മദ് സഹൽ അപകടത്തിൽ മരിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇയാൾ അശ്ലീല കമൻ്റിട്ടത്. സഹലിന്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. ഫേസ്ബുക്കിൽ മുരളീ കൃഷ്ണൻ എന്നയാളിട്ട പോസ്റ്റിന് താഴെയായിരുന്നു ഇയാളുടെ കമന്റ് വന്നത്. ഇത് സഹലിന്റെ പിതാവ് അബ്ദുൾ സലാമിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിദേശത്തായിരുന്ന പിതാവിന് മകന്റെ […]
Read more

യുവാവ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ, വീട്ടിൽ ചോരപ്പാട്; സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം: എറണാകുളം കോതമംഗലത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് വാരപ്പെട്ടിയിലാണ് സംഭവം. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയില്‍ സിജോ ആണ് മരിച്ചത്. വീട്ടില്‍ ചോരപ്പാടുകളും കണ്ടെത്തി. സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിലാണ് സിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫ്രാൻസിയാണ് സിജോയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സമീപവാസികളെ അറിയിച്ചത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ചോരപ്പാടുകൾ കണ്ടെത്തിയത്. ഫ്രാൻസിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ […]
Read more

റെയില്‍വേ പാളത്തിൽ മനുഷ്യന്റെ കാല്‍; പോലീസ് പരിശോധന ശക്തം

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.അവയവ ഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തു എത്തി പരിശോധന ആരംഭിച്ചു. കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തിൽ കിടന്നിരുന്നത്. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാല്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷന്റെ കാല്‍ ആണെന്നാണ് സംശയിക്കുന്നത്.
Read more

“അനുസരണക്കേട് കാട്ടി”; നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി വച്ച് പൊള്ളിച്ച കേസിൽ അമ്മ അറസ്റ്റിൽ

കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ അമ്മ അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. മരട് പൊലീസ് അറസ്റ്റു ചെയ്ത അമ്മയെ വൈകാതെ കോടതിയിൽ ഹാജരാക്കും. ഏറെനാളായി അമ്മ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വീട്ടിലെ പ്രശ്നങ്ങളെ തുടർന്നാണ് സംഭവം എന്നാണ് അയൽവാസികൾ പറയുന്നത്. സ്കൂളിൽ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകർ ചോദിച്ചപ്പോഴാണ് അമ്മയിൽ നിന്നുള്ള ഉപദ്രവത്തെ കുറിച്ച് കുട്ടി പറഞ്ഞത്. വീട്ടിൽനിന്ന് ചേട്ടന് ഭക്ഷണം കഴിക്കാൻ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി […]
Read more

തിരുവല്ലയിൽ ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Read more

കരളലിയിച്ച് അലൻ യാത്രയായി

തിരുവനന്തപുരം: നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തത് കലാശിച്ചത് അലന്റെ കൊലപാതകത്തിൽ. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് തൊട്ടടുത്തുള്ള സ്ഥലത്ത് നടന്ന കൊലപാതകം പൊലീസിനെയും പ്രതിസന്ധിയിലാക്കി. ആസൂത്രിത കൊലപാതകമാണോ എന്നു പൊലീസ് സംശയം ഉന്നയിച്ചു. ആറ് പേരടങ്ങുന്ന സംഘമാണ് അലന്റെ സംഘത്തോട് ഏറ്റുമുട്ടിയത്. ഇതിൽ റൗഡി ലിസ്റ്റിൽ ഉള്ളവർ ഉൾപ്പെടുന്നു. ഇതേസ്ഥലത്ത് ഇരു സംഘങ്ങൾ തമ്മിൽ ഒരുമാസത്തിനിടെ പലതവണ ഏറ്റുമുട്ടിയിരുന്നു. കമ്മിഷണർ ഓഫിസിനു സമീപത്തു നടന്ന സംഘർഷം പോലും പൊലീസിന് തടയാനായില്ല. ക്രിമിനൽ, കാപ്പാ […]
Read more

തിരുവനന്തപുരത്ത് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. അഭിഭാഷക സുലൈഖ, സുഹൃത്ത്‌ അരുൺദേവ് എന്നിവരാണ് പിടിയിലായത്.വിവാഹമോചന സെറ്റിൽമെന്റ് ആയി എൽപ്പിച്ച പണമാണ് തട്ടിയെടുത്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകക്ക് എതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Read more

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ഹോം ഗാർഡിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

ബംഗളുരു: കർണാകടകയിൽ ഹോം ​ഗാർഡിനെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കടം വാങ്ങിയ പണം തിരികെ നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. നവംബർ 16ന് സുഹൃത്തായ ലക്ഷ്മണൻ കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് 37കാരിയായ ഹോം ​ഗാർഡിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭർത്താവിനോട് ഡ്യൂട്ടിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് കുസ്താഗിയിലെത്തിയ യുവതിയെ ലക്ഷ്മണൻ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. […]
Read more

ഹണിട്രാപ്പിൽപെടുത്തി ഭീഷണി, മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതിയും ഭർത്താവുമടക്കം 4 പേർ അറസ്റ്റിൽ

മലപ്പുറം: എടക്കര പള്ളിക്കുത്ത് സ്വദേശി തോണ്ടുകളത്തിൽ രതീഷ് (42) എന്നയാൾ ആത്മഹത്യ ചെയ്ത കേസിൽ യുവതിയും ഭർത്താവുമടക്കം 4 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു (41) ഭർത്താവ് ശ്രീരാജ്(44), സിന്ധുവിന്റെ ബന്ധുവായ പള്ളികുത്ത് കൊന്നമണ്ണ മടുക്കോലിൽ പ്രവീൺ(38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്പിൽ മഹേഷ്(25) എന്നിവരെയാണ് സിഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പള്ളിക്കുത്ത് സ്വദേശിയും ഡൽഹിയിൽ വ്യവസായിയും സ്ഥിരതാമസക്കാരനുമായ രതീഷ് പള്ളിക്കുത്തുള്ള വീട്ടിൽ വെച്ച് […]
Read more

അരക്കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ കവർന്ന അന്തർ സംസ്ഥാന മോഷണ സംഘം പിടിയിൽ

കോഴിക്കോട്: ട്രെയിനിൽ വെച്ച് കൊയിലാണ്ടി സ്വദേശിയുടെ അരക്കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച അന്തർ സംസ്ഥാന മോഷണ സംഘം ഇരുപത്തിനാലു മണിക്കൂറിനകം കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായി. സാസി മോഷണ സംഘത്തിൽ പെട്ട നാല് ഹരിയാന സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണാഭരണങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തു. ചെന്നൈ മംഗലൂരു സൂപ്പർ ഫാസ്റ്റ് എക്സപ്രസിൽ വെച്ചാണ് അതിവിദഗ്‌ധമായ കവർച്ച നടന്നത്. കൊയിലാണ്ടി സ്വദേശികൾ വിവാഹ ആവശ്യത്തിനായി ചെന്നൈയിൽ നിന്നും സ്വർണ വജ്രാഭരണങ്ങൾ വാങ്ങി നാട്ടിലേക്ക് വരുന്നതിനിടയിലാണ് കവർച്ച നടന്നത്. […]
Read more
Advertisement
WhiteswanTV Footer