Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

കോഴിക്കോട് വൻ ലഹരി വേട്ട; വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: വിപണിയിൽ അരക്കൊടിയിലേറെ രൂപ വിലമതിക്കുന്ന അതി മാരക രാസ ലഹരിയുമായി രണ്ട് യുവാക്കളെ നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ എ.ജെ ജോർജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും കസബ സബ് ഇൻസ്പെക്ടർ സനീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ 29 വയസ്സ്, കുണ്ടുങ്ങൽ എംസി ഹൗസിലെ ഷഹദ് 27 വയസ്സ് എന്നിവരാണ് പിടിയിലായത്. പിടിക്കപ്പെടാതിരിക്കാൻ വാട്ടർ ഹീറ്ററിനുള്ളിൽ അത് വിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്താണ് മയക്കുമരുന്ന് […]
Read more

കടയിലെ മോട്ടോർ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ

ആലപ്പുഴ: പൂട്ടിയിട്ട കടയിൽ നിന്നും മോട്ടോർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. നവംബർ 13ന് വൈകിട്ട് ഉടമസ്ഥൻ കടയിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ മോഷണം നടത്തിയത്. കടയുടെ പുറത്ത് ഭിത്തിയിൽ സ്ക്രൂ ഉപയോഗിച്ച് ഫിറ്റ് ചെയ്തിരുന്ന 6000 രൂപ വിലയുള്ള വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറാണ് പ്രതികൾ മോഷണം ചെയ്തെടുത്ത് വിറ്റത്. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ നികർത്തിൽ വിനയൻ പി വി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 16-ാം വാർഡിൽ നികർത്തിൽ ‘ജയ്മോൻ’ എന്ന […]
Read more

പോലീസെന്ന വ്യജേന കാരാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളെ സഹായിച്ച മൂന്നുപേരെ മലപ്പുറം വാഴക്കാട് പോലീസ് പിടികൂടി

മലപ്പുറം: പോലീസെന്ന വ്യജേന വ്യാപാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ സഹായിച്ച മൂന്നുപേരെ മലപ്പുറം വാഴക്കാട് പോലീസ് പിടികൂടി. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ കഴിഞ്ഞ 21 ന് രണ്ടുപേർ പോലീസ് വേഷത്തിൽ വീട്ടിൽ എത്തുകയും ഫൈജാസിന് എം.ഡി.എം.എ കച്ചവടമുണ്ടെന്നും പറഞ്ഞു വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി. തുടർന്ന് പുലർച്ചെ നാലുമണിവരെ നിരവധി സ്ഥലങ്ങളിൽ ദേഹോപദ്രവം ഏല്പിക്കുകയും,  ഫൈജാസിന്റെ പിതാവിനോട് ഇരുപതിനായിരം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.  തുക വാങ്ങുകയും ഫൈജാസിന്റെ കൈവശത്തിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ആയിരം […]
Read more

പൊന്നാനി പൗർണമി തിയേറ്ററിന് സമീപം ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം

പൊന്നാനി: പൊന്നാനിയിലെ പൗർണമി തിയേറ്ററിന് സമീപം ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം. പൗർണമി തിയറ്ററിന് എതിർവശം തൃക്കാവ് ലോക്കൽ ലൈബ്രറിയിലേക്കുള്ള റോഡിലാണ് സംഭവം നടന്നത്. റോഡിലൂടെ പോവുകയായിരുന്ന നസീമ എന്ന യുവതിയുടെ കഴുത്തിലെ മാലയാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിക്കാൻ ശ്രമിച്ചത്. നസീമ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.
Read more

വാടകയ്ക്ക് കൊടുത്ത കാർ തിരികെ ചോദിച്ചതിന് കൊടും ക്രൂരത; പ്രതി പിടിയിൽ

തൃശൂർ: വാടകയ്ക്കു നൽകിയ കാർ തിരികെ ആവശ്യപ്പെട്ടതിന് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിച്ചു. വളരെ വേഗത്തിൽ പാഞ്ഞ കാറിൽനിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലോടുകൂടി. ആലുവ സ്വദേശി സോളമന്റേതാണ് കാർ. തൃശൂർ തിരൂർ സ്വദേശി ബക്കറിനാണ് കാർ വാടകയ്ക്കു നൽകിയത്. കാർ തിരികെ ചോദിച്ചപ്പോൾ ബക്കർ, സോളമനെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം കാറോടിച്ചു. രണ്ടു കാറുകളാണ് സോളമൻ ബക്കറിനു വാടകയ്ക്കു നൽകിയത്. ഏറെ ദിവസങ്ങളായിട്ടും കാർ തിരികെ നൽകിയില്ല. പകരം തന്റെ പേരിലുള്ള വസ്തു […]
Read more

അലൻ കൊലക്കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; പിടിയിലാകാൻ ഉള്ളത് 4 പേർ

തിരുവനന്തപുരം: തൈക്കാട് റോഡില്‍ വെച്ച് 18കാരനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. ജഗതി സ്വദേശി അജിന്‍ (ജോബി) ആണ് അലന്‍ വധത്തിലെ മുഖ്യപ്രതി. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഇയാൾ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആള് കൂടിയാണ് അജിന്‍. അജിന് പുറമേ ജഗതി സ്വദേശികളായ നന്ദു, അഭിജിത് എന്നിവരടക്കം നാല് പേരാണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. നിലവില്‍ അറസ്റ്റിലായ കാപ്പാ കേസ് പ്രതി സന്ദീപ് (27), അഖിലേഷ് (20) എന്നിവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തെ […]
Read more

ബാറിൽ ഉണ്ടായ തർക്കം; രണ്ട് യുവാക്കൾക്ക് കുത്തേറ്റു

കോഴിക്കോട്: രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയിൽ വച്ചാണ് യുവാക്കള്‍ക്ക് കുത്തേറ്റത്. നല്ലളം സ്വദേശി റമീസ് റഹ്‌മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമിയായ അക്ബര്‍ ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. രാമനാട്ടുകരയിലെ ബാറില്‍ മദ്യപിക്കുകയായിരുന്നു അക്ബര്‍. ഇതിനിടെ റഹീസും റമീസും ബാറില്‍ എത്തുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുമായി അക്ബറിനുണ്ടായിരുന്ന വാക്കുതര്‍ക്കം ചോദിക്കാനായിരുന്നു ഇവർ ബാറില്‍ എത്തിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പിന്നാലെ മൂവരും ബാറിന് പുറത്തേക്ക് വരികയും […]
Read more

പ്രണയം നിരസിച്ചു, തമിഴ് നാട്ടിൽ പതിനാറുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമേശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു രാമേശ്വരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതി മുനിരാജ് ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയില്‍ കാത്തിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ശാലിനിയുടെ കഴുത്തിനാണ് കുത്തേറ്റത്. പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മുനിരാജ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ […]
Read more

അരീക്കോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 178 വർഷം കഠിന തടവ്. വിവിധ വകുപ്പുകളിലായി ആണ് ഈ ശിക്ഷ. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്‌സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. പോക്‌സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. […]
Read more

ഒളിവിൽ പോയ പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു

തൃശൂർ: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ചാലക്കുടി മാടക്കത്തറ പുല്ലാനിക്കാട് ചവറാട്ടിൽ പ്രശോഭിനെ (31) മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പോട്ട സ്വദേശിനിക്ക് ചെക്ക് റിപ്പബ്ലിക്കിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയ്ത് തവണകളായി 2.27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ പരാതിയെത്തുടർന്ന് ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയിരുന്നു. വിദേശത്തേക്കു കടക്കാനായി വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി […]
Read more
Advertisement
WhiteswanTV Footer