അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി
ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രേ മേഖലയിലെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനാണ് മരിച്ചത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് കൺസൾട്ടൻസിയിൽ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്ന് സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് ഡാൽകി, കില്ലിനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. […]
Read more

