സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വൈറ്റിലയിൽ

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.
Read more

വലിയങ്ങാടിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ചവരുടെ സംസ്കാരം ഇന്ന്

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വിട്ടു നല്‍കിയിരുന്നു. കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറക്കം ഇന്നലെ രാത്രി നടന്നു. കോര്‍പ്പറേഷനെതിരെ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ അപകടത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മേയര്‍ ഇന്ന് രാവിലെ 9 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ […]
Read more

രണ്ടരവയസുകാരിയുടെ മരണം; ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം

തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം. വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം ഉണ്ടാകുകയുള്ളൂ. മരണത്തിന് കാരണം സ്വാകാര്യ ആശുപത്രിയുടെ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി. ശ്വാസ തടസ്സത്തെ തുടർന്ന് കാട്ടാക്കട മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. ആശുപത്രിയിൽ കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് കുഞ്ഞിൻറെ ആരോഗ്യനില വഷളായതെന്നാണ് കുടുംബം പറഞ്ഞത്. കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച മമ്മൽ ആശുപത്രിയിൽ ചികിത്സ […]
Read more

കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. ഇപ്പോൾ ഇത് ഗോഡൗണായി ഉപയോഗിക്കുകയാണ്. ഈ ഗോഡൗണിൽ പണിയെടുക്കാൻ വന്ന തൊഴിലാളികളുടെ ദേഹത്തേയ്ക്കാണ് സ്ലാബ് വീണത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ […]
Read more

രണ്ടര വയസുകാരി മരിച്ച സംഭവം; ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. ഇരട്ടകുഞ്ഞുങ്ങളിൽ ഒരാളാണ് ആയിഷ. ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി പിടിച്ച ശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പ്പ് എടുത്തു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. കുട്ടിയെ […]
Read more

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചത്. വിവിധ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നു. സിവിൽ സർവീസിലെ ഏറ്റവും സത്യസന്ധനും പ്രഗത്ഭനുമായ ഉദ്യോഗസ്ഥനായിരുന്നു. പരേതയായ ഡോ. ബേബി സരസ്വതിയാണ് ഭാര്യ. മക്കൾ: ഡോ. സീമ തമ്പി, ഡോ. ജയ വിജയൻ, രാജീവ് വിജയൻ. മരുമക്കൾ: ഡോ. തമ്പി പ്രഭാകരൻ, അജിത് […]
Read more

കാട്ടാക്കടയിൽ ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ ഫാസിലത്തിന്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ 18-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കുഞ്ഞിന് തളർച്ചയും ശ്വാസതടസ്സവും കൺപോള തടിപ്പും അനുഭവപ്പെട്ടു. തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് വീണ്ടും പനിയും തളർച്ചയും ഉണ്ടായതോടെ കാട്ടാക്കട മമൽ ആശുപത്രിയിലും ചികിത്സിച്ചു. 20-ന് കൺപോള തടിപ്പിന് കാട്ടാക്കട […]
Read more

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബെനിഘട്ട് റോറങ് മുനിസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര പ്രദേശത്ത് വെച്ചാണ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പൊലീസ് ഓഫീസ് ചീഫ് ശിശിർ ഥാപ്പ സ്ഥിരീകരിച്ചു. പരിക്കേറ്റ 25 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രാജ്കുമാർ താകുരി അറിയിച്ചു. അപകടസമയത്ത് […]
Read more

ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 7 വയസ്സുകാരി മരിച്ചു

മലപ്പുറം: ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് മരിച്ചത്. കാർത്തല മർകസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ലസ്നയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ഷഹല, സഹോദരി മിൻസ എന്നിവർക്കും മറ്റു മൂന്ന് കുടുംബാംഗങ്ങൾക്കും ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇവർ നിലവിൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ […]
Read more

യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യും

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ആ​ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അം​ഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അഫ്രീദിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് അഫ്രീദിന്റെ ഉമ്മ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.