സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

മോഷണക്കേസിൽ ഭാര്യ പിടിയിലായതിന്റെ മനോവിഷമത്തിൽ യുവാവ് തീ കൊളുത്തി മരിച്ചു

കൊല്ലം: ഭാര്യ മോഷണകേസിൽ റിമാൻഡിലായതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കൊല്ലം പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ താമസിച്ചിരുന്ന റഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ 16-ാം തീയതി അഞ്ചലിൽ ഓടുന്ന സ്വകാര്യ ബസിൽ ഒരു കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ച കേസിൽ റഫീഖിന്റെ ഭാര്യ സബീനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ സ്വർണ്ണകൊലുസ് സബീനയിൽ നിന്ന് കണ്ടെടുത്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഭാര്യയുടെ അറസ്റ്റ്, റിമാൻഡ് […]
Read more

ലഹരിക്ക് പണം നല്കിയില്ല; ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ സംഭവം

ആലപ്പുഴ: അരൂരിൽ വ്യായാമത്തിനുള്ള ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂൺ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകൾ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്. […]
Read more

ഭക്ഷണം കഴിക്കുന്നതിനിടെ 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി സ്വദേശിയായ അജിയുടെ മകൻ ആന്റോൺ ആണ് മരിച്ചത്. രാവിലെ പള്ളിയിൽ പോയി വീട്ടിലെത്തിയ ശേഷം ആന്റോൺ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ആദ്യം ഒരു പഫ്സ് കഴിച്ചു, പിന്നീട് ഉപ്പുമാവ് കഴിച്ചു. അതിനിടയിലാണ് പെട്ടെന്ന് ആന്റോൺ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ കുഴഞ്ഞുവീണതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോൺ. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ, […]
Read more

രണ്ട് സഹോദരിമാർ നദിയിൽ മുങ്ങി ദാരുണാന്ത്യം; തിരുച്ചന്തൂരിൽ തീർഥാടനത്തിനിടെയാണ് സംഭവം

ഇടുക്കി : തമിഴ്‌നാട്ടിലെ തിരുച്ചന്തൂരിൽ തീർഥാടനത്തിന് പോയ സഹോദരിമാർ താമ്രപർണി നദിയിൽ മുങ്ങിമരിച്ചു. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരികളും തേനി സ്വദേശികളുമായ ശങ്കർ-ലക്ഷ്മി ദമ്പതിമാരുടെ മക്കളായ മീനാക്ഷി (12), അബിനയ (16) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. തേനിയിൽനിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാമധ്യേ തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ എത്തി. അവിടെ നദിയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങി താഴുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റു മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Read more

ചങ്ങരംകുളത്ത് നവവധുവിന്റെ ദുരൂഹ മരണത്തിൽ കേസെടുത്ത് പൊലീസ്

മലപ്പുറം: നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം സ്വദേശി അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്‍- നദീറ ദമ്പതികളുടെ മകളുമായ അസ്ന (20) ആണ് മരിച്ചത്. ആറുമാസം മുന്‍പായിരുന്നു അസ്നയുടെ വിവാഹം. രണ്ട് ദിവസം മുന്‍പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]
Read more

ശാസ്‌താംകോട്ടയിൽ നാടൻ പാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ചു; ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലാണ് അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ബീവറേജ്‌സ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി […]
Read more

ഒറ്റപ്പാലത്ത് പ്രഷർ ​ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം യുവാവ് വൈദ്യുത ഷോക്കേറ്റ് മരിച്ചു. തൃക്കങ്ങോട് പുതുപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ അജീഷ് (32) ആണ് മരിച്ചത്. വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ പ്രഷർ ഗണ്ണിൽ നിന്നും ഷോക്ക് ഏറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയൽവാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിൻ സ്വിച്ച് ഉടനെ ഓഫ് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് സിപിആർ […]
Read more

കോഴിക്കോട്ട് സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ പ്ലസ്ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ട്‌തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പ്ലസ്ടു വിദ്യാർഥിയെ സ്‌കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ പ്രൈവറ്റ് കോളേജിൽ പ്ലസ്ടു വിദ്യാർഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്. വീടിനടുത്തുള്ള കുണ്ടുതോട് യു.പി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തൊട്ടിൽപ്പാലം പോലീസും കോഴിക്കോട് റൂറൽ ഫോറൻസിക്ക് യൂണിറ്റും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

മേക്കപ്പ് ആർട്ടിസ്റ്റും സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു. മേക്കപ്പ് രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള സുധീഷ് പിന്നീട് സംവിധാന രംഗത്തേക്കും കടക്കുകയായിരുന്നു. നാട്ടിൻപുറത്തെ തനത് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി അദ്ദേഹം സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കൈവേലി, മുള്ളമ്പത്തുള്ള മാതൃഗൃഹത്തിൽ വെച്ച് നടക്കും. സുധീഷ് കൈവേലിയുടെ നിര്യാണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.
Read more

ബൈക്കില്‍ ബസ് ഇടിച്ച് പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വയനാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളി ടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അഭിഷേക് (19) ആണ് മരിച്ചത്. മീനങ്ങാടി തച്ചമ്പത്ത് വീരമണി കുമാരന്റെ മകനാണ്. അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കുകളുമായി അഭിഷേകിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ചികിത്സയ്ക്കിടെയാണ് അഭിഷേകിന് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തില്‍ നടക്കും.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.