സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: entertainment news

” റൈഫിൾ ക്ലബ് ” ഡിസംബർ 19-ന് പ്രദർശനത്തിനെത്തുന്നു

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ് ” ഡിസംബർ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു. ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ,പരിമൾ ഷായിസ്,കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, […]
Read more

‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “എസെക്കിയേൽ” എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഓൾ സ്മൈൽസ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകൾക്ക് വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ.പൈ, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന, സംവിധാനം പ്രൊഫസർ സതീഷ് പോൾ നിർവ്വഹിക്കുന്നു. ഫിംഗർപ്രിന്റ്,കാറ്റ് വിതച്ചവർ, ഗാർഡിയൻ തുടങ്ങിയ വ്യത്യസ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ പ്രൊഫസർ സതീഷ് പോൾ ഒരുക്കുന്ന പുതിയ ചിത്രമാണ് “എസെക്കിയേൽ”. […]
Read more

കൈനിറയെ ചിത്രങ്ങൾ, ഗായകനായി തിളങ്ങുന്നു: ശരത് അപ്പാനി ഹാപ്പിയാണ്

പി.ആർ. സുമേരൻ കൊച്ചി: തമിഴിലും, മലയാളത്തിലും കൈ നിറയെ ചിത്രങ്ങൾ നടൻ ശരത് അപ്പാനി ഹാപ്പിയാണ് ഇതിനിടെ ഗായകനായും താരം തിളങ്ങുകയാണ്. അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിച്ച ” ഓഫ് റോഡ് ” എന്ന ചിത്രത്തിലാണ് ഇപ്പോൾ ശരത് പാടിയിരിക്കുന്നത്. ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ജാസി ഗിഫ്റ്റിന്റെ ഒപ്പമാണ് […]
Read more

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി: വധു ദീപ്തി കാരാട്ട്

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരി 24നാണ് രാജേഷും ദീപ്തിയും വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം പുറത്തുവന്നത്. ദീപ്തിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് മാധവന്‍ നടനും കാസ്റ്റിങ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച ആദ്യ സംവിധാന ചിത്രം പണിപ്പുരയിലാണ്. രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. കില്ലര്‍ […]
Read more

വിക്രം ആരാധകര്‍ കാത്തിരുന്ന ചിത്രം ‘വീര ധീര ശൂരന്‍ ഭാഗം 2ന്റെ ടീസര്‍ റിലീസായി

ചിയാന്‍ വിക്രം ആരാധകര്‍ കാത്തിരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍ ഭാഗം 2ന്റെ ടീസര്‍ റിലീസായി. എസ്.യു. അരുണ്‍കുമാറാണ് ‘വീര ധീര ശൂരന്‍ പാര്‍ട്ട് 2’ ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിയാന്‍ വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തിലുണ്ട്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകന് സമ്മാനിക്കുന്ന കൊമേര്‍ഷ്യല്‍ എലെമെന്റ്‌സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് വീര ധീര […]
Read more

പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ കാര്യം, താൻ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത് പ്രതിഫലം വാങ്ങാതെ; ആശാ ശരത്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി നര്‍ത്തകിയും നടിയുമായ ആശാ ശരത്. പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവര്‍ പ്രതിഫലം വാങ്ങുന്നതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും ആശാ ശരത് പ്രതികരിച്ചു. പ്രതിഫലം വാങ്ങാതെയാണ് താന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത്. സ്വന്തം ചെലവിലാണ് ദുബൈയില്‍ നിന്നും കുട്ടികളുമായി എത്തി നൃത്തവേദി പങ്കിട്ടതെന്നും ആശാ ശരത് […]
Read more

വേറിട്ട അനുഭവം പകർന്ന്, ചലച്ചിത്ര രംഗത്തെ പുതുമുഖ കലാസംഗമം ശ്രദ്ധേയമായി

പി. ആർ. സുമേരൻ ആലപ്പുഴ: ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹമുള്ള പുതുമുഖങ്ങൾക്കാവശ്യമായ സഹായ സഹകരണം നൽകാൻ വേണ്ടിയും അവരെ ഹ്രസ്വ – ദീർഘ ചലച്ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും ഉൾപ്പെടുത്താൻ വേണ്ടിയും നടനും കഥാകൃത്തും സംവിധായകനും നിർമ്മാതാവും ലോക റെക്കോർഡ് നേതാവുമായജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കലാ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുത്തു. കലാ സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാരേയും ഉൾപ്പെടുത്തി കൊണ്ടുള്ള വിവിധ പരിപാടികൾക്ക് രൂപം നൽകി. രാവിലെ […]
Read more

‘റേച്ചൽ’ ജനുവരി 10-ന് പ്രദർശനത്തിനെത്തുന്നു

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കൂന്നു. അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,ജാഫർ ഇടുക്കി, പോളി വത്സൻ, ജോജി, വിനീത് തട്ടിൽ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം,രാജൻ ചിറയിൽ, […]
Read more

അനുറാം സംവിധാനം ചെയ്യുന്ന ‘കള്ളം’ 13 ന് എത്തും

കൊച്ചി: കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കള്ളം’ ഈ മാസം 13 ന് റിലീസ് ചെയ്യും. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് ‘കള്ള’മെന്ന് ചിത്രത്തിൻ്റെ സംവിധായകൻ അനുറാം പറഞ്ഞു. കുറ്റാന്വേഷണ ജേർണലിസ്റ്റുകൾ ആയിട്ടാണ് ആദിലും നന്ദനയും എത്തുന്നത്. ഇവരെ കൂടാതെ പ്രശസ്ത സംവിധായകനായ […]
Read more

നാഗചൈതന്യയും ശോഭിതാ ധുലിപാലയും വിവാഹിതരായി

തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15-നായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികളാണ് വിവാഹത്തിനെത്തിയത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്‍ജുന്‍, ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. സ്വര്‍ണനിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഡിയോടെയാണ് ശോഭിത എത്തിയത്. പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായിരുന്നു നാഗചൈതന്യ വിവാഹ വേദിയിലെത്തിയത്. സ്വര്‍ണ നിറത്തിലുള്ള സാരിയില്‍ സ്വര്‍ണാഭരണങ്ങളിണിഞ്ഞ് അതിസുന്ദരിയായാണ് ശോഭിത വിവാഹത്തിനൊരുങ്ങിയത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സിപിംള്‍ ട്രെന്‍ഡില്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.