Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ettumanoor

കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ പുറത്താക്കി

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ 32-ാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ: പി. രാജീവിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച രാജീവിന്റെ നടപടി പാർട്ടി അച്ചടക്കലംഘനമായി കണക്കാക്കിയാണ് പുറത്താക്കൽ.
Read more

ഏറ്റുമാനൂർ പിടി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും അനുസ്മരണ സമ്മേളനവും

കോട്ടയം: ഏറ്റുമാനൂർ പി. ടി. കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും കോളേജ് സ്ഥാപകൻ പി. വി. തോമസ് പുല്ലാട്ടിൻ്റെ 16-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും 2025 ഇന്ന് വൈകിട്ട് 4.30-ന് ലോട്ടസ് തിയേറ്ററിന് സമീപമുള്ള വികസന സമിതി മിനി ഹാളിൽ നടക്കും. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. നിർവ്വഹിക്കും. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., അഡ്വ. […]
Read more

ഏറ്റുമാനൂർ ചിറപ്പ് മണ്ഡപം പുനഃസ്ഥാപിക്കണമെന്ന് ആവിശ്യം

കോട്ടയം : മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപം യുദ്ധ കാല അടിസ്ഥാനത്തിൽ പുനഃ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലകാലം അടുത്തെത്തിയിട്ടും ചിറപ്പ് മണ്ഡപമോ, വിരിപ്പന്തലോ നിർമ്മിക്കാൻ അധികൃതർ തയാറാകാത്തതിൽ ഭക്തർ ആശങ്കയിലാണെന്നും ഏറ്റുമാനൂരിലെത്തുന്ന അയ്യപ്പ ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്നും യോ ഗം ആവശ്യപ്പെട്ടു. ഗ്രാഷ്യസ് പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി ഉദ്ഘാടനം ചെയ്തു. അഖിൽ പിള്ള, ഹരികു മാർ, ഗോപൻ പാടകശേരി എന്നിവർ […]
Read more

2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ ഡയഫ്രാഗ്മാറ്റിക് ഹെർണിയ പരിഹരിച്ചു

കോട്ടയം: നവജാത ശിശുക്കളുടെ ശസ്ത്രക്രിയാ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായി കോട്ടയത്തെ കാരിത്താസ് മാതാ ആശുപത്രി. വെറും 2.3 കിലോഗ്രാം മാത്രം ഭാരമുള്ള പ്രീടേം ശിശുവിൽ അപൂർവവും അതിസങ്കീർണ്ണവുമായ ‘തോറാക്കോസ്‌കോപിക് ജന്മനാ ഡയഫ്രാഗ്മാറ്റിക് ഹെർണിയ’ (CDH) താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (മിനിമലി ഇൻവേസീവ്) വിജയകരമായി പരിഹരിച്ചു. ഇത്രയും കുറഞ്ഞ ഭാരമുള്ള കുഞ്ഞിൽ വലിയ മുറിവുകൾ ഒഴിവാക്കിയുള്ള ഈ ശസ്ത്രക്രിയ ഇന്ത്യൻ മെഡിക്കൽ രംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്. ശ്വാസകോശത്തിന്റെ വളർച്ചയെയും പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയാണ് ഡയഫ്രാഗ്മാറ്റിക് ഹെർണിയ. […]
Read more

ലോകാരോഗ്യ സംഘടനയുടെ (WHO) പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

കോട്ടയം: ആരോഗ്യമേഖലയിൽ ഒരു സുപ്രധാന കാൽവെപ്പായി, ലോകാരോഗ്യ സംഘടനയുടെ (WHO) പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് പാട്രൺ മാർ മാത്യു മൂലക്കാട്ട് റിബൺ മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത്, ലോകാരോഗ്യ സംഘടനയുടെ ദേശീയ പ്രൊഫഷണൽ ഓഫീസർ ഡോ. രഞ്ജനി രാമചന്ദ്രൻ, 4 ബേസ്കെയർ പ്രിസിഷൻ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. ഗിരിധരൻ പെരിയസ്വാമി എന്നിവർ ചടങ്ങിൽ […]
Read more

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 9, 10, 11 വാർഡുകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആരംഭിക്കുന്ന ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പുന്നത്തുറ കാട്ടോടുള്ള കവലയിൽ വെച്ച് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും. കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് അറിയിച്ചു. ജനാധിപത്യ വിശ്വാസികളായ എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഓഫീസ് തുറക്കുന്നത്.
Read more

ഒളോക്കരി-കൊടുവത്ര നടപ്പാത തകർന്നു; പ്രദേശവാസികൾ പ്രതിസന്ധിയിൽ

കോട്ടയം : ഒളോക്കരി, കൊടുവത്ര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഏക ആശ്രയമായിരുന്ന നടപ്പാലം തകർന്നതോടെ പ്രദേശവാസികളും കർഷകരും കടുത്ത ദുരിതത്തിലായി. 30 വർഷത്തിലേറെ പഴക്കമുള്ള ഈ പാലം തകർന്നതിനെ തുടർന്ന് കാൽനടയായും വള്ളത്തിലും യാത്ര ചെയ്യാനാവാതെ നാട്ടുകാർ വലയുകയാണ്. ഒളോക്കരി, കൊടുവത്ര പാടങ്ങളിലെ കർഷകർക്ക് കൃഷിയാവശ്യങ്ങൾക്കായി സാധനങ്ങൾ വള്ളത്തിൽ കൊണ്ടുപോകുന്നതിനും നിലവിൽ സാധിക്കാത്ത സ്ഥിതിയാണ്. തകർന്ന പാലം പ്രദേശത്തെ സാധാരണ ജീവിതത്തെയും കാർഷികവൃത്തികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, എത്രയും പെട്ടെന്ന് പുതിയ പാലം നിർമ്മിച്ചു നൽകണമെന്നാണ് […]
Read more

കുമരകത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി കുമരകം പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിൽ 13 വാർഡുകളിലാണ് കോൺഗ്രസ് നേരിട്ട് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് കുമരകം ഡിവിഷനിൽ അഡ്വ. അലൻ കുറിയാക്കോസ് മാത്യുവും കവണാറ്റിൻകര ഡിവിഷനിൽ അഡ്വ. വിഷ്ണു മണിയും സ്ഥാനാർത്ഥികളാകും. പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികൾ: വാർഡ് 1- മായാ ഷിബു, വാർഡ് 4- സലീമ ശിവാത്മജൻ, വാർഡ് 7- ഇ.എസ്. ഷീലമ്മ, വാർഡ് 8- പി.കെ. മനോഹരൻ, വാർഡ് […]
Read more

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഭീഷണി ഒഴിഞ്ഞു; കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി

കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഏറെക്കാലമായി അപകട ഭീഷണി ഉയർത്തി നിന്നിരുന്ന കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി. സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ബസുകൾക്കും ഒരുപോലെ ഭീഷണിയായിരുന്ന ശിഖരങ്ങളാണ് ഇപ്പോൾ നീക്കം ചെയ്തത്. മരം വീഴാനുള്ള സാധ്യതയും മഴക്കാലത്ത് ശിഖരങ്ങൾ ഒടിഞ്ഞ് വീഴാനുള്ള അപകട സാധ്യതയും കണക്കിലെടുത്ത് യാത്രക്കാർ ഉൾപ്പെടെയുള്ളവർ പലതവണ പരാതി നൽകിയിരുന്നു. സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന ഭാഗത്തേക്ക് തന്നെയായിരുന്നു മരച്ചില്ലകൾ കൂടുതലായി വളർന്നു നിന്നിരുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ശിഖരങ്ങൾ വെട്ടിമാറ്റിയത്. […]
Read more

ആർ. നാരായണൻ എക്സലൻസ് അവാർഡ്; കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന്

കോട്ടയം: വിദ്യാഭ്യാസ മികവിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് എട്ടാമത് കെ.ആർ. നാരായണൻ എക്സലൻസ് അവാർഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന് ലഭിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. സ്കൂളിന് എക്സലൻസ് അവാർഡ് സമ്മാനിച്ചു. വിദ്യാർഥികളുടെ സമഗ്ര വളർച്ചയ്ക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുമായി സ്കൂൾ ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ചടങ്ങിൽ വെച്ച് പ്രത്യേകം പ്രശംസിച്ചു. പ്രിൻസിപ്പൽ റവറൻ്റ് സിസ്റ്റർ ലിസി .സെബാസ്റ്റ്യനെ ആദരിക്കുകയും ചെയ്തു.കെ.ആർ. നാരായണൻ എക്സലൻസ് അവാർഡ് നേടിയതിലൂടെ കട്ടച്ചിറ മേരി മൗണ്ട് സ്കൂൾ വിദ്യാഭ്യാസ […]
Read more

Recent News

Advertisement
WhiteswanTV Footer