Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FloodAlert

മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച; ചൈനയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് നേപ്പാൾ

കാഠ്മണ്ഡു:മിന്നൽ പ്രളയത്തിന് മുന്നോടിയായി കൃത്യമായ അപകട മുന്നറിയിപ്പ് നൽകണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി നേപ്പാൾ ഉദ്യോഗസ്ഥർ. എന്നാൽ വൻ ദുരന്തത്തിന് കാരണമായ ഹിമപാതത്തെക്കുറിച്ചടക്കം ആവശ്യമായ വിവരങ്ങളൊന്നും ചൈനയിൽനിന്ന് ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് 27ന് കാഠ്മണ്ഡുവിൽ നേപ്പാളിലെയും ചൈനയിലെയും, ടിബറ്റ് മേഖലയിലുൾപ്പെടെ, ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത യോഗം നടന്നിരുന്നു. ഹിമാലയത്തിലെ തടാകങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക, പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി നിരീക്ഷിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങളിൽ യോഗത്തിൽ ധാരണയിലെത്തിയിരുന്നു. നദികളിലെ ജലനിരപ്പും […]
Read more

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു; ഇളതുരുത്ത് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

തൃശ്ശൂർ: ജില്ലയിൽ മഴ ശക്തമായതോടെ കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയർന്നു. പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നതായി അധികൃതർ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുകയാണ്. ഇതോടെ റെഗുലേറ്ററിന് താഴെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും സമീപത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. […]
Read more

ശക്തമായ മഴ: ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; 2 പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ പല ജില്ലകളിലും വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇടുക്കി അടൂര്‍മല ദേവീക്ഷേത്രത്തിന് സമീപം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് സുമതി മരിച്ചത്. ഭര്‍ത്താവും മകനും രക്ഷപ്പെട്ടു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ കാരണം രാത്രിയിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിച്ചിലില്‍ കാണാതായ വൈക്കം […]
Read more

പ്രളയക്കെടുതിയില്‍ മുങ്ങി അസമും ഗുജറാത്തും

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിലും ഗുജറാത്തിലും പ്രളയ സാഹചര്യം ഗുരുതരമായി. അസമിൽ ഇതുവരെ 47 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 7.21 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേരാണ് മരിച്ചത്. അസമിലെ 11 ജില്ലകൾ പ്രളയക്കെടുതി നേരിടുകയാണ്. പലയിടത്തും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ഒന്നര ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചതായാണ് കണക്ക്. 540-ഓളം മൃഗങ്ങളും 500-ലധികം പക്ഷികളും ചത്തതായി അധികൃതർ അറിയിച്ചു. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix