Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: health care

വീട്ടില്‍ പട്ടിയുണ്ടോ? നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത!

പട്ടികളേയും പൂച്ചകളേയും കിളികളേയുമെല്ലാം വീട്ടില്‍ വളര്‍ത്തുന്ന ധാരാളം പേരുണ്ട്. അവര്‍ക്കിതാ, പ്രത്യേകിച്ച് പട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇവര്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യവും മാനസികാരോഗ്യവും ഉണ്ടാകുമെന്നും പ്രായമായാലും നല്ല സൂക്ഷ്മതയോടെ ഇരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കാനഡ ടൊറന്റോ സര്‍വകലാശാലയിലെ കരോളിന്‍ ജെ. ക്രാമറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ പഠനത്തിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ 38 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ 10 നിരീക്ഷണ പഠനങ്ങളുടെ ഡേറ്റയാണ് ഇതിന് ഉപയോഗിച്ചത്. പല കാരണങ്ങള്‍ കൊണ്ടുള്ള അകാല മരണത്തിന്റെ […]
Read more

6 മണിക്കൂറില്‍ താഴെയാണോ ഉറക്കം? നിര്‍ബന്ധമായും ഇത് വായിക്കണം

ഇന്ന് തിരക്കുള്ള ജീവിതം നയിക്കുന്ന പലരും രാത്രി 4-5 മണിക്കൂറുകള്‍ മാത്രമേ ഉറങ്ങാറുള്ളൂ. റീല്‍സ് നോക്കി കിടന്ന് ഉറക്കം കളയുന്നവരുമുണ്ട്. ഈ ശീലം തലച്ചോറിനെ വളരെ മോശമായി ബാധിക്കും. പഠനങ്ങള്‍ അനുസരിച്ച് രണ്ടാഴ്ച തുടര്‍ച്ചയായി 6 മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ തലച്ചോറ് 24 മുതല്‍ 48 മണിക്കൂര്‍ വരെ ഉറങ്ങാതിരിക്കുന്ന ഒരാളുടെ തലച്ചോറിന് സമാനമാണ്. 7-8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണം. ഉറക്കം കുറയുമ്പോള്‍ ശ്രദ്ധയും കുറയുന്നു. തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് […]
Read more

രാവിലെയുള്ള ഈ ശീലങ്ങള്‍ ആരോഗ്യം തകര്‍ക്കും

എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്നത് രാവിലെ എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാല്‍ രാത്രിമുഴുവന്‍ വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്ത് ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകും. കോഫിയിലെ കഫീന്‍ പണിതരും. അതിനാല്‍ എഴുന്നേറ്റയുടന്‍ ശുദ്ധമായ വെള്ളം കുടിക്കുന്നത് ഊര്‍ജം പകരുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. കണ്ണ് തുറക്കുമ്പോള്‍ തന്നെ ഫോണ്‍ നോക്കുന്നത് എഴുന്നേറ്റയുടന്‍ ഫോണ്‍ നോക്കുന്നത് മസ്തിഷ്‌കത്തിന് അത്ര നല്ലതല്ല. മൊബൈല്‍ ഫോണില്‍ നിന്നുള്ള പലകാഴ്ചകളും വിവരങ്ങളുമൊക്കെ സമ്മര്‍ദം വര്‍ധിപ്പിക്കുകയും അമിത ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യും. ഒരു പതിനഞ്ച് […]
Read more

ഈ ശീലം നിങ്ങളുടെ തലച്ചോറിനേയും നശിപ്പിക്കും; പുതിയ പഠനം പറയുന്നത്….

നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടോ? എങ്കിലിത് വായിക്കണം. ശ്വാസകോശത്തിനും ഹൃദയത്തിനും ചര്‍മ്മത്തിനും മാത്രമല്ല, തലച്ചോറിനും പുകവലി ദോഷമാണെന്ന് പുതിയ പഠനം. തലച്ചോറിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനത്തില്‍ പറയുന്നു. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോര്‍ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോര്‍ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നു. പുകവലിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും […]
Read more

കുമരകം ആശുപത്രിയിൽ ഇനി രാത്രിയിലും ഡോക്ടർ; ഫാർമസി ഇല്ലാത്തത് തിരിച്ചടിയാകുന്നു

കോട്ടയം: പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ രാത്രികാല ഡോക്ടറുടെ സേവനം പുനരാരംഭിക്കുന്നു. ആറ് മാസത്തേക്കാണ് പുതിയ ഡോക്ടറെ നിയമിച്ചിരിക്കുന്നത്. സേവനം തുടരുന്നതിനായി നിലവിലെ ഡോക്ടർക്ക് കാലാവധി നീട്ടി നൽകുകയോ അല്ലെങ്കിൽ പുതിയ ഇൻ്റർവ്യൂ വഴി നിയമനം നടത്തുകയോ ചെയ്യുമെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൻ കരീമഠം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പ്രത്യേക പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നേരത്തെ രാത്രികാല സേവനം നിലച്ചിരുന്നത്. ഡോക്ടറുടെ നിയമനം നടന്നുവെങ്കിലും […]
Read more

കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം പുനരാരംഭിക്കുന്നു; മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി

കോട്ടയം: വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ തടസ്സപ്പെട്ടിരുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 17 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെയും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെയും സംയുക്ത സന്ദർശനത്തെയും തുടർന്ന് നടന്ന ചർച്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.20 കോടി രൂപയുടെ നിർമ്മാണമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം മുടങ്ങിയിരുന്നത്. പ്രശ്നപരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ നിർമ്മിതി […]
Read more

പ്രാദേശിക മധ്യമ പ്രവർത്തകർക്ക് ചികിത്സാ ആനുകൂല്യം

കോഴിക്കോട്: സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ അംഗങ്ങളായ മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിശോധനകൾക്കുംകൺസൾട്ടേഷൻ ഫീസിലും, ഹെൽത്ത്‌ ചെക്കപ്പുകൾക്കും, കിടത്തി ചികിത്സക്കും പ്രത്യേക ഇളവുകൾ അനുവദിക്കുന്ന പദ്ധതിക്ക് ഔപചാരിക തുടക്കമായി.സ്റ്റാർ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരിയും, ഐ.ആർ.എം.യു ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാറും എം.ഒ. യുവിൽ ഒപ്പുവെച്ചു. സ്റ്റാർ കെയർ ഹോസ്പിറ്റൽ കോൺഫ്രൻസ് ഹാളിൽ നടന്ന ലോഞ്ചിങ്ങ് ഫങ്‌ഷ നിൽ ഐ.ആർ.എം.യു കോഴിക്കോട് ജില്ലാ […]
Read more

നാലര വയസ്സുകാരിയുടെ ചികിത്സ മുടങ്ങില്ല; സുമനസ്സുകളുടെ കൂട്ടായ്മയിൽ ആവശ്യമായ പണം കണ്ടെത്തി

കോഴിക്കോട്: സുമനസ്സുകളുടെ കൂട്ടായ്മയിൽ നാലര വയസ്സുകാരിക്ക് ചികിത്സ സഹായം. നന്മണ്ട കൂളിപ്പൊയിൽ ഒറുവിൽ രഞ്ജിമയുടെയും പ്രബീഷിൻ്റെയും മകളായ നാലരവയസ്സുകാരി അലംകൃത പി.രഞ്ജന്റെ ചികിത്സയ്ക്കാണ് നാട്ടുകാർ ഒരുമിച്ചത്. ചികിത്സയ്ക്ക് ആവിശ്യമായ 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയതിനാൽ അക്കൗണ്ട് ക്ലോസ് ചെയ്തു. ആയിരത്തോളം പേർ അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് ഫണ്ട് സമാഹരണം നടത്തിയത്. ഭൂരിഭാഗവും ഗൂഗിൾ പേ, ഓൺലൈൻ ട്രാൻസാക്ഷൻ എന്നിവയിലൂടെയാണ് തുക ലഭിച്ചത്. വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 7 ലക്ഷം […]
Read more

കുന്നത്ത് ഹെൽത്ത് കെയർ ഉദ്ഘാടനം ചെയ്തു

പാലക്കാട്: കോട്ടായി മേജാർ റോഡിൽ പുതുതായി ആരംഭിച്ച കുന്നത്ത് ഹെൽത്ത് കെയർ സ്ഥാപനം പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികൾക്ക് ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽത്ത് കെയർ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ രംഗത്തെ വിദഗ്ധരും പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. സാധാരണ ചികിത്സകൾക്ക് പുറമെ, രോഗനിർണയ സേവനങ്ങളും മറ്റ് ആരോഗ്യപരമായ സൗകര്യങ്ങളും കുന്നത്ത് ഹെൽത്ത് കെയറിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കോട്ടായിയും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് […]
Read more

യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള മുഴയാണ് രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കിയത്. 25കാരിയുടെ വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix