കനത്ത മഴ; ആറന്മുളയിൽ പ്രളയസമാന സാഹചര്യം, ക്ഷേത്ര പരിസരത്ത് വെള്ളം കയറി
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യം. പ്രദേശത്ത് പ്രളയസമാനമായ അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആറന്മുള ക്ഷേത്ര പരിസരത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ മുട്ടിന് മുകളിൽ മുകളിൽ വെള്ളമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി.സി. വിഷ്ണുനാഥ് ആറന്മുളയിലെത്തി. ആറന്മുള എംഎൽഎ അബിൻ വർക്കിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനവും ആരംഭിച്ചു. വെള്ളം ഉയരുന്നതിനനുസരിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് […]
Read more