Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

കണ്ടന്റ് ക്രിയേറ്റർമാരുടെ രാജ്യമായി ഇന്ത്യ; യുട്യൂബ് നല്‍കിയത് 21,000 കോടി

ഇന്ത്യൻ ക്രിയേറ്റർമാർക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യൂട്യൂബ് നൽകിയത് 21,000 കോടി രൂപ. യൂട്യൂബ് സിഇഒ നീൽ മോഹൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ക്രിയേറ്റർമാരെ പിന്തുണയ്ക്കാനും അവരുടെ ഭാവി വളർച്ച ഉറപ്പാക്കുന്നതിനുമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 850 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ടന്റ് ക്രിയേറ്റർമാരാൽ നിറഞ്ഞ ഒരു രാജ്യമായി ഇന്ത്യ വളർന്നുവരുന്നുവെന്നും കഴിഞ്ഞ വർഷം ഇന്ത്യയിൽ 10 കോടിയിലധികം ചാനലുകൾ കണ്ടന്റ് അപ്‌ലോഡ് ചെയ്‌തുവെന്നും അതിൽ 15,000-ത്തിലധികം […]
Read more

ഗോവയിൽ ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു

പനാജി: ഗോവയിലെ ഷിര്‍ഗാവോയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം ഉണ്ടായത്. വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോയിലുള്ള ലയ്‌റായി ദേവി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താല്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറുപേര്‍ക്ക് […]
Read more

കേദാർനാഥ് ക്ഷേത്രം തുറന്നു; ആദ്യദിനം 12,000 ഭക്തർ ദർശനം നടത്തി

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം തീർഥാടനത്തിനായി വെള്ളിയാഴ്ച തുറന്നു. ഏകദേശം 12,000-ത്തോളം ഭക്തർ ആദ്യദിവസം ക്ഷേത്രത്തിലെത്തി. 11,000 അടി ഉയരത്തിലുള്ള ക്ഷേത്രത്തിന്റെ പ്രവേശനകവാടം രാവിലെ ഏഴോടെ തീർഥാടകർക്കായി തുറന്നെന്ന് ബദരിനാഥ്-കേദാർനാഥ് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ആദ്യദിനം കേദാർനാഥിൽ ദർശനംനടത്തി. ‘ചാർ ധാം’ യാത്രയിലെ നാലുക്ഷേത്രങ്ങളിലൊന്നാണ് ശിവക്ഷേത്രമായ കേദാർനാഥ്. ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 30-ന് തുറന്നിരുന്നു. ബദരിനാഥ് ക്ഷേത്രം മേയ് നാലിന് തുറക്കും. മഞ്ഞുകാലത്ത് നാലുക്ഷേത്രങ്ങളും ആറുമാസത്തേക്ക് അടച്ചിടാറുണ്ട്. ഈ വർഷം ഇതുവരെ […]
Read more

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച് കർണാടക; 62.34 ശതമാനം വിജയം

ബെംഗളൂരു: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച് കർണാടക. കർണാടക സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പയാണ് ബെംഗളൂരുവിലെ കെഎസ്ഇഎബി ഓഫീസിൽ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തിയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റായ karresults.nic.in ൽ നിന്ന് മാർക്ക് ലിസ്റ്റ് ലഭിക്കും. കഴിഞ്ഞ വർഷം 53 ശതമാനം ആയിരുന്നു വിജയം. മാർച്ച് 21 മുതൽ ഏപ്രിൽ 4 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. […]
Read more

ഒടുവിൽ വാഗാ അതിർത്തി തുറന്ന് പാക്കിസ്ഥാൻ

അട്ടാരി- വാഗാ അതിർത്തിയിൽ കുടുങ്ങിക്കിടന്ന പൗരന്മാർക്കായി ഒടുവിൽ പാക്കിസ്ഥാൻ വാതിൽ തുറന്നു. അതിർത്തിയിൽ ഇന്നലെ മുതൽ കുടുങ്ങി കിടന്ന സ്വന്തം പൗരന്മാരെ പാക്കിസ്ഥാൻ തിരികെ കൊണ്ടുപോയി. വലിയ പ്രതിഷേധങ്ങൾ അതിർത്തി തുറക്കാത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. യാതൊരു വിശദീകരണവും നൽകാതെയാണ് ഇന്നലെ സ്വന്തം പൗരൻമാരെ പാക്കിസ്ഥാൻ തടഞ്ഞത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പാക് പൗരൻമാരെ മടങ്ങാൻ ഇന്ത്യ അനുവദിച്ചപ്പോഴാണ് പാക്കിസ്ഥാന്റെ ഈ സമീപനം. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഹ്രസ്വകാല വിസയിലുള്ള എല്ലാ പാക്കിസ്ഥാൻ […]
Read more

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; സിബിഎസ്ഇ ബോര്‍ഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

ദില്ലി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോര്‍ഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയില്‍ പ്രചാരണമുണ്ടായതിനെ തുടര്‍ന്നാണ് വിശദീകരണം. വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാനും ബോര്‍ഡ് നിര്‍ദേശം നല്‍കി.
Read more

ഇനി മുതൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ കയറാനാകില്ല

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ ഇനി മുതൽ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ജനറല്‍ (റിസര്‍വ് ചെയ്യാത്ത) കമ്പാര്‍ട്ടുമെന്റുകളില്‍ മാത്രമേ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മേയ് 1 മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വന്നു. റിസര്‍വ് ചെയ്ത സ്ലീപ്പര്‍ – എസി കോച്ചുകളില്‍ വെയിറ്റിംഗ് ടിക്കറ്റുകളുമായി കയറുന്ന യാത്രക്കാര്‍ക്ക് റെയില്‍വെ പിഴ ഈടാക്കും. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് റെയിൽവേയുടെ പുതിയ നടപടി. ഇതുകൂടാതെ മുന്‍കൂട്ടിയുള്ള […]
Read more

കശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം

ശ്രീന​ഗർ: കശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. തുടർച്ചയായി എട്ടാം ദിനമാണ് പ്രകോപനമില്ലാതെ തന്നെ പാകിസ്താൻ സൈന്യം വെടിയുതിർക്കുന്നത്. ബാരാമുള്ള, കുപ്‍വാര, പൂഞ്ച്, നൌഷാര, അഖ്നൂർ എന്നിവിടങ്ങളിലാണ് പാകിസ്താൻ വെടിവയ്പ്പുണ്ടായത്. അതേസമയം പാക് വെടിവെപ്പിന് തൊട്ടുപിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയന്ത്രണ രേഖയിൽ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഉറി, അഖ്നുർ, കുപ് വാര എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പാക്ക് പ്രകോപനം ഉണ്ടായിരുന്നത്.
Read more

എട്ടാം ദിവസവും അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പ്; പ്രകോപനത്തില്‍ തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് സൈന്യം വെടിയുതിര്‍ത്തു. തുടര്‍ച്ചയായി എട്ടാം ദിവസമാണു യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ക്കുന്നത്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, നൗരേഷ്, അഖ്‌നൂര്‍ പ്രദേശങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായി അധികൃതര്‍ അറിയിച്ചു. വെടിവെയ്പ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുടെ പിന്തുണ സ്ഥിരീകരിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആക്രമണത്തിനു മറുപടിയായി കടുത്ത നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. സിന്ധു […]
Read more

വാഗാ അതിർത്തി അടച്ച് പാകിസ്താൻ

ന്യൂഡൽഹി: വാഗാ അതിർത്തി അടച്ച് പാകിസ്താൻ. പഹൽ​ഗാമം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും സ്വീകരിച്ച നിയന്ത്രണങ്ങളുടെ ഭാ​ഗമായിരുന്നു നടപടി. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല. അതേസമയം, ഏപ്രിൽ 30-നകം രാജ്യം വിടണമെന്ന പാക് പൗരന്മാർക്ക് നൽകിയ ഉത്തരവിൽ ഇന്ത്യ ഇളവുവരുത്തിയിട്ടുണ്ട്. പാകിസ്താനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിർത്തും. സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
Read more
Advertisement
WhiteswanTV Footer