Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ: വസീം ജാഫർ

അഹമ്മദാബാദ്: ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് ചെന്നൈയുടെ പോരാട്ടം. മത്സരത്തിന് മുൻപ് നായകൻ റുതുരാജ് ഗെഗ്‌ക്‌വാദിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. പവർപ്ലേയിൽ റൺസ് കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്തവും ഓപ്പണിംഗ് പങ്കാളിയായ സഞ്ജു സാംസണിന് മാത്രം വിട്ടുകൊടുക്കാതെ, നായകൻ എന്ന നിലയിൽ ഗെയ്ക്വാദ് കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്നാണ് ജാഫർ പറഞ്ഞത്. ഗെയ്ക്‌വാദ് റൺസ് കണ്ടെത്താനുള്ള ആവേശം […]
Read more

അടുത്ത 20 വര്‍ഷം കൂടി ബിജെപി തന്നെ ഭരിക്കും, കോണ്‍ഗ്രസ് മറന്നേക്ക്; ആക്‌സിസ് മൈ ഇന്ത്യ മേധാവി

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം അടുത്ത 20 വര്‍ഷത്തോളമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന കമ്പനിയായ ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. 2014ലാണ് രാജ്യത്ത് ബിജെപിയുടെ ഭരണം ആരംഭിച്ചത്. ബിജെപിയുടെ നിലവിലെ രാഷ്ട്രീയ മേധാവിത്വത്തിന്റെ കാലഘട്ടം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ഭരണമികവില്‍ കാര്യമായ വീഴ്ചകള്‍ സംഭവിക്കാത്തിടത്തോളം കാലം അവരുടെ സ്ഥാനം സുരക്ഷിതമായിരിക്കും. പണ്ട് കോണ്‍ഗ്രസ് ആസ്വദിച്ചിരുന്ന ദീര്‍ഘകാല രാഷ്ട്രീയ മേധാവിത്വവുമായി ഇതിനെ ഉപമിച്ച ഗുപ്ത, ഇന്ത്യന്‍ രാഷ്ട്രീയം […]
Read more

അമ്മയ്ക്കുവേണ്ടി; ആഘോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

രാജസ്ഥാൻ റോയസിന്റെ താരമായ പതിനഞ്ചുവയസ്സുകാരന്റെ പ്രകടനം കണ്ടുള്ള അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് ശേഷം വൈഭവ് സൂര്യവംശി വ്യത്യസ്‍തമായ ആഘോഷ പ്രകടനം നടത്തിയിരുന്നു. അതിനെ പറ്റി പിന്നീട് ചോദ്യങ്ങൾ ഉയർന്നെങ്കിലും അത് വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എന്നാൽ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈഭവ്. രണ്ട് കൈയിലെയും വിരലുകള്‍ ചേര്‍ത്തുവെച്ച് ഇംഗ്ലീഷിലെ എ എന്ന അക്ഷരമാണ് സൂര്യവംശി ഉയര്‍ത്തിക്കാണിച്ചിരുന്നത്. താരത്തിന്റെ ആഘോഷരഹസ്യം അറിയാന്‍ തിടുക്കത്തിലായ ക്രിക്കറ്റ് പ്രേമികള്‍ […]
Read more

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മരിച്ചയാൾ ജീവനോടെ തിരിച്ചെത്തി

റാഞ്ചി: ജാർഖണ്ഡിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. 45-കാരനായ വിശ്രാം മുണ്ടയാണ് തിരിച്ചെത്തിയത്. മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു മൃതദേഹം കണ്ടെടുത്തു. വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ മൃതദേഹം വിശ്രാം മുണ്ടയുടേതാണെന്ന് തെറ്റിദ്ധരിച്ചു. മൃതദേഹത്തിന്റെ ഉയരവും ശരീരപ്രകൃതിയും […]
Read more

ചുട്ട് പൊള്ളുന്നു; രാവിലെ 10 മണി ആകുമ്പോഴേയ്ക്കും അടച്ചുപൂട്ടുന്ന ഒരു ജില്ല

ലക്‌നൗ: ഉത്തർപ്രദേശിലെ ബാന്ദ ജില്ല ചൂട് താങ്ങാനാകാതെ കുഴഞ്ഞു പോകുകയാണ്. രാവിലെ 10 മണിയോടെ പ്രദേശവാസികൾ കൂടുതൽ ചൂട് താങ്ങാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങുന്നില്ല. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 48.2 ഡിഗ്രി സെൽഷ്യസ് താപനില പുതിയ റെക്കോർഡ് ആയിട്ടുണ്ട്. ബാന്ദയിലെ വ്യാപാരവും പൊതുജീവിതവും രാവിലെ പത്തുമണിയോടെ മുഴുവനായും നിര്‍ത്തപ്പെടുന്നു. നേരത്തെ രാജസ്ഥാനിലെ ജയ്‌സാൽമീർ ചൂടിന് പ്രശസ്തമായിരുന്ന പോലെ, ഇപ്പോൾ ബാന്ദ അതേ സ്ഥാനത്ത് എത്തിച്ചേർന്നു.അതിനാൽ തന്നെ രാവിലെ പത്തുമണിയാകുമ്പോഴേക്കും ജില്ലയിലെ വഴിയോരങ്ങളും നഗരങ്ങളുമെല്ലാം വിജനമാകും. പ്രകൃതിദത്ത വ്യവസ്ഥകൾ […]
Read more

ഡല്‍ഹിയില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു;സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു

ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു. അമാനുള്ള ഖുറേഷി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ, ജീവന്‍ രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read more

ലിഫ്റ്റില്‍ കുടുങ്ങി പൂനെയില്‍ 7 വയസുകാരന് ദാരുണാന്ത്യം

പൂനെ: പൂനെയിലെ ഷിൻഹാഗഡ് റോഡ് ഏരിയയിലെ നിമ്പാജിനഗറിലുള്ള റിഡ്ഡി സിദ്ദി അപ്പാർട്ട്മെന്റിലെ ലിഫ്റ്റ് അപകടത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുട്ടി ഹൗസിങ് സൊസൈറ്റിയുടെ പരിസരത്ത് കളിക്കുകയായിരുന്നു. തുടർന്ന് ലിഫ്റ്റിൽ കയറി ഒരു ബട്ടൺ അമർത്തി. മൂന്നാം നിലയിൽ എത്തിയപ്പോൾ തടസ്സമുണ്ടായി ലിഫ്റ്റിൽ കുട്ടി കുടുങ്ങുകയായിരുന്നു. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ രാത്രി 11.30 ന് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം ആരംഭിച്ചു. ലിഫ്റ്റ് തുറന്നപ്പോൾ കുട്ടി ബോധരഹിതനായിരുന്നു. ഉടൻ ആശുപത്രിയിൽ […]
Read more

ക്ഷേത്രങ്ങളിലെ സ്വര്‍ണം പണമാക്കുന്നു; പ്രചരണങ്ങള്‍ക്ക് വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ക്ഷേത്ര ട്രസ്റ്റുകളുടെയും മറ്റ് മതസ്ഥാപനങ്ങളുടെയും കൈവശമുള്ള സ്വര്‍ണ്ണം കേന്ദ്ര സര്‍ക്കാര്‍ പണമാക്കാന്‍ പദ്ധതിയിടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം. ക്ഷേത്ര സ്വര്‍ണ്ണം പണമാക്കാനുള്ള യാതൊരു നിര്‍ദ്ദേശത്തിനും അനുമതി നല്‍കിയിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴിയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടത്. ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണ്ണം സര്‍ക്കാര്‍ നടത്തുന്ന പണമാക്കല്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നേക്കാമെന്ന് സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വ്യാപകമായി […]
Read more

കാണാതായ പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍

ലുധിയാന: പഞ്ചാബി ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇന്ദര്‍ കൗറിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയിലെ കനാലില്‍ നിന്നാണ് കണ്ടെത്തിയത്. 29 വയസ്സായിരുന്നു. മെയ് 13മുതല്‍ യുവതിയെ കാണാതായിരുന്നു. വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ കൗറിനെ സുഖ്‌വീന്ദര്‍ സിങ്ങെന്നയാള്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. കൗര്‍ സുഖ്‌വീന്ദറിന്റെ വിവാഹവാഗ്ദാനം നിരാകരിച്ചിരുന്നു. ഇയാളാണ് കൊലയ്ക്ക് പിന്നിലെന്നും കുടുബത്തിന്റെ ആരോപണം. അതേസമയം കൊലപാതകം ആസൂത്രണം ചെയ്ത ശേഷം സുഖ്‌വീന്ദര്‍ കാനഡയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രീതം സിങ്ങിനെയും […]
Read more

ട്രെയിനിലെ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഛപ്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിന്റെ എസ് വൺ സ്ലീപ്പർ കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ സ്റ്റേഷനിലെത്തിയതിന് പിന്നാലെ ശുചീകരണത്തിനായി കോച്ചിൽ കയറിയ തൊഴിലാളിയാണ് ഒരു ബർത്തിന്റെ താഴെ സംശയാസ്പദമായി കിടന്നിരുന്ന ലോഹപ്പെട്ടിയും ബാഗും ശ്രദ്ധിച്ചത്. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്ന പെട്ടിയെക്കുറിച്ച് വിവരം ലഭിച്ചതോടെ റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. പെട്ടി തുറന്നപ്പോഴാണ് […]
Read more
Advertisement
WhiteswanTV Footer