Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഏകദിന ടീമിലില്ല

മുംബൈ: അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനും ഏകദിന പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കുമ്പോൾ സഞ്ജു സാംസണെ ഏകദിന ടീമിൽ നിന്ന് തഴഞ്ഞു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിസിസിഐ സീനിയര്‍ സെലക്‌ഷന്‍ കമ്മിറ്റി യോഗമാണ് ടീമുകളെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ വീണ്ടും ഒഴിവാക്കി. ജസ്‌പ്രീത് ബുമ്രയ്ക്ക് ഇരു ടീമിലും വിശ്രമം അനുവദിച്ചു. ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ […]
Read more

കറൻസി കൂമ്പാര വീഡിയോ വൈറൽ; ത്രിപുരയിൽ പൊലീസ് ദമ്പതികൾ അറസ്റ്റിൽ

അഗർത്തല: മുറിക്കുള്ളിൽ കൂറ്റൻ തോതിൽ കറൻസി നോട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ത്രിപുരയിൽ സുരക്ഷാ ഉദ്യോഗസ്ഥരായ ദമ്പതികൾ അറസ്റ്റിൽ. അഗർത്തല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ മേനക ദേബ്ബർമയെയും ഭർത്താവും ത്രിപുര സ്റ്റേറ്റ് റൈഫിൾസ് 14-ാം ബറ്റാലിയൻ ജവാനുമായ അജിത് ദേബ്ബർമയെയുമാണ് പൊലീസ് പിടികൂടിയത്. ധലായ് ജില്ലയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ദമ്പതികളുടെ പങ്ക് പുറത്തുവന്നത്. നിലത്ത് കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നതും അതിനരികിൽ വനിതാ കോൺസ്റ്റബിൾ ഇരിക്കുന്നതുമായ ദൃശ്യങ്ങളാണ് […]
Read more

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ബിസി ഖണ്ഡൂരി അന്തരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി, മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി (91) അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണവിവരം മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ മേജർ ജനറൽ പദവിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ‘ജനറൽ സാഹിബ്’ എന്നറിയപ്പെട്ടിരുന്ന ഖണ്ഡൂരി രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2007-ലാണ് […]
Read more

ഇനി ആ കളി നടക്കില്ല; ഹാന്‍ഡിലില്‍ രണ്ട് കയ്യും ഇല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും

ന്യൂഡല്‍ഹി: ഹാന്‍ഡിലില്‍ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങള്‍ ഓടിച്ചുള്ള അഭ്യാസം കാണിക്കുന്നവരെ ഇനി മുതല്‍ കാത്തിരിക്കുന്നത് മുട്ടന്‍ പണി. ഇത്തരം കൈവിട്ട കളികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇരുചക്ര വാഹനങ്ങളുടെ ഹാന്‍ഡിലില്‍ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാന്‍ഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിര്‍മാതാക്കള്‍ നിര്‍ബന്ധമായും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടി വരും. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്സ് കമ്മിറ്റിയാണ് (എഐഎസ്സി) ഇതിനുള്ള കരട് തയാറാക്കിയത്. വാഹനനിര്‍മാതാക്കളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ട്. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ […]
Read more

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി; പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോള്‍ വില 98.63 ആയി. ഡീസല്‍ വില 91.5 ആയി ഉയര്‍ന്നു. മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തം; അച്ഛനും മകളും വെന്തുമരിച്ചു

ഗാന്ധിനഗർ: ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു. രഞ്ജിത്പാർ സ്വദേശികളായ വല്ലഭായി സുവയും മകൾ ഹീരാൾബെൻ സുവയുമാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവയ്ക്ക് പരിക്കേറ്റെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബത്തോടൊപ്പം സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിൽ ഉണ്ടായ ഷോർട്ട് സർക്കീട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ പെട്ടെന്ന് തീ പടർന്ന് വാഹനത്തിനുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് കാറിന്റെ സെൻട്രൽ ലോക്കിങ് സംവിധാനം തകരാറിലായതോടെ ഡോറുകൾ […]
Read more

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ; ഡിസൈൻ പുറത്തുവിട്ട് റെയിൽവേ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയ ആസ്ഥാനത്ത് ട്രെയിനിന്റെ ചിത്രം പ്രദർശിപ്പിച്ചത്. മുംബൈക്കും അഹമ്മദാബാദിനും ഇടയിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പ്രോജക്റ്റ് മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര, നഗർ ഹവേലി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ, താനെ, വിരാർ, ബോയിസാർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകൾ ഈ റൂട്ടിലുണ്ടാകും. […]
Read more

അവസാന ഹോം മാച്ചിന് മുമ്പ് ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് അവസാന ഹോം മാച്ചിന് ഇറങ്ങുന്നതിന് മുൻപ് കനത്ത തിരിച്ചടി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ്. ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു. പരിക്ക് മാറാത്തതും, മികച്ച ഫോമിലുള്ള ചെന്നൈ ടീമിന്‍റെ വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട എന്ന […]
Read more

മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരെ കുടുക്കി മിന്നൽ പണിമുടക്ക്

മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ ശമ്പള വർധനവ് ആവശ്യപ്പെട്ട് നടത്തിയ മിന്നൽ സമരത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞു. നിരവധി വിമാനങ്ങൾ വൈകുകയും യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിനകത്തും പുറത്തും കുടുങ്ങുകയും ചെയ്തു. മുംബൈയിൽ നിന്നുള്ള 15-ഓളം വിമാനങ്ങൾ 90 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദിൽ നിന്ന് മുംബൈയിൽ എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് വിമാനം ലാൻഡ് ചെയ്ത ശേഷം ഒരു മണിക്കൂറോളം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. വിമാനത്തിന്റെ വാതിൽ […]
Read more

ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക്, പ്ലേ ഓഫ് ആര് നേടും?

ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ പ്ലേ ഓഫിലേക്ക് ഏതൊക്കെ ടീമുകൾ എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ രണ്ടാം പകുതിയായിരുന്നു ഇത്തവണ ഐപിഎല്‍. ആദ്യപകുതിയിൽ വീണവര്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുകയൂം, കുതിച്ചവര്‍ കിതയ്ക്കുകയും ചെയ്ത കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. ഇനി മൂന്ന് സ്ഥാനങ്ങള്‍ അവശേഷിക്കുന്നു, അവസാന നാലില്‍ എത്തിപ്പെടാൻ ഏഴ് ടീമുകളും. 13 റൗണ്ടുകള്‍ക്കൊടുവില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ സംഘമായി നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വര്‍ഷത്തെ കാത്തിരിപ്പ് അഹമ്മദാബാദില്‍ അവസാനിപ്പിക്കുമ്പോള്‍ […]
Read more
Advertisement
WhiteswanTV Footer