Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

കിളിപോയി സിബിഎസ്ഇ വെബ്സൈറ്റ്; ഒരു ഉത്തരക്കടലാസിന് ചോദിച്ചത് 69,420 രൂപ

ന്യൂഡൽഹി: പ്ലസ്‌ടു പരീക്ഷയുടെ റിവാല്യുവേഷനു മുന്നോടിയായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ വിമർശനത്തിന് കാരണമായി. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാക്കാൻ അപേക്ഷ സമർപ്പിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ. അപേക്ഷാ ഫീസ് ഒരു വിഷയത്തിന് 100 രൂപയാണെന്ന് സിബിഎസ്ഇ നിബന്ധനകൾ വ്യക്തമാക്കുന്നെങ്കിലും, സോഷ്യൽ മീഡിയയിൽ വൻതുക, 8,000 മുതൽ 69,420 രൂപ വരെ ഫീസ് ചാർജ് ചെയ്യുന്നതായി പല സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് കോർ എന്നീ നാല് വിഷയങ്ങൾക്കുള്ള ഉത്തരക്കടലാസുകൾക്ക് ഒരു […]
Read more

പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി കുറയ്ക്കണം: കമൽഹാസൻ

ചെന്നൈ: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ രംഗത്ത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസലിനും ട്രെയിൻ, മെട്രോ, ബസ് നിരക്കുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നികുതികൾ കുറയ്ക്കണമെന്നും ചുമലിലേക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. രാജ്യസഭ എംപിയായ കമൽഹാസൻ വീഡിയോ സന്ദേശത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത് . ത്യാഗം പൗരന്മാരിൽനിന്ന് മാത്രം പ്രതീക്ഷിക്കരുത്. സർക്കാരുകളും സാമ്പത്തിക ഭാരം പങ്കിടണം. പ്രധാനമന്ത്രി മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണം, എന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് കൂടുതൽ […]
Read more

സുവേന്ദു സർക്കാരിൻ്റെ മതാടിസ്ഥാനത്തിലുള്ള ഉത്തരവുകൾക്കെതിരെ സിപിഐഎം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിൻ്റെ മതാടിസ്ഥാനത്തിലുള്ള നടപടികൾക്കെതിരെ സിപിഐഎം ശക്തമായ നിലപാട് സ്വീകരിച്ചു. മദ്രസകളിലും സ്കൂളുകളിലും ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് “വന്ദേ മാതരം” ആലപിക്കാൻ ഉത്തരവിട്ടത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് സിപിഐഎം തീരുമാനം. മതത്തെ പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തുമെന്ന് എന്ന് സിപിഐഎം നേതാവും മുൻ എംപിയുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യ വ്യക്തമാക്കി. കശാപ്പ് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെയും സിപിഐഎം ചോദ്യം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കശാപ്പ് നിയന്ത്രണം ഹിന്ദു-മുസ്ലിം […]
Read more

നീറ്റ് യുജി പരീക്ഷയിൽ മാറ്റത്തിന് കേന്ദ്ര സർക്കാർ; ഉയർന്ന പ്രായപരിധി വന്നേക്കും

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ അടുത്തവർഷം മുതൽ അടിമുടി മാറ്റങ്ങളോടെ നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. പരീക്ഷയിൽ ഉയർന്ന പ്രായപരിധി ഏർപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനൊപ്പം, ഒരു വിദ്യാർത്ഥി എത്ര തവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഏകീകൃത എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷയുടെ ആശയവും കേന്ദ്രം പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ട്. എൻടിഎ നേരത്തേ തന്നെ നീറ്റ് UG അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പരീക്ഷ എഴുതാൻ […]
Read more

സഞ്ജു ഡക്ക്; പ്ലേ ഓഫ് കാണാതെ സിഎസ്കെ പുറത്ത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ. തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോൾ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മാത്യു ഷോര്‍ട്ട് 14 പന്തില്‍ 24 […]
Read more

ഗർഭകാല പരിചരണത്തിനായി ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടു; നിഷേധിച്ച് കോടതി

ചെന്നൈ: ഭാര്യ ഗർഭകാല പരിചരണത്തിനായി സ്വന്തം വീട്ടിലേക്ക് മാറിയതിനെ തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച ഭർത്താവിന് മദ്രാസ് ഹൈക്കോടതി തിരിച്ചടി നൽകി. വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിൻ്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്. 2012-ൽ ഇവരുടെ വിവാഹം നടന്നത്, ഏഴു മാസം കഴിഞ്ഞ് ഭർത്താവ് സിംഗപ്പൂരിലേക്ക് ജോലിക്ക് പോയി. ജോലി വഴി ലഭിച്ച പണം മുഴുവൻ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്നും, ഭാര്യയ്ക്ക് […]
Read more

എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യുഡൽഹി: വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പൈലറ്റുമാർക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. രാത്രി 9.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. വൻ ദുരന്തം ഒഴിവാകുകയായി. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കോക്ക്പിറ്റിലെ ജീവനക്കാർക്ക് ഒരു എൻജിനിൽ തീപിടിച്ചതായി സൂചന നൽകുന്ന ഫയർ ഇൻഡിക്കേഷൻ ലഭിക്കുകയായിരുന്നു. എന്നാൽ എൻജിനിൽ […]
Read more

കോക്ക്രോച്ച് ജനതാ പാര്‍ട്ടി വിലക്ക്; ദേശീയ സുരക്ഷയെ ബാധിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് ആക്ഷേപഹാസ്യ പാര്‍ട്ടിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി)യുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര നിര്‍ദേശം വന്നപ്പോഴാണ് എക്സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടി ആക്ടിലെ വകുപ്പ് 69 (A) പ്രകാരം ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് എക്സിന് നിര്‍ദേശം നല്‍കിയത്. രാജ്യത്തിന്റെ ദേശീയ സുരക്ഷയെ […]
Read more

രാജ്യത്തെ റെയിൽവേയിൽ എ.ഐ സുരക്ഷാ ക്യാമറകൾ: യാത്ര കൂടുതൽ സുരക്ഷിതമാക്കും

ന്യൂഡൽഹി: ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതായി അറിയിച്ചു. റെയിൽഭവനിൽ നടത്തിയ ഉന്നതതല സുരക്ഷാ റിവ്യൂ മീറ്റിങ്ങിലാണ് ഇത് പ്രഖ്യാപിച്ചത്. റെയിൻ ചൂട്, സാമൂഹിക വിരുദ്ധരുടെ അപ്രതീക്ഷിതപ്രവൃത്തികൾ, അഗ്നിബാധ, സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളും തുടങ്ങിയ അപകടങ്ങൾ അടുത്തിടെ വർധിച്ചതിനാലാണ് പുതിയ നീക്കം. മന്ത്രിയുടെ നേതൃത്വത്തിൽ എ.ഐ ക്യാമറകൾ ഉപയോഗിച്ച് അപരിചിതരെ ഉപദ്രവിക്കുന്നതും, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതും തടയാനുള്ള […]
Read more

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല: പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ ശേഖരവും വിതരണവും തൃപ്തികരമാണെന്നും എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതിവാതകം എന്നിവയുണ്ടെന്നും വ്യക്തമാക്കി. ആഗോള സംഘർഷങ്ങൾക്കിടയിലും പൗരന്മാരുടെ ഭാരം കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഏകദേശം 1.34 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. […]
Read more
Advertisement
WhiteswanTV Footer