Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

സജീവമായി സിജെപി വെബ്സൈറ്റ്; വിദ്യാഭ്യാസ മന്ത്രിയുടെ രാജി; ക്യാമ്പയിനിൽ ഒപ്പിട്ടത് 5ലക്ഷം പേർ

ന്യൂഡൽഹി: കോക്ക്രോച്ച് ജനതാ പാർട്ടിയുടെ വെബ്‌സൈറ്റ് വീണ്ടും സജീവമായതായി സ്ഥാപകൻ അഭിജീത് ദീപ്‌കെ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ നിവേദനത്തിന് ഇതിനകം അഞ്ച് ലക്ഷം പേർ ഒപ്പിട്ടതായും അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷം ഒപ്പുകൾ നേടുകയാണ് ലക്ഷ്യമെന്നും, വെബ്‌സൈറ്റിലെ ഒപ്പുവെക്കൽ ലിങ്ക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “പാറ്റകൾ എല്ലാം അതിജീവിക്കും” എന്ന അടിക്കുറിപ്പോടെ അഭിജീത് ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചു. പരീക്ഷാ സംവിധാനത്തെ പരിഹസിക്കുന്ന തരത്തിലുള്ള സമീപനം വിദ്യാഭ്യാസ മന്ത്രി സ്വീകരിക്കുന്നുവെന്ന […]
Read more

മൂന്ന് F ശ്രദ്ധിക്കണം; ജനങ്ങള്‍ക്ക് നിര്‍ദേശവുമായി നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നടത്തിയ ആഹ്വാനത്തിന്റെ മാതൃകയിൽ പുത്തൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും രംഗത്ത്. എഫ്, എഫ്, എഫ്… ജനങ്ങൾ മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. വളം (ഫെർട്ടിലൈസർ), ഇന്ധനം (ഫ്യുവൽ), വിദേശനാണ്യം (ഫോറക്സ്) എന്നിവയാണവ. ‘‘ഇന്ധനം, വളം എന്നിവയുടെ വില കുത്തനെ കൂടി. ചരക്കുവരവ് തടസ്സപ്പെട്ടു. ചരക്കുകൂലി ഉയർന്നു. അസംസ്കൃതവസ്തുക്കൾ കിട്ടുന്നില്ല. കമ്പനികൾക്ക് മൂലധന പ്രതിസന്ധി – എല്ലാ പ്രതിസന്ധികളും യുദ്ധത്തെ തുടർന്ന് […]
Read more

പശു സംരക്ഷകരായി മുസ്‌ലിങ്ങൾ; കണ്ണ് മിഴിച്ച് ഹിന്ദുക്കളായ കന്നുകാലി വ്യാപാരികൾ: ബംഗാളിൽ സുവേന്ദുവിന് കിട്ടിയ പണി

രാഷ്ട്രീയ ഗോദയിലെ ചാണക്യന്മാർ പലതരം തന്ത്രങ്ങൾ മെനയാറുണ്ട്. എന്നാൽ വിതച്ച വിത്ത് മുളച്ച് സ്വന്തം നെഞ്ചത്തോട്ട് തന്നെ പടർന്നു കയറുന്ന കാഴ്ച കാണണമെങ്കിൽ ഇപ്പോൾ പശ്ചിമ ബംഗാളിലേക്ക് നോക്കണം. മനുഷ്യന് ജീവിക്കാൻ വകുപ്പുണ്ടോ എന്ന് നോക്കുന്നതിനേക്കാൾ, പശുവിന് ‘ആയുരാരോഗ്യ സൗഖ്യം’ ഉണ്ടോ എന്ന് നോക്കുന്ന ഒരു നാട്ടിൽ, പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് കന്നുകാലി രാഷ്ട്രീയത്തിന്റെ ട്രാക്ക് മാറിയത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്ന പാടെ നടപ്പിലാക്കിയത് 1950-ലെ പശ്ചിമ ബംഗാൾ അനിമൽ […]
Read more

ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം

ന്യൂഡല്‍ഹി: ഇന്ധനവില വർധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പെട്രോൾ-ഡീസൽ വില ഉയർത്തുന്നത് സാധാരണ ജനങ്ങളെ ബാധിക്കുമ്പോൾ വലിയ ബിസിനസ് കൂട്ടാളികളെ സഹായിക്കുന്ന നയമാണെന്ന് പാർട്ടി ആരോപിച്ചു. “പണപ്പെരുപ്പത്തിന്റെ ആശാൻ” എന്ന് പരിഹസിച്ചുകൊണ്ട് കോൺഗ്രസ്, കഴിഞ്ഞ 11 ദിവസത്തിനിടെ ഇന്ധനവിലയിൽ വലിയ വർധനവുണ്ടായതായി ചൂണ്ടിക്കാട്ടി. മെയ് 25-ന് മാത്രം പെട്രോളിന് 2.87 രൂപയും ഡീസലിന് 2.80 രൂപയും വർധിച്ചതായി അവർ പറഞ്ഞു. കണക്കുകൾ പ്രകാരം, മെയ് 15 മുതൽ മെയ് 25 വരെ […]
Read more

പകർപ്പിൽ മൂല്യനിർണയം ചെയ്യാത്ത പേജുകൾ: സിബിഎസ്ഇക്കെതിരെ വീണ്ടും പരാതി

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ നടപടികളിൽ ഗുരുതരമായ ക്രമക്കേടുകൾ സംഭവിച്ചതായി വിദ്യാർത്ഥികൾ വീണ്ടും പരാതി ഉന്നയിച്ചു. ഉത്തരക്കടലാസ് പകർപ്പ് ലഭിക്കുന്ന പ്രക്രിയയിൽ പിഴവുകളും ഫീസ് ഈടാക്കുന്നതിലെ അനിശ്ചിതത്വവും വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. പരീക്ഷാ പേപ്പറുകളുടെ പി ഡി എഫ് പകർപ്പുകൾ രജിസ്റ്റർ നമ്പർ പരിശോധിക്കാതെ വിതരണം ചെയ്യപ്പെട്ടുവെന്നും ചിലർക്ക് മറ്റുള്ളവരുടെ ഉത്തരക്കടലാസുകൾ ലഭിച്ചു എന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. കൂടാതെ ലഭിച്ച ഉത്തരക്കടലാസുകളുടെ ചില പേജുകൾ തന്നെ മൂല്യനിർണയം ചെയ്യപ്പെടാതെ പോയതായി വിദ്യാർത്ഥികൾ പറയുന്നു. പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ […]
Read more

ചെങ്കോട്ട സ്‌ഫോടനം:പ്രതി ബോംബ് നിർമിച്ചത് ചാറ്റ് ജിപിടി ഉപയോഗിച്ച്; എന്‍ഐഎ കുറ്റപത്രം

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തിൽ, പ്രതികൾ സാങ്കേതിക സഹായത്തിനായി ചാറ്റ് ജിപിടി ഉൾപ്പെടെ വിവിധ ഓൺലൈൻ ടൂളുകൾ ഉപയോഗിച്ചിരുന്നുവെന്ന് NIA കുറ്റപത്രം. ഏകദേശം 7500 പേജുള്ള കുറ്റപത്രം ഡൽഹി എൻഐഎ കോടതിയിൽ സമർപ്പിച്ചതായി റിപ്പോർട്ട് ചെയ്തു. ബോംബ് നിർമ്മാണത്തിനും ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി പ്രതികൾ AI ടൂളുകളും യൂട്യൂബ് തിരച്ചിലുകളും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കുറ്റപത്രപ്രകാരം, പ്രതികളിൽ ഒരാൾ “ഒരു റോക്കറ്റ് എങ്ങനെ നിർമ്മിക്കും, മിശ്രിതങ്ങളുടെ അനുപാതം എത്ര വേണം” തുടങ്ങിയ […]
Read more

സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയം; ഉത്തരക്കടലാസിൻ്റെ പകര്‍പ്പിനായി അപേക്ഷിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് ഇനി നാളെ അർധരാത്രിവരെ അപേക്ഷിക്കാനാകും. മുമ്പ് ഇന്ന് അർധരാത്രിവരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടതിനെ തുടർന്നാണ് സമയപരിധി ദീർഘിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോർട്ടൽ വഴി ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭ്യമാകുന്നതിൽ വിദ്യാർത്ഥികൾ നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളാണ് പ്രധാന കാരണം. അതേസമയം, ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴും പൂർണമായി പരിഹരിച്ചിട്ടില്ലെന്നാണ് […]
Read more

ഞാൻ മോദിയുടെ വലിയ ആരാധകൻ, ഇന്ത്യ എന്ത് ചോദിച്ചാലും നൽകുമെന്ന് ട്രംപ്

ന്യൂഡൽഹി: ഡൽഹിയിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുത്ത പരിപാടിക്കിടെ, ഫോണിലൂടെ ലൈവിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദിയുടെ വലിയ ആരാധകനാണ് താനെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് ട്രംപ് നരേന്ദ്ര മോദിയെ പ്രശംസിച്ചത്. ‘ ഇന്ത്യയിലെ യുഎസ് അംബാസഡറായ സെർജിയോ ഗോർ, നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയാകണം. എനിക്ക് എല്ലാവർക്കും ഒരു ഹലോ പറയാൻ മാത്രമാണ് താല്പര്യം. എനിക്ക് പ്രധാനമന്ത്രിയെ […]
Read more

എങ്ങനെ മുന്നോട്ട് പോകും? ആശങ്കയറിയിച്ച് ക്ലബ്ബുകള്‍; ഐഎസ്എല്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും, ഭാവിയെ കുറിച്ച് വ്യക്തത ലഭിച്ചില്ലെങ്കില്‍ ലീഗിനൊപ്പം തുടരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ക്ലബ്ബുകള്‍ മുന്നറിയിപ്പ് നല്‍കി. ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണിന്റെ ഘടനയിലും നടത്തിപ്പിലും അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ മുഴുവന്‍ ക്ലബ്ബുകളും ചേര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) സംയുക്ത പ്രസ്താവന അയച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം നാല് ക്ലബ്ബുകള്‍ ഇതിനോടകം തന്നെ അടച്ചുപൂട്ടല്‍ സൂചന പരസ്യമായി പങ്കുവച്ചിരുന്നു. ഐഎസ്എല്‍ […]
Read more

രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥരെ ബിജെപിയെ പോലെ കോൺഗ്രസിനും ആവശ്യം: മുഹമ്മദ് സലീം

ന്യൂഡൽഹി: രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥരെ സ്വന്തം ഭരണ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത് കോൺഗ്രസും ബിജെപിയും ഒരുപോലെ പിന്തുടരുന്ന രീതിയാണെന്ന് മുഹമ്മദ് സലീം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ രത്തൻ ഖേൽക്കറേ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതികരണം. ബംഗാളിലെ സമാന നിയമനങ്ങളെ വിമർശിച്ച കോൺഗ്രസിന് കേരളത്തിലെ വിഷയത്തിൽ ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ലോബികൾ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ഇത്തരം നിയമനങ്ങൾ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയെ കുറിച്ച് ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നുവെന്നും മുഹമ്മദ് […]
Read more
Advertisement
WhiteswanTV Footer