Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

വി.ഡി. സതീശന്‍-അമിത് ഷാ കൂടിക്കാഴ്ച വൈകീട്ട്; കേരളത്തിലെ നിലവിലെ സാഹചര്യം ധരിപ്പിക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കും. വൈകിട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ സംഘർഷാവസ്ഥയും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കുമെന്നാണ് സൂചന. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇതിന് മുമ്പ് പ്രധാനമന്ത്രിയുമായും വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസന പദ്ധതികളും […]
Read more

ഇറാൻ തടവിലാക്കിയ പത്ത് ഇന്ത്യൻ നാവികരെയും മോചിപ്പിച്ചെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികർ 10 മാസത്തിന് ശേഷം മോചിതരായതായി. കേന്ദ്ര സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരുടെ മോചനം സാധ്യമായത്. വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി എന്നിവ സംയുക്തമായി നടത്തിയ ചർച്ചകളാണ് നിർണായകമായത്. ‘എം.വി ഹാർബർ ഫീനിക്സ്’ എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്ന ഇവരെ 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ച് കപ്പൽ പിടിച്ചെടുത്തതിനെ തുടർന്ന് തടവിലാക്കിയിരുന്നു. സംഭവത്തിന്റെ കൃത്യകാരണം ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മോചിതരായ നാവികർ […]
Read more

ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകളിൽ നിയന്ത്രണവുമായി എയർ ഇന്ത്യ

ന്യൂഡൽഹി: ഇന്ധന വിലക്കയറ്റത്തെ തുടർന്ന് ആഭ്യന്തര സർവീസുകളിൽ നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കമ്പനി നേരത്തെ അന്താരാഷ്ട്ര സർവീസുകളും കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. നിലവിലെ സാമ്പത്തിക സാഹചര്യവും ഇന്ധനച്ചെലവിലെ വർധനയും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. സർവീസുകൾ റദ്ദാക്കൽ അല്ലെങ്കിൽ ക്രമീകരണങ്ങൾ കാരണം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യം […]
Read more

കർണാടകത്തിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യ ഈയാഴ്ച രാജി നൽകും

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈയാഴ്ച രാജി സമർപ്പിക്കുമെന്നും തുടർന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനോടൊപ്പം, സതീശ് ജർക്കിഹോളിയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, സിദ്ധരാമയ്യയുടെ മകൻ മന്ത്രിസഭയിൽ ഇടംനേടാനും സാധ്യതയുണ്ടെന്നാണ് സൂചന. പുതിയ മന്ത്രിസഭയിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ […]
Read more

സിജെപിയെ ഔദ്യോഗിക രാഷ്ട്രീയ മുന്നണിയാക്കണം; അപേക്ഷ നൽകി യുവാവ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയെ(സിജെപി) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി ഹരിയാന സ്വദേശി. യുവ അഭിഭാഷകൻ സുധിർ ജഖർ ആണ് അപേക്ഷ നൽകിയത്. പാർട്ടിയുടെ കൺവീനറായി സ്വന്തം പേരാണ് സുധിർ ജഖർ നൽകിയിരിക്കുന്നത്. എന്നാൽ, സിജെപിയുടെ സ്ഥാപകനെന്ന് അറിയപ്പെടുന്ന അഭിജിത് ദീപ്കെ ഈ അപേക്ഷ തള്ളിക്കളഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനം ഏകപക്ഷീയമായി എടുക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, സിജെപിക്ക് രാഷ്ട്രീയ രൂപം നൽകേണ്ടതുണ്ടെന്നും യുവജനങ്ങളുടെ ആശങ്കകൾ രാഷ്ട്രീയമായി ഉയർത്തിക്കാട്ടാൻ ഇത്തരം ഒരു വേദി […]
Read more

ബെംഗളുരുവില്‍ റണ്‍വേയില്‍ നീങ്ങിയ വിമാനത്തില്‍ പുക; യാത്രക്കാര്‍ സുരക്ഷിതര്‍

ബെംഗളുരു: കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൺവേയിൽ നീങ്ങിയിരുന്ന ഇന്‍ഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ചെന്നൈയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ 6017 വിമാനത്തിലാണ് സംഭവം ഉണ്ടായത്. റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സുരക്ഷാ നടപടികൾ സ്വീകരിച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്കിറക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവള ടെർമിനലിലേക്ക് […]
Read more

ബംഗ്ലാദേശികള്‍ ഉടന്‍ സ്ഥലം വിടണം, അല്ലെങ്കില്‍ നാടുകടത്തും; സുവേന്ദു അധികാരി

കൊൽക്കത്ത: അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വരം കടുപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. നിയമ നടപടിയെടുക്കുന്നതിന് മുൻപ് തന്നെ കുടിയേറ്റക്കാർ ഇവിടെ നിന്നും സ്ഥലം വിടണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി. നിലവിലെ വിദേശനയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കമെന്നും ഇത് പുതിയ നീക്കമല്ലെന്നും അനധികൃത കുടിയേറ്റക്കാർ ഉടൻ തന്നെ സ്ഥലം വിടണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പൗരൻമാരെ തിരിച്ചെടുക്കേണ്ട ഉത്തരവാദിത്വം അവരുടെതാണ്. നമ്മുടെ രാജ്യത്തുനിന്നും അവരുടെ പൗരൻമാരെ തിരിച്ചെടുക്കാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് ഇതിനകം അറിയിച്ചിട്ടുണ്ടെന്നും അധികാരി പറഞ്ഞു. അനധികൃത […]
Read more

ഗോവധം നിരോധിക്കണമെന്ന് ഹര്‍ജി, ഇപ്പോഴാണോ ഓര്‍മ്മ വന്നതെന്ന് ചോദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബക്രീദിന് മുന്നോടിയായി ഗോവധം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അഖില ഭാരത ഹിന്ദു മഹാസഭയുടെ മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പശുക്കളെ വധിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അടിയന്തരമായി വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, ‘നിങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണോ ഇതിനെക്കുറിച്ച് […]
Read more

കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച

ബെംഗളൂരു: കർണാടക കോൺഗ്രസിലെ നേതൃതർക്കം പരിഹരിക്കാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ദിരാഭവനിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടാകുമോ എന്നതാണ് പ്രധാന ആകാംക്ഷ. പാർട്ടിക്കുള്ളിൽ വിവിധ ഫോർമുലകൾ മുന്നോട്ടുവെക്കപ്പെടുന്നതായാണ് വിവരം. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്കോ രാജ്യസഭയിലേക്കോ മാറ്റാൻ സാധ്യതയുണ്ട്. മറ്റൊരു സാധ്യതയായി സിദ്ധരാമയ്യ തുടരുമെന്നതോടൊപ്പം […]
Read more

പ്ലേ ഓഫ് പോരാട്ടത്തിന് തുടക്കം; ആര് ജയിക്കും ആര് കാത്തിരിക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിലേക്ക് കടക്കുമ്പോൾ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുയും ഗുജറാത്ത് ടൈറ്റൻസും ഇന്ന് ഏറ്റുമുട്ടും. മത്സരം രാത്രി 7.30ന് ആരംഭിക്കും. രജത് പാട്ടിദാർ നയിക്കുന്ന ബെംഗളൂരു ടീം കിരീടം നിലനിർത്താനുള്ള ശ്രമത്തിലാണ്. 14 മത്സരങ്ങളിൽ 9 ജയവും 5 തോൽവിയും നേടി 18 പോയിന്റുമായി നെറ്റ് റൺറേറ്റിന്റെ ബലത്തിലാണ് അവർ ടേബിളിൽ ഒന്നാമത്. അതേസമയം ശക്തമായ ബാറ്റിംഗ്-ബൗളിംഗ് സംഘവുമായി ഗുജറാത്ത് ടൈറ്റൻസ് സമാന പ്രകടനത്തോടെ 18 പോയിന്റുമായി രണ്ടാമതെത്തിയാണ് […]
Read more
Advertisement
WhiteswanTV Footer