Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

വധുവിന്റെ കുടുംബത്തെ പിഴിയരുത്; സ്ത്രീധന പീഡനങ്ങൾക്കെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹത്തിന് ശേഷം സ്ത്രീകൾ നേരിടുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. 2010-ൽ ചത്തീസ്ഗഢിൽ ഒരു വധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. വിവാഹശേഷം പെൺകുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനായി അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രതികൾക്ക് കർശനമായ സന്ദേശം നൽകണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണങ്ങളിൽ ഏർപ്പെടുന്നത് അങ്ങേയറ്റം […]
Read more

സിബിഎസ്ഇ പുനർമൂല്യനിർണ്ണയം; ജൂൺ ഒന്ന് മുതൽ അപേക്ഷിക്കാം

ന്യൂഡൽഹി: സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി മാറ്റിയതായി അറിയിപ്പ് പുറപ്പെടുവിച്ചു. ആദ്യം മെയ് 26 മുതൽ 29 വരെ ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്ന അപേക്ഷ സ്വീകരിക്കൽ ഇപ്പോൾ ജൂൺ 1 മുതൽ ആരംഭിക്കുമെന്നാണ് പുതിയ തീയതി. സാങ്കേതിക പ്രശ്നങ്ങൾ കാരണം ഈ മാറ്റം എന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഓൺ-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ വീഴ്ച്ചയെ തുടർന്ന് കോംപ്റ്റ് എജ്യുടെക് പ്രൈവറ്റ് ലിമിറ്റഡിനെ പിഴ ചുമത്താൻ തീരുമാനിച്ചു. ഈ സംവിധാനത്തിലെ പിഴവാണ് പരീക്ഷാഫലങ്ങളിൽ പ്രശ്‌നങ്ങൾ […]
Read more

9 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി; രക്ഷകരായി കരസേന ഡോക്ടർമാർ

പൂനെ: ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യൻ കരസേനയിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി. കുഞ്ഞിന്റെ ഇടത് ശ്വാസകോശത്തിലേക്കുള്ള ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോടുകൂടിയ എൽഇഡി ബൾബ് കുടുങ്ങിയത്. ശ്വാസകോശത്തിന് ഗുരുതരമായ അപകടം സംഭവിക്കാനും വലിയ ശസ്ത്രക്രിയ ആവശ്യമായി വരാനുമുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടത്തിയ അതിസങ്കീർണമായ ബ്രോങ്കോസ്കോപിക് നടപടിയിലൂടെയാണ് ബൾബ് വിജയകരമായി നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് […]
Read more

ജേസൺ സഞ്ജയ്‍യുടെ ‘സിഗ്മ’ തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ‘സിഗ്മ’ തിയറ്ററുകളിലേക്ക്. നിർമാണ കമ്പനിയായ ലൈക്ക പ്രഡക്ഷൻസ് ആണ് റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം ജൂലൈ 31ന് ലോകമെമ്പാടും റിലീസ് ചെയ്യും. സുന്ദീപ് കിഷൻ ആണ് ചിത്രത്തിലെ നായകൻ. 2023ലാണ് ലൈക്ക പ്രൊഡക്ഷൻസ് ചിത്രം അനൗൺസ് ചെയ്യുന്നത്. ഏകദേശം മൂന്ന് വർഷത്തോളമെടുത്താണ് ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ആക്ഷൻ, കോമഡി, ഡ്രാമ എന്നിവയ്ക്ക് പ്രാധാന്യമുള്ള ഒരു ത്രില്ലറാണ് സി​ഗ്മ എന്നാണ് […]
Read more

നീറ്റ് പുനപരീക്ഷ: വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കും

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നടക്കുന്ന നീറ്റ് യുജി പുനപരീക്ഷയിൽ വീഴ്ചകൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ജൂൺ 21ന് നടത്താനിരിക്കുന്ന പരീക്ഷയ്ക്കായി പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്. […]
Read more

ഹൈക്കമാൻഡുമായി ചർച്ച നടത്തി സിദ്ധരാമയ്യ; നിർണായക വകുപ്പുകൾ വേണമെന്ന് ആവശ്യം

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ നിർണായക ചർച്ച നടത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചയിൽ മകൻ യതീന്ദ്ര സിദ്ധരാമയ്യക്ക് മന്ത്രിസഭയിൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകൾ നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർദേശങ്ങളും അദ്ദേഹം ഹൈക്കമാൻഡിന് കൈമാറി. എന്നാൽ സിദ്ധരാമയ്യയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്ന കാര്യം ചർച്ചയായില്ലെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ തന്നെ രാജ്യസഭാ നാമനിർദേശം വേണ്ടെന്ന് അദ്ദേഹം […]
Read more

കാലാവർഷമെത്താൻ ഒരാഴ്ച കൂടി വൈകും; രാജ്യത്ത് കാലവർഷം 90 ശതമാനമായി കുറയും

ന്യൂഡൽഹി: രാജ്യത്ത് മൺസൂൺ എത്താൻ വൈകും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക കാലവർഷ പ്രഖ്യാപനം അടുത്ത 7 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന. മുൻകാല പ്രവചനങ്ങൾ പ്രകാരം, ഈ വർഷം മൺസൂൺ ശരാശരിയിൽ കുറവായിരിക്കും. ദക്ഷിണേന്ത്യ, കേരളം ഉൾപ്പെടെ മഴക്കുറവ് അനുഭവപ്പെടുമെന്നാണ് നിഗമനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സാധാരണ നില തുടരുമെന്നും, പിന്നീട് എൽ നിനോ പ്രതിഭാസം മൺസൂൺ കാലയളവിനെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. എൽ നിനോ പ്രതിഭാസം രാജ്യത്ത് […]
Read more

ടെറ്റ്: പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റ് സംബന്ധിച്ച പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. 2010ന് മുമ്പ് നിയമിതരായ അധ്യാപകർ ടെറ്റ് പാസാക്കണമെന്ന് നിർബന്ധമാക്കിയ മുൻ ഉത്തരവിലാണ് കോടതിയുടെ നിലപാട് തുടരുന്നത്. എന്നാൽ, ടെറ്റ് പാസാകുന്നതിനുള്ള സമയപരിധിയിൽ ചെറിയ ഇളവ് അനുവദിച്ചു. മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി ഒരു വർഷം കൂടി നീട്ടി മൂന്ന് വർഷമാക്കി മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് ദീപങ്കർ ദത്തയുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ 45 കക്ഷികൾ സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്. 2010ന് മുൻപ് […]
Read more

മരണപ്പെട്ട യുവതി ഒരു മാസത്തിനുശേഷം ജീവനോടെ തിരിച്ചെത്തി

മധ്യപ്രദേശ്: മരിച്ചതായി പൊലീസ് പ്രഖ്യാപിച്ച യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനില്‍ ഹാജരായി. ശിവാനി കല്‍മേക്കര്‍ എന്ന യുവതിയാണ് ജല്‍ഗാവ്-ജാമോദ് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയത്. ഏപ്രിലില്‍ ഖക്നാര്‍ മേഖലയിലെ ഖഡ്കി ഗ്രാമത്തില്‍ നിന്നാണ് ശിവാനിയെയും 24കാരനായ അരുണ്‍ ദാദു കല്‍മേക്കറിനെയും കാണാതായതായി പരാതി ലഭിച്ചത്. തുടര്‍ന്ന് രജുര അണക്കെട്ടിന് സമീപം കണ്ടെത്തിയ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം ശിവാനിയുടേതാണെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവാനിയുടെ പിതാവ് ബാപുരം കല്‍മേക്കര്‍, സഹോദരന്‍ അജയ് കല്‍മേക്കര്‍ […]
Read more

ബിജെപി ദേശീയ അധ്യക്ഷൻ്റെ പിഎയെന്ന വ്യാജേന പണം തട്ടിപ്പ്; പ്രതി പിടിയിൽ

റായ്പൂര്‍: ബിജെപി എംഎൽഎ പുരന്തർ മിശ്രയെ ഫോൺ തട്ടിപ്പിലൂടെ കബളിപ്പിച്ച് പണം തട്ടിയ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പൂർ നോർത്ത് എംഎൽഎ പുരന്തർ മിശ്രയെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ പിഎയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി 10,000 രൂപ തട്ടിയ കേസിൽ ഒഡീഷയിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അജ്ഞാത നമ്പരിൽ നിന്നുള്ള ഫോൺ കോൾ വഴി തട്ടിപ്പുകാരൻ ആദ്യം 4,500 രൂപ, പിന്നീട് 5,500 രൂപ മിശ്രയോട് വാങ്ങി. രണ്ടാം തവണ പണം ആവശ്യപ്പെട്ട രീതിയും […]
Read more
Advertisement
WhiteswanTV Footer